ലോക്താന്ത്രിക് ദൾ തങ്ങളിൽ ലയിച്ച് എൽ.ഡി.എഫിൽ വരെട്ടയെന്ന് ജനതാദൾ (എസ്)
text_fieldsതിരുവനന്തപുരം: മുന്നണി വികസനം പരിഗണിക്കാൻ ഡിസംബർ 26ന് എൽ.ഡി.എഫ് ചേരാനിരിക്കെ എം.പി. വീരേന്ദ്രകുമാറിെൻറ ലോക്താന്ത്രിക് ദൾ തങ്ങളുടെ പാർട്ടിയിൽ ലയിച്ച് മുന്ന ണിയിൽ വരെട്ട എന്ന നിലപാടിൽ ജനതാൾ (എസ്). അതേസമയം രഹസ്യമായി ലയനനീക്കം നടത്തിയ എ ൻ.സി.പിയും കേരള കോൺഗ്രസ് (ബി)യും ചർച്ചകൾ ക്രിസ്മസ് വരെ നിർത്തിവെച്ച് മുന്നണി േയാഗം കഴിയുംവരെ കാക്കാനും തീരുമാനിച്ചു.
െഎ.എൻ.എല്ലിന് ഒപ്പം ബെർത്ത് ഉറപ്പിച്ചാണ് ലോക്താന്ത്രിക് ദളും മുന്നണി വികസനത്തിന് കാത്തുനിൽക്കുന്നത്. അതിനിടെയാണ് കഴിഞ്ഞദിവസം ചേർന്ന ജനതാദൾ (എസ്) ഭാരവാഹികളുടെയും ജില്ല പ്രസിഡൻറുമാരുടെയും യോഗം, വീരൻ വിഭാഗം തങ്ങളിൽ ലയിച്ച് വരണമെന്ന നിലപാട് മുന്നണി യോഗത്തിൽ പറയാൻ സംസ്ഥാന പ്രസിഡൻറ് കെ. കൃഷ്ണൻകുട്ടിയെ അടക്കം ചുമതലപ്പെടുത്തിയത്. യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കവെ കൃഷ്ണൻകുട്ടി, വേണമെങ്കിൽ ഇരുപാർട്ടികളും തമ്മിൽ ലയനമാവാമെന്ന് വ്യക്തമാക്കിയിരുന്നു. വീരേന്ദ്രകുമാറുമായി കഴിഞ്ഞകാലങ്ങളിലെ ‘കൊണ്ടും കൊടുത്തുമുള്ള’ രാഷ്ട്രീയ നീക്കങ്ങൾ മുതിർന്ന നേതാക്കൾ അടക്കം എടുത്തുപറഞ്ഞാണ് ചർച്ചയിൽ പെങ്കടുത്തത്.
ലയനത്തെ എതിർക്കുന്നില്ലെന്ന് ജോസ് തെറ്റയിൽ പറഞ്ഞപ്പോൾ, മാത്യു ടി. തോമസ് കേന്ദ്ര നേതൃത്വത്തിെൻറ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് വ്യക്തമാക്കി. ലോക്താന്ത്രിക് ദൾ ദേശീയതലത്തിൽ രജിസ്റ്റേർഡ് പാർട്ടിയാണെങ്കിലും രാഷ്ട്രീയപാർട്ടിയെന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്നും അതിനാൽ ജനതാദൾ (എസ്)ൽ ലയിക്കുന്നതിൽ തടസ്സമില്ലെന്ന വിലയിരുത്തലും യോഗത്തിൽ ഉണ്ടായി. എന്നാൽ, ചൊവ്വാഴ്ച ചേർന്ന ലോക്താന്ത്രിക് ദൾ നേതൃയോഗം ലയനം പ്രായോഗികമല്ലെന്ന നിലപാടിലാണ് എത്തിയത്. രണ്ട് വ്യത്യസ്ത ദേശീയ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കുന്ന രണ്ട് പാർട്ടികളാണ് രണ്ട് ദളുകളും എന്നിരിക്കെ ഒരു സംസ്ഥാനത്തിൽ മാത്രം ഒരുപാർട്ടിയെന്നത് സാധ്യമാവില്ലെന്ന അഭിപ്രായം യോഗത്തിലുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.