ഫാഷിസത്തിനെതിരായ പോരാട്ടം: ഇടതുപക്ഷത്തെ ഭിന്നത മാറുന്നില്ല
text_fieldsതിരുവനന്തപുരം: 2019ലെ പൊതുതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഫാഷിസത്തെ നേരിടാ നുള്ള പ്രായോഗിക നീക്കത്തെ ചൊല്ലി ഇന്ത്യൻ മുഖ്യധാര ഇടതുപക്ഷത്തെ ഭിന്നത മാറുന്നില്ല. ഫാഷിസത്തെ പരാജയപ്പെടുത്താൻ പ്രതിപക്ഷ െഎക്യം സാധ്യമാക്കുക എന്ന ലക്ഷ്യം സീറ്റ് പങ്കുെവക്കലിനെക്കാൾ സങ്കീർണമാണെന്ന് ഇടതു ചിന്തകൻ പ്രഭാത് പട്നായക് പറഞ്ഞു. ഫാഷിസത്തെ പരാജയപ്പെടുത്താനുള്ള പ്രധാന ഉത്തരവാദിത്തം കമ്യൂണിസം ഏറ്റെടുക്കണമെന്നും ‘ദ വയറി’ൽ എഴുതിയ ലേഖനത്തിൽ ആവശ്യപ്പെടുന്നു.
ലോക്സഭയിൽ തങ്ങളുടെയും ഇടതുപക്ഷത്തിെൻറയും അംഗബലം കൂട്ടുക പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായി കഴിഞ്ഞ സി.പി.എം കേന്ദ്ര കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പട്നായകിെൻറ ലേഖനം. അതേസമയം കോൺഗ്രസുമായുള്ള ചങ്ങാത്തത്തിന് വേദിയൊരുക്കാനാണ് പട്നായക് ശ്രമിക്കുന്നതെന്ന് മുതിർന്ന സി.പി.എം പോളിറ്റ് ബ്യൂേറാ അംഗം എസ്. രാമചന്ദ്രൻപിള്ള പറഞ്ഞപ്പോൾ ഇടതുപക്ഷം ഉൾപ്പെടെ എല്ലാ മതേതര, ജനാധിപത്യ പാർട്ടികളുടെയും െഎക്യമാണ് കാലത്തിെൻറ ആവശ്യമെന്നതാണ് സി.പി.െഎ നിലപാടെന്ന് ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി വ്യക്തമാക്കി.
ഇന്ത്യയിൽ നിലനിൽക്കുന്നത് ഫാഷിസമല്ലെന്ന സി.പി.എമ്മിെൻറ നിലപാട് ചോദ്യം ചെയ്യുന്ന പട്നായക്, 1930കളിലെ ഫാഷിസവും നിലവിലെ ഫാഷിസവുമായി ഉള്ളടക്കത്തിൽതന്നെ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. ‘ഇതിനാലാണ് ഇന്ത്യയിൽ ഫാഷിസത്തെ അല്ല നേരിടുന്നതെന്ന് പലരും വാദിക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വശക്തികളെ അധികാരത്തിൽനിന്ന് പുറത്താക്കിയാലും തിരിച്ചുവരവ് സാധ്യതയുണ്ട്. ഇത് തടയാൻ മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാവണം പ്രതിപക്ഷ െഎക്യം. പൗരത്വം ശക്തിപ്പെടുത്തണം. ക്ലാസിക്കൽ ഫാഷിസത്തെ പരാജയപ്പെടുത്തുന്നതിൽ പ്രധാന ഉത്തരവാദിത്തം കമ്യൂണിസത്തിനാണ്. ചരിത്രപരമായ ഉത്തരവാദിത്തം നിറവേറ്റാൻ നിലവിലെ ഫാഷിസത്തെ പരാജയപ്പെടുത്താൻ കമ്യൂണിസം ഉയിർത്തെഴുന്നേൽക്കുമെന്നാണ് പ്രത്യാശ’- അദ്ദേഹം പറയുന്നു.
എന്നാൽ ‘പട്നായക് നവ ഉദാരീകരണ വിപത്തിനെ കാണുന്നില്ലെ’ന്ന് എസ്.ആർ.പി ‘മാധ്യമ’ത്തോട് പറഞ്ഞു. അഖിേലന്ത്യ കിസാൻസഭയും തൊഴിലാളി യൂനിയനുകളുടെയും പോരാട്ടം കാണുന്നില്ല. നവ ഉദാരീകരണനയം പരിഗണിക്കാത്ത കോൺഗ്രസുമായി വിശാല െഎക്യമുന്നണി സംവിധാനത്തിലേക്ക് േപാകണമെന്നാണ് പറയുന്നത്. അത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ആത്മഹത്യപരമാവും. വ്യതിരിക്തമായ ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ജനത്തെ അണിനിരത്തണം. ഫാഷിസത്തെ നേരിടാൻ ഞങ്ങൾക്കേ കഴിയൂ. 1930കളിൽ കരുത്താർന്ന യു.എസ്.എസ്.ആറിെൻറ നിലനിൽപാണ് ഫാഷിസത്തെ തകർക്കാനിടയാക്കിയത്. അത് വിസ്മരിച്ച് ഇടതുപക്ഷം, ഇടതുപക്ഷ രാഷ്ട്രീയം കൈയൊഴിയണമെന്നാണ് പട്നായകിെൻറ വാദം’- അദ്ദേഹം വ്യക്തമാക്കി.
ഇൗ ഒരുഘട്ടത്തിൽ ഇടതുപക്ഷത്തിന് തനിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്നാണ് സി.പി.െഎ അഭിപ്രായമെന്ന് എസ്. സുധാകർ റെഡ്ഡി ‘മാധ്യമ’ത്തോട് പ്രതികരിച്ചു. ‘ഇന്ത്യയിൽ ഇന്ന് സെമി ഫാഷിസമാണ്. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ഒപ്പം ഇടതുപക്ഷം സാമ്പത്തിക വിഷയങ്ങളിലെ പോരാട്ടവും തുടരണം’- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.