എൽ.ഡി.എഫ് പാർലമെൻറ് മണ്ഡലം കൺവെൻഷനുകൾ 10 മുതൽ
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫിെൻറ പാര്‍ലമെൻറ് മണ്ഡലം കൺവെന്‍ഷനുകള്‍ മാർച്ച് 10 മുതല്‍ 14 വരെ നടത്താനും തെരഞ്ഞെടുപ്പ് സംഘാടകസമിതികള്‍ 20ന് മുമ്പ് രൂപവത്കരിച്ച് പ്രവര ്ത്തനം ആരംഭിക്കാനും മുന്നണിയോഗം തീരുമാനിച്ചു. എല്ലാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യേണ്ട നേതാക്കളെയും വെള്ളിയാഴ്ച ചേർന്ന എൽ.ഡി.എഫ് യോഗം തീരുമാനിച്ചു.
പാര്‍ലമെൻറ് കൺവെന്‍ഷനുകള്‍ ഇപ്രകാരം: മാര്‍ച്ച് 10 -പാലക്കാട്. 11 -കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, ആറ്റിങ്ങല്‍. 12 -കാസർകോട്, കണ്ണൂര്‍, വടകര, ആലത്തൂർ, ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട, മാവേലിക്കര, കൊല്ലം. 13 -തിരുവനന്തപുരം. 14 -വയനാട്, പൊന്നാനി.
മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനാണ് ആലപ്പുഴയിലെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം, ആറ്റിങ്ങൽ, ആലത്തൂർ മണ്ഡലങ്ങളിലെ കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്യും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വടകര, പൊന്നാനി എന്നിവിടങ്ങളിലെയും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കോട്ടയം, വയനാട്, തൃശൂർ എന്നിവിടങ്ങളിലെയും കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്യും.
എസ്. രാമചന്ദ്രൻ പിള്ള കൊല്ലത്തും എം.എ. ബേബി എറണാകുളത്തും എ. വിജയരാഘവൻ പാലക്കാടും പത്തനംതിട്ടയും ഇ.പി. ജയരാജൻ കണ്ണൂരും ഇ. ചന്ദ്രശേഖരൻ കാസർകോടും കെ. കൃഷ്ണൻകുട്ടി ചാലക്കുടിയിലും കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫിന് പരമാവധി വിജയം നേടാനാവുന്ന സാഹചര്യമാണുള്ളെതന്ന് കൺവീനർ എ. വിജയരാഘവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.