നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ ഇടതു പാര്‍ട്ടികള്‍
text_fieldsഇംഫാല്‍: വംശീയ-ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ വര്‍ഗസമര സിദ്ധാന്തത്തിന് പിന്തുടര്‍ച്ചക്കാരില്ലാതെ പോയതിന്‍െറ വേദന പങ്കുവെക്കുകയാണ് മണിപ്പുരിലെ ഇടത് നേതാവ് എം. നാരസിങ്. ഒരിക്കല്‍ സംസ്ഥാനത്ത് നിര്‍ണായക രാഷ്ട്രീയ ശക്തിയായിരുന്നു സി.പി.ഐയും സി.പി.എമ്മും. ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിലും ഇടതുപാര്‍ട്ടികള്‍ സുപ്രധാന പങ്കുവഹിച്ചു. എന്നാല്‍, ഈ നിയമസഭാ തെരഞ്ഞെടുപ്പ് നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള പോരാട്ടമാണെന്ന് നാരാസിങ് പറയുന്നു.
‘‘ജനനേത ഹിജാം’ എന്ന പേരില്‍ അറിയപ്പെട്ട ഹിജാം ഇറാബോത് സിങ്ങാണ് മണിപ്പൂരില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ സ്ഥാപകന്‍. അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ സംസ്ഥാനത്തെ നിരവധി ജനകീയ സമരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് വളര്‍ന്ന പാര്‍ട്ടിക്ക് പിന്നീടുണ്ടായ ആഭ്യന്തര പ്രശ്നങ്ങളില്‍ നേതൃപരമായി രംഗത്തുവരാന്‍ കഴിഞ്ഞില്ല. നിലവില്‍ സി.പി.ഐയും സി.പി.എമ്മും സഖ്യമുണ്ടാക്കി ഇടതു ജനാധിപത്യ സഖ്യം (എല്‍.ഡി.എഫ്) രൂപവത്കരിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നാഷനല്‍ പീപ്ള്‍സ് പാര്‍ട്ടിയുമായും എല്‍.ഡി.എഫ് ധാരണയുണ്ടാക്കിയിട്ടുണ്ട്. ആകെയുള്ള 60 സീറ്റില്‍ 50 സീറ്റിലാണ് മുന്നണി മത്സരിക്കുന്നത്. ഇടതുപാര്‍ട്ടികളില്‍ സി.പി.ഐക്കാണ് സംസ്ഥാനത്ത് മേധാവിത്വം.
2002ല്‍ ഒക്റാം ഇബോബി സിങ്ങിന്‍െറ നേതൃത്വത്തില്‍ ആദ്യമായി കോണ്‍ഗ്രസ് സര്‍ക്കാറിനെ അധികാരത്തിലേറ്റുന്നതില്‍ സി.പി.ഐ നിര്‍ണായക പങ്കുവഹിച്ചു. അന്ന് സി.പി.ഐക്ക് വെറും അഞ്ചു സീറ്റാണ് കൈയിലുണ്ടായിരുന്നത്. അന്നത്തെ കോണ്‍ഗ്രസ്-സി.പി.ഐ സഖ്യ സര്‍ക്കാര്‍ മതേതര മുന്നേറ്റ മുന്നണി (എസ്.പി.എഫ്) എന്നാണ് അറിയപ്പെട്ടിരുന്നത്. 2007ല്‍ വീണ്ടും എസ്.പി.എഫ് മുന്നണി അധികാരത്തില്‍ വന്നെങ്കിലും സി.പി.ഐ സീറ്റുകളുടെ എണ്ണം നാലായി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.