ലോക്സഭ തെരഞ്ഞെടുപ്പ്; എൽ.ഡി.എഫ്, യു.ഡി.എഫ് യോഗങ്ങൾ ഇന്ന്
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിെൻറ മുന്നൊരുക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ഇടതു മുന്നണിയും യു. ഡി.എഫും ഇന്ന് യോഗങ്ങൾ ചേരും. വികസിപ്പിച്ച ഇടതുമുന്നണിയുടെ ആദ്യയോഗമാണ് ഇന്ന് ചേരുന്നത്. 10 അംഗ കക്ഷി കളുടെ ‘ജംബോ’ കമ്മിറ്റി യോഗമാവും രാവിലെ 11ന് എ.കെ.ജി സെൻററിൽ ചേരുക.
നവേത്ഥാന മതിലിെൻറ തുടർച്ചയായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും തെരഞ്ഞെടുപ്പ് പ്രചരണ ജാഥയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇടതുമുന്നണി യോഗത്തിൽ ചർച്ചയാവും. പുതുതായി മുന്നണിയിൽ എടുത്ത െഎ.എൻ.എൽ, ജനാധിപത്യ കേരള കോൺഗ്രസ്, ലോക്താന്ത്രിക് ജനതാദൾ, കേരള കോൺഗ്രസ് (ബി) കക്ഷികളുടെ പ്രതിനിധികൾ പെങ്കടുക്കും. പുതിയ പാർട്ടികളുടെ വരവിനെതുടർന്ന് കൂടുതൽ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടക്കാനാവുമെന്നാണ് ഇടതു മുന്നണിയുടെ കണക്കുകൂട്ടൽ.
ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം ഒരു മാസത്തിനകം പൂർത്തിയാക്കാനാണ് കോൺഗ്രസ് തീരുമാനം. അതിനാൽ തന്നെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്നത്തെ യു.ഡി.എഫ് യോഗത്തിൽ പ്രാഥമിക ധാരണയായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.