സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് നേട്ടം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. 20 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 13 സീറ്റുകളിൽ എൽ.ഡി.എഫ് ജയിച്ചപ്പോൾ ആറു സീറ്റുകളിൽ കോൺഗ്രസും ഒരു സീറ്റിൽ ബി.ജെ.പിയും വിജയിച്ചു.
തിരുവനന്തപുരം നാവായിക്കുളം 28ാം മൈൽ ഉപതെരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിൽ യു.ഡി.എഫ് കോട്ട പിടിച്ചെടുത്ത് ബി.ജെ.പി അട്ടിമറി വിജയം നേടി. ബി.ജെ.പി സ്ഥാനാർഥി യമുനാ ബിജുവാണ് 34 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചത്. 24 വർഷം യു.ഡി.എഫ് കോട്ടയായിരുന്ന വാർഡാണിത്. 319 വോട്ടുകൾ നേടിയ യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ 188 വോട്ട് നേടി മൂന്നാം സ്ഥാനത്തായിരുന്ന എൽ.ഡി.എഫ് ഇക്കുറി 387 വോട്ട് നേടി നില മെച്ചപ്പെടുത്തി. യു.ഡി.എഫ് വോട്ട് വിറ്റെന്ന് എൽ.ഡി.എഫ് ആരോപിച്ചു.
കൊല്ലം ശാസ്താംകോട്ട പഞ്ചായത്ത് ഭരണിക്കാവ് ടൗൺ വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി നിലനിർത്തി. എൽ.ഡി.എഫ് സ്ഥാനാർഥി ബിന്ദു ഗോപാലകൃഷ്ണൻ 199 വോട്ടുകൾക്ക് വിജയിച്ചു.
കോട്ടയത്തെ കൊട്ടാരക്കര ഉമ്മന്നൂർ പഞ്ചായത്തിലെ കമ്പം കോട് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് ജയം. 97 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ഇ.കെ അനീഷ് വിജയിച്ചു.15 വർഷമായി ഇടത് പക്ഷം വിജയിച്ച സീറ്റാണ് യു.ഡി.എഫ് തിരിച്ചു പിടിച്ചത്.
തൃശൂർ കയ്പമംഗലം പഞ്ചായത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്ിന് വിജയം. കോൺഗ്രസ് സ്‌ഥാനാർഥിയായിരുന്ന ജാൻസി വിജയിച്ചത് 65 വോട്ടിെൻറ ഭൂരിപക്ഷത്തിന്. പട്ടാമ്പി തിരുവേഗപ്പുറ പഞ്ചായത്തിലെ പതിനെട്ടാം വാർഡ് ആമപ്പൊറ്റയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം. മുസ്ലീം ലീഗ് സ്ഥാനാർത്ഥി വി.കെ ബദറുദ്ദീൻ 230 വോട്ടുകൾക്കാണ് വിജയിച്ചത്. യു.ഡി.എഫിന് ആധിപത്യമുള്ള വാർഡിൽ ഇരുമുന്നണികളെയും പരാജയപ്പെടുത്തി കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാർത്ഥി മുജീബ് റഹ്മാൻ വിജയിച്ചിരുന്നു. അദ്ദേഹത്തിെൻറ മരണത്തെ തുടർന്നാണ് വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
മലപ്പുറം താനൂർ ബ്ലോക്ക് പഞ്ചായത്ത് തുവ്വക്കാട് വാർഡ് യു.ഡി.എഫ് നിലനിർത്തി. യു.ഡി.എഫ് സ്ഥാനാർഥി പി.സി.അഷറഫ് വിജയിച്ചു.
കണ്ണൂർ തലശേരി നഗരസഭ ആറാം വാർഡ് കാവുംഭാഗം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റ് നിലനിർത്തി. സി.പി. എം സ്ഥാനാർഥി കെ.എൻ അനീഷ് 475 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കണ്ണപുരം ഗ്രാമ പഞ്ചായത്ത് കയറ്റീൽ വാർഡ് ഉപതിരഞ്ഞെടുപ്പിൽ 265 വോട്ടിെൻറ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.വി.ദാമോദരൻ വിജയിച്ചു. എൽ.ഡി.എഫിെൻറ സിറ്റിങ് സീറ്റായിരുന്നു കയറ്റീൽ. എടക്കാട് ബ്ലേക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിൽ എൽ.ഡി.എഫ് അട്ടിമറി ജയം നേടി. നിലവിൽ യു.ഡി.എഫിെൻറ കുത്തകയായിരുന്ന കൊളച്ചേരി സീറ്റ് എൽ.ഡി.എഫ് 35 വോട്ടിനാണ് വിജയിച്ചത്. സി.പി.എം മയ്യിൽ ഏരിയാകമ്മറ്റി അംഗം കെ.അനിൽ കുമാറാണ് ജനവിധി തേടിയത്. മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡും എൽ.ഡി.എഫ് നിലനിർത്തി. എൽ.ഡി.എഫിലെ കാഞ്ഞൻ ബാലൻ ആണ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.