ഉപാധിരഹിത വാഗ്ദാനം തെറ്റി; ഇടുക്കിയിൽ എൽ.ഡി.എഫിെൻറ പട്ടയ രാഷ്ട്രീയം പിഴക്കുന്നു
text_fieldsതൊടുപുഴ: ഉപാധിരഹിത പട്ടയമായിരുന്നു നിയമസഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയടക്കം കുടിയേറ്റ മേഖലകളെ ഇളക്കിമറിക്കാൻ എൽ.ഡി.എഫ് എടുത്തിട്ട ആയുധം. പാർലമെൻറ് തെരഞ്ഞെടുപ്പിൽ പശ്ചിമഘട്ട സംരക്ഷണ വിഷയത്തിൽ യു.ഡി.എഫിനെതിരെ കത്തോലിക്കസഭ തുറന്നുവിട്ട ഭൂതം എൽ.ഡി.എഫിന് വിജയം നൽകിയതോടെ നിയമസഭയിലേക്ക് ജില്ലയിൽനിന്ന് സമ്പൂർണ വിജയം കൊയ്യാനാണ് കുടിയേറ്റ കർഷകരുടെ ജീവനാഡിയായ പട്ടയംതന്നെ ഇടതുപക്ഷം തുറുപ്പുശീട്ടാക്കിയത്. പാർലമെൻറ് തെരഞ്ഞെടുപ്പോടെ ഇടതുപക്ഷത്തേക്ക് നീങ്ങിയ ക്രൈസ്തവരടക്കം ന്യൂനപക്ഷങ്ങളെ ഉറപ്പിച്ചുനിർത്തുക കൂടിയായിരുന്നു ലക്ഷ്യം. ഇതിെൻറ നേട്ടം കിട്ടുകയും ചെയ്തു.
എന്നാൽ, ഉപാധിരഹിത പട്ടയം സാധ്യമാകില്ലെന്ന സൂചന നൽകി, 1964ലെ ഭൂമിപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തി ഭൂമി കൈമാറ്റത്തിന് നിലവിലെ കാലാവധിയിൽനിന്ന് ഇളവനുവദിക്കുമെന്നാണ് സർക്കാറിെൻറ പുതിയ നിലപാട്. ഇത് മലയോരമേഖലയിൽ പുകയുന്നതാണ് ഞായറാഴ്ചത്തെ പട്ടയമേളയിൽ പ്രകടമായത്. കർഷകർ തങ്ങളുടെ കൈവശമുള്ള റവന്യൂ ഭൂമി പതിച്ചുകിട്ടാൻ നൽകിയ അപേക്ഷകളിൽ നടപടിയുണ്ടാകില്ലെന്ന് ഉറപ്പായതോടെ മേളയിൽ പട്ടയം ഏറ്റുവാങ്ങാനെത്തിയവർ കുറഞ്ഞു.
സഭ നേതൃത്വത്തിലും അതൃപ്തിയുണ്ടായതിെൻറ ഫലമാണിതെന്നാണ് സൂചന. അടുത്തകാലത്ത് ഇടത് നിലപാടിെനാപ്പം നീങ്ങുന്ന വൈദികെൻറ നേതൃത്വത്തിലെ ൈഹറേഞ്ച് സംരക്ഷണ സമിതി ഉൾപ്പെടെ മുഖ്യമന്ത്രി പെങ്കടുത്ത് ഞായറാഴ്ച നടന്ന പട്ടയമേളയിൽനിന്ന് വിട്ടുനിന്നു. യു.ഡി.എഫിന് പുറമെ ജില്ലയിലെ വ്യാപാരി വ്യവസായികളും മേള ബഹിഷ്കരിക്കാൻ ആഹ്വാനം നൽകിയിരുന്നു. ഉപാധിരഹിത പട്ടയം സാധ്യമല്ലെന്ന സ്ഥിതി സംജാതമായത് എൽ.ഡി.എഫിെൻറ ജില്ലയിലെ രാഷ്ട്രീയ താൽപര്യങ്ങൾക്കുകൂടിയാണ് കരിനിഴൽ വീഴ്ത്തിയത്. മുൻ സർക്കാറടക്കം നൽകിയ വനം ക്രമീകരിക്കൽ ചട്ടപ്രകാരമുള്ള പട്ടയം മാത്രമേ ഉപാധിരഹിതമായി ഇടതുസർക്കാറിനും തൽക്കാലം കൊടുക്കാൻ കഴിയൂ എന്നതിനാൽ പട്ടയമേളയിൽ ഇത്തരത്തിലെ 3480 പട്ടയങ്ങൾ മാത്രമാണ് സജ്ജമായത്. 1964 ചട്ടപ്രകാരം റവന്യൂ ഭൂമിക്ക് പട്ടയം നൽകുന്നതിന് തയാറാക്കിയ പട്ടയങ്ങൾ 2010 എണ്ണം മാറ്റിവെച്ചിരിക്കുകയുമാണ്. ഇൗ പട്ടയങ്ങൾ 25 വർഷത്തിന് ശേഷേമ കൈമാറ്റം െചയ്യാൻ സാധിക്കൂ എന്നതാണ് പ്രശ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.