മൂന്നു പേടിയിൽ ഇടത്
text_fieldsതിരുവനന്തപുരം: പ്രചാരണരംഗത്ത് ഒരുമുഴം മുന്നേ ഇറങ്ങിയെങ്കിലും ശബരിമലയും ചർച ്ച് ബില്ലും കൊലപാതക രാഷ്ട്രീയവും കലക്കിയ രാഷ്ട്രീയാന്തരീക്ഷത്തിൽ ആശങ്കയുമായ ി സി.പി.എം. വെല്ലുവിളി നേരിടാൻ സജ്ജമെന്ന് വിശദീകരിക്കുേമ്പാഴും ഇവ തെരഞ്ഞെടുപ്പ് അജണ്ടയാകാതിരിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. എന്നാൽ, ബി.ജെ.പിയും കോൺഗ്രസും ‘വിശ ്വാസവും കൊലപാതക രാഷ്ട്രീയവും’ പ്രചാരണ അജണ്ടയാക്കുന്നതോടെ തങ്ങളുടെ പ്രതീക്ഷ പ ാളംതെറ്റുമോയെന്ന ആശങ്കയും എൽ.ഡി.എഫിനുണ്ട്.
ശബരിമലയെച്ചൊല്ലി വോട്ടുപിടിത്തം വേണ്ടെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസറുടെ നിർദേശം ബി.ജെ.പിയും കോൺഗ്രസും തള്ളിയതോടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ, സുപ്രീംകോടതിവിധി സർക്കാർ കൈകാര്യം ചെയ്ത രീതി പ്രധാന പ്രചാരണായുധം ആവുമെന്ന് ഉറപ്പായി. തീവ്രഹിന്ദുത്വത്തിെൻറ സംസ്ഥാനത്തെ ഏറ്റവും വലിയ വക്താവ് കുമ്മനം രാജശേഖരൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മടങ്ങിവന്നതോടെ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കുകയാണ് ബി.ജെ.പി. നേട്ടം കൊയ്യാൻ കോൺഗ്രസും എത്തുന്നതോടെ എൽ.ഡി.എഫ് വലയും.
ഹിന്ദി ഹൃദയഭൂമിയിലെ സംഘ്പരിവാറിെൻറ ന്യൂനപക്ഷ കൊല പ്രധാന അജണ്ടയാക്കുകയാണ് സി.പി.എം ലക്ഷ്യം. എന്നാൽ, പി. ജയരാജനെ വടകരയിൽ സ്ഥാനാർഥിയാക്കിയതോടെ മറക്കാൻ ആഗ്രഹിച്ചതിനെല്ലാം മറുപടി പറയേണ്ട ബാധ്യതയിലെത്തി പാർട്ടി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വടകര ജില്ലകളിലാവും ഇത് ഏറ്റവുമധികം പ്രതിഫലിക്കുക. എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ, യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ്, എൻ.ഡി.എഫ് പ്രവർത്തകൻ ഫസൽ വധക്കേസുകൾ കോൺഗ്രസ് ഉയർത്തുന്നതോടെ സി.പി.എം രാഷ്ട്രീയ വിചാരണക്ക് വിധേയമാവേണ്ടിവരും. ഷുക്കൂർ വധക്കേസിൽ കണ്ണൂർ മുൻ ജില്ല സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എം.എൽ.എയും സി.ബി.െഎ അന്വേഷണത്തിൽ പ്രതിപ്പട്ടികയിലായി. ഫസൽ കേസിൽ കണ്ണൂർ ജില്ല സെക്രേട്ടറിയറ്റ് അംഗം കാരായി രാജൻ, ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരൻ എന്നിവർ പ്രതികളാണ്.
ന്യൂനപക്ഷത്തെ സി.പി.എമ്മിനോട് ചേർത്ത് നിർത്തുെന്നന്ന് പറയുേമ്പാൾ മറുഭാഗത്ത് അവർ കൊലക്കത്തിക്ക് ആസൂത്രിതമായി ഇരയാവുെന്നന്ന ആക്ഷേപമാണ് കോൺഗ്രസിന്. അതിെൻറയൊക്കെ ആസൂത്രകനായി ആക്ഷേപിക്കപ്പെടുന്ന പി. ജയരാജെൻറ സ്ഥാനാർഥിത്വം പൊതുസമൂഹ മനഃസാക്ഷിയെ വെല്ലുവിളിക്കലാണെന്ന പ്രചാരണവും ഉയരും. ടി.പി. ചന്ദ്രശേഖരൻ വധത്തിെൻറ ഒാർമ രാഷ്ട്രീയ എതിരാളികളെ ഒരുമിപ്പിക്കുന്ന ബിന്ദുവും ആവാം.
ചർച്ച് ബില്ലിൽ മുന്നോട്ടുേപാക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കുേമ്പാഴും പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, ചാലക്കുടി, ഇടുക്കി മണ്ഡലങ്ങളിൽ ക്രൈസ്തവ സമുദായത്തിെൻറ എതിർപ്പ് പ്രതീക്ഷക്ക് തിരിച്ചടിയാവുമോയെന്ന ആശങ്കയുമുണ്ട്. ഇന്ന് ഹൈന്ദവ ക്ഷേത്രങ്ങൾ പിടിച്ചെടുക്കാൻ ശ്രമിക്കുന്ന സി.പി.എം നാളെ മറ്റു സമുദായങ്ങളുടെ ആരാധനാലയം നിയന്ത്രിക്കാൻ ശ്രമിക്കുമെന്ന വാദമാണ് നേരിടുന്നത്.
വീണാ ജോർജിെൻറയും ജോയ്സ് ജോർജിെൻറയും ഇന്നസെൻറിെൻറയും രാജാജി മാത്യു തോമസിെൻറയും സ്ഥാനാർഥിത്വത്തിന്മേലുള്ള കണക്കുകൂട്ടലുകൾക്ക് മുന്നിലെ വെല്ലുവിളിയാണ് ഇൗ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.