തിരിച്ചടി പ്രതീക്ഷിച്ചത്; ആഘാതത്തിൽ ഞെട്ടിത്തരിച്ച് ഇടത് കേന്ദ്രങ്ങൾ
text_fieldsതിരുവനന്തപുരം: ദേശീയതലത്തിൽ ബി.ജെ.പിക്ക് ബദൽ ആരെന്ന ചർച്ച തെരഞ്ഞെടുപ്പിൽ ഉയർ ന്നപ്പോൾതന്നെ തിരിച്ചടി പ്രതീക്ഷിച്ചതാണ് എൽ.ഡി.എഫ്. പക്ഷേ, മുഖ്യ രാഷ്ട്രീയ എതിരാ ളിയായ യു.ഡി.എഫിെൻറ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് കേന്ദ്രങ്ങൾ അക്ഷരാർഥത്തിൽ ഞെട്ടിത ്തരിച്ച് നിൽക്കുകയാണ്. ക്രൈസ്തവ, മുസ്ലിം ന്യൂനപക്ഷ വോട്ടുകളുടെ കോൺഗ്രസ്, യു.ഡി. എഫ് അനുകൂല ചായ്വ് സി.പി.എമ്മും സി.പി.െഎയും കണക്കുകൂട്ടിയിരുന്നതാണ്. എന്നാൽ മതന ിരപേക്ഷ വോട്ടുകളും എൽ.ഡി.എഫിെൻറ രാഷ്ട്രീയ വോട്ടുകളും തങ്ങൾക്ക് അനുകൂലമാകുന്നതോടെ മാന്യമായ നിലയിൽ തെരഞ്ഞെടുപ്പ് പരീക്ഷ കടക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു നേതൃത്വം.
എന്നാൽ വടക്കേ ഇന്ത്യയിലെ മോദി തരംഗത്തിനൊപ്പം കേരളത്തിൽ ഭൂരിഭാഗം വോട്ടർമാരിലും ഉണ്ടായ മോദി വിരുദ്ധ, രാഹുൽ അനുകൂല തരംഗത്തിൽ ഇൗ കണക്കുകൂട്ടലുകൾ തെറ്റി. മലബാറിലെ സി.പി.എമ്മിെൻറ കോട്ടകൊത്തളങ്ങളിലെ ഇടത് മതനിരപേക്ഷ വോട്ടുകൾ കൂടി യു.ഡി.എഫിലേക്ക് മറിഞ്ഞത് ഇത് തെളിയിക്കുന്നതായി.
ഏത് രാഷ്ട്രീയ കൊടുങ്കാറ്റിലും ഉലയാതെ സി.പി.എമ്മിനൊപ്പം നിൽക്കുന്നതാണ് കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട് ലോക്സഭ മണ്ഡലങ്ങളിലെ പാർട്ടി കേന്ദ്രങ്ങൾ. ഇവിടങ്ങളിൽനിന്ന് യു.ഡി.എഫിലേക്കുള്ള ഇടത് രാഷ്ട്രീയ വോട്ടുകളുടെ ചോർച്ചയിൽ മറുപടിയില്ലാതെ പകച്ചുനിൽക്കുകയാണ് സി.പി.എം നേതൃത്വം. മുഖ്യമന്ത്രിയും മുതിർന്ന പി.ബി അംഗവുമായ പിണറായി വിജയെൻറ നേതൃത്വത്തിൽ നടത്തിയ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ തോൽവിയുമാണിത്. പരാജയം വിലയിരുത്താനുള്ള ആദ്യ നേതൃയോഗം സി.പി.എമ്മും സി.പി.െഎയും വെള്ളിയാഴ്ച നടത്തും.
പ്രചാരണത്തിെൻറ ആദ്യഘട്ടത്തിൽ ഉയർത്തിയ കോ-ലീ-ബി സഖ്യമെന്ന ആക്ഷേപവും സി.പി.എമ്മിനെ തിരിഞ്ഞുകുത്തുകയാണ്. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വലിയ വോട്ട് ചോർച്ച വരാതെ സൂക്ഷിക്കാൻ ബി.ജെ.പി കേന്ദ്രങ്ങൾക്ക് കഴിഞ്ഞതോടെ ചോർന്നത് തങ്ങളുടെ കാൽകീഴിലെ മണ്ണായിരുെന്നന്ന സത്യം രഹസ്യമായെങ്കിലും അംഗീകരിക്കേണ്ട സ്ഥിതിയിലാണ് സി.പി.എം. സംഘ്പരിവാറിെൻറ തീവ്ര ഹിന്ദുത്വവും കോൺഗ്രസിെൻറ മൃദുഹിന്ദുത്വവും ചൂണ്ടിക്കാട്ടി വർഗീയതയെ പ്രതിരോധിക്കാൻ തങ്ങൾക്ക് മാത്രമാണ് കഴിയുകയെന്നതായിരുന്നു എൽ.ഡി.എഫിെൻറ പ്രചാരണം. എന്നാൽ മുസ്ലിം, ക്രൈസ്തവ ന്യൂനപക്ഷങ്ങളിൽ ഇതിെൻറ പ്രതിഫലനം യു.ഡി.എഫിന് അനുകൂലമായി.
ശബരിമല വിധിയിന്മേൽ സമവായത്തിനുള്ള മാർഗം തേടാതെ എടുത്തുചാടിയതാണ് കോൺഗ്രസിനും ബി.ജെ.പിക്കും അവസരം ഒരുക്കിയതെന്ന അഭിപ്രായം അന്നേ എൽ.ഡി.എഫിലുണ്ടായിരുന്നു. നവോത്ഥാനത്തിെൻറ പാത തെരഞ്ഞെടുത്തപ്പോഴും വിശ്വാസ്യത ഇല്ലാത്ത വെള്ളാപ്പള്ളി നടേശനെയും സി.പി. സുഗതനെയും പോലുള്ളവരെ കൊണ്ടുവന്നത് മതനിരപേക്ഷ ഇടങ്ങളിൽ സർക്കാർ പ്രതിബദ്ധതയിൽ അവിശ്വാസം ഉണ്ടാക്കി. നവോത്ഥാന നിലപാടിനെ കുറിച്ച് പ്രചാരണത്തിൽ നിശബ്ദത പാലിച്ചതോടെ ദലിത്, പിന്നാക്ക വോട്ടുകളുടെ കേന്ദ്രീകരണത്തിെൻറ സാധ്യതയും അടഞ്ഞു. അമിത് ഷായും മോദിയും തുറന്നുവിട്ട ശബരിമല സംവാദം പ്രചാരണരംഗത്തെ വിഴുങ്ങിയപ്പോൾ അതിനുപിന്നാലെ ഒാടേണ്ട സ്ഥിതിയിലേക്ക് എടുെത്തറിയപ്പെടുകയും ചെയ്തു സി.പി.എം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.