‘സന്തോഷമല്ലേ തോന്നേണ്ടത്, സാഡിസ്റ്റ് മാനോഭാവം പാടുണ്ടോ’; പ്രതിപക്ഷത്തോട് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ‘2.14 ലക്ഷം കുടുംബങ്ങൾക്ക് സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിയുന്നതി ൽ സന്തോഷിക്കുകയല്ലേ വേണ്ടത്, സാഡിസ്റ്റ് മനോഭാവം പ്രതിപക്ഷത്തിന് പാടുണ്ടോ’ യെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് നിർഭാഗ്യകരമ ായ സമീപനമാണ് പ്രതിപക്ഷത്തിൽ നിന്നുണ്ടായത്. കൺമുന്നിൽ കാണുന്ന കാര്യങ്ങൾ കണ്ടില് ലെന്ന് നടിക്കുന്നു.
ഏതൊരു മനുഷ്യെൻറയും സന്താപത്തിലും സന്തോഷത്തിലും പെങ്കടുക്കുക എന്നതാണ് നമ്മുടെ സംസ്കാരം. ഏറ്റവും ചുരുങ്ങിയപക്ഷം, ആ സംസ്കാരത്തിെൻറ ഭാഗമാകാനെങ്കിലും പ്രതിപക്ഷത്തിന് കഴിയേണ്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിൽ ഉപധനാഭ്യർഥ ചർച്ചക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ ഇൗ പരാമർശം. പ്രളയപുനർനിർമാണത്തിന് 1750 കോടിയുടെ ലോകബാങ്ക് ധനസഹായമാണ് ലഭിച്ചത്. 1850 കോടിയുടെ പദ്ധതികൾക്ക് സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. പ്രളയമുണ്ടായ 2018-2019ൽ ഒഴികെ മറ്റ് വർഷങ്ങളിെലല്ലാം പദ്ധതിചെലവ് കഴിഞ്ഞ സർക്കാർ കാലത്തേക്കാൾ മുകളിലാണ്.
കേരളത്തിെൻറ വളർച്ച 2015-2016 കാലത്ത് 5.3 ശതമാനമായിരുന്നെങ്കിൽ 2018-2019ൽ 7.5 ശതമാനമാണ്. കിഫ്ബിയിൽ 679 പദ്ധതികളിൽ ഇതുവരെ 43 എണ്ണം പൂർത്തിയായി. അടുത്ത ഒരുവർഷം കൊണ്ട് 250 എണ്ണം കൂടി പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
എണ്ണത്തിൽ വൈരുധ്യമില്ല; കണക്ക് നിരത്തി എ.സി. മൊയ്തീൻ
തിരുവനന്തപുരം: ലൈഫ് വീടുകളുടെ എണ്ണത്തിൽ കണക്ക് നിരത്തി മന്ത്രി എ.സി. മൊയ്തീൻ. 2001-2016 കാലയളവിൽ നിർമാണം ആരംഭിച്ചതും പലകാരണങ്ങളാൽ പൂർത്തിയാകാത്തതുമായ 54,000ത്തിൽ 52,000 വീടുകളാണ് ലൈഫിെൻറ ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കിയത്. രണ്ടാംഘട്ടത്തിൽ മാനദണ്ഡപ്രകാരം 1,00,486 അർഹരെയാണ് കണ്ടെത്തിയത്. ഇതിൽ 97,000 വീടുകൾക്ക് എഗ്രിമെൻറ് വെക്കുകയും 76,474 എണ്ണം പൂർത്തിയാക്കുകയും ചെയ്തു.
പ്രധാനമന്ത്രി ആവാസ് യോജനയിൽ നഗരങ്ങളിൽ പൂർത്തിയാക്കിയത് 47,144 വീടുകളാണ്. ഗ്രാമങ്ങളിൽ 16,640 വീടുകൾ. പട്ടികജാതി വകുപ്പ് 18,811ഉം പട്ടിക വർഗവകുപ്പ് 788ഉം ഫിഷറീസ് വകുപ്പ് 3725 വീടുകളും പൂർത്തിയാക്കി. ഇതെല്ലാം ഉൾപ്പെടുത്തിയാണ് 2.14 ലക്ഷം വീടുകൾ. കണക്കുകൾ ഒാരോദിവസവും കൂടുകയാണ്. ചൊവ്വാഴ്ചയിലെ കണക്കനുസരിച്ച് 2.15 ലക്ഷം വീടുകൾ പൂർത്തിയായി. മാർച്ച് പൂർത്തിയാകുന്നതോടെ 2.5 ലക്ഷം വീടുകൾ പൂർത്തിയാകുമെന്നും കണക്കിൽ വൈരുധ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.