വോട്ടുറപ്പിക്കാൻ നേതാക്കളുടെ വൻപട
text_fieldsമലപ്പുറം: വേങ്ങരയിൽ പ്രചാരണത്തിെൻറ പൊലിമ കൂട്ടാൻ ഉന്നത നേതാക്കളുടെ പടയെത്തുന്നു. എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും അന്തിമ പ്രചാരണത്തിന് പ്രമുഖരുടെ നിരയെയാണ് അണിനിരത്തുന്നത്. ചൊവ്വാഴ്ച ധനമന്ത്രി ഡോ. തോമസ് െഎസക് എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. ബഷീറിന് വോട്ടുേചാദിച്ച് വേങ്ങരയിലെത്തും. അഞ്ചിനും ആറിനും മുഖ്യമന്ത്രി പിണറായി വിജയനും നാലുമുതൽ ഒമ്പതുവരെ കോടിയേരിയും എട്ടിന് വി.എസും മണ്ഡലത്തിലുണ്ടാവും. ഏഴിന് മന്ത്രിമാരായ രവീന്ദ്രനാഥും കടകംപള്ളി സുരേന്ദ്രനും ഏഴ്, എട്ട് തീയതികളിൽ എം.എം. മണിയും പ്രചാരണത്തിനെത്തും. ആറിന് ഇ. ചന്ദ്രശേഖരനും െക.കെ. ഷൈലജയും ആറ്, എട്ട് തീയതികളിൽ വി. സുധാകരനും മണ്ഡലത്തിലുണ്ടാവും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും വേങ്ങരയിലെത്തും.
കെ.എൻ.എ. ഖാദറിെൻറ പ്രചാരണത്തിന് ഉമ്മൻ ചാണ്ടി നാലിനും അഞ്ചിനും ഏഴ് മുതൽ ഒമ്പതുവരെയും മണ്ഡലത്തിലുണ്ടാവും. രമേശ് ചെന്നിത്തല മൂന്ന് മുതൽ ആറുവരെയും എട്ട്, ഒമ്പത് തീയതികളിലും പര്യടനം നടത്തും. നാലുമുതൽ എട്ടുവരെ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും മൂന്ന്, ഏഴ് തീയതികളിൽ വി.എം. സുധീരനും നാല്, അഞ്ച് തീയതികളിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും മണ്ഡലത്തിലുണ്ടാകും. നാലിന് കെ.സി. വേണുഗോപാലും ബെന്നി ബെഹനാനുമെത്തും.
എട്ടിന് എ.കെ. ആൻറണിയും മുസ്ലിം ലീഗ് അഖിലേന്ത്യ അധ്യക്ഷൻ ഖാദർ മൊയ്തീനും തമിഴ്നാട് എം.എൽ.എ അബൂബക്കറുമെത്തും. മുൻ കേന്ദ്രമന്ത്രി ഗുലാംനബി ആസാദും വേങ്ങരയിലെത്തുമെന്നാണ് സൂചന. എൻ.ഡി.എ സ്ഥാനാർഥി ജനചന്ദ്രൻ മാസ്റ്ററുടെ പ്രചാരണത്തിന് എട്ടിന് കേന്ദ്ര മന്ത്രിമാർ വരും. ബി.ജെ.പി മുഖ്യമന്ത്രിമാരും മണ്ഡലത്തിലുണ്ടാകും. കുമ്മനം നയിക്കുന്ന വാഹനജാഥക്ക് അന്നുതന്നെ വേങ്ങരയിൽ സ്വീകരണവുമൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.