തെരഞ്ഞെടുപ്പ് ചൂടിലേക്ക്; രാഷ്ട്രീയ പാർട്ടികൾക്ക് ഇനി വിശ്രമമില്ലാ രാപ്പകലുകൾ
text_fieldsതിരുവനന്തപുരം: ജനാധിപത്യ മാമാങ്കത്തിന് പെരുമ്പറ മുഴങ്ങിയതോടെ പോരാട്ടത്തട്ടിലേക്ക് മുന്നണികളും. ഗ്രാമീണ േറാഡും കുടിവെള്ളവും മുതൽ ദേശീയ രാഷ്്ട്രീയം വരെ ചർച്ചാവിഷയമാകുന്ന ത്രിതല തെരഞ്ഞെടുപ്പിന് കരുതലോടെയാണ് രാഷ്ട്രീയ ക്യാമ്പുകളിലെ ഒരുക്കങ്ങൾ.
രാഷ്ട്രീയത്തിനൊപ്പം ഒരുപരിധി വരെ വ്യക്തിബന്ധങ്ങളും കുടുംബ^പ്രേദശിക ഘടകങ്ങളുമെല്ലാം സ്വാധീനശക്തിയായി മാറുന്ന തെരഞ്ഞെടുപ്പിൽ ജനമനസ്സറിഞ്ഞുള്ള പ്രചാരണവിഷയങ്ങളാണ് പ്രേദശികമായി തന്നെ മുന്നണികളുടെ അടുക്കളകളിൽ വേവുന്നത്.
ജനപക്ഷ വികസന പ്രവർത്തനങ്ങളും പെൻഷൻ വർധനവും കോവിഡ് കാലക്ഷേമ പ്രവർത്തനങ്ങളുമെല്ലാം മുൻനിർത്തിയുള്ള പ്രചാരണത്തിനാണ് ഇടതുമുന്നണി തയാറെടുക്കുന്നത്. സർക്കാറിനെതിരെയുള്ള ആരോപണങ്ങളെ വികസനനേട്ടങ്ങൾ കൊണ്ട് നേരിടാമെന്നതാണ് ഇടത് ക്യാമ്പിെൻറ ആത്മവിശ്വാസം.
കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും മുഖ്യമന്ത്രിയുടെ ഒാഫിസോളം നീളുന്ന കേന്ദ്ര ഏജൻസികളുടെ അന്വേണവുമെല്ലാം ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. പ്രേദശിക വിഷയങ്ങൾക്കൊപ്പം മൂർച്ചയേറിയ രാഷ്ട്രീയ സാഹചര്യങ്ങളും പ്രതിപക്ഷമെന്ന നിലയിൽ ഉയർന്ന ജനപക്ഷ മുദ്രാവാക്യങ്ങളും തങ്ങൾക്കനുകൂലമാകുമെന്നാണ്യു.ഡി.എഫിെൻറ പ്രതീക്ഷ. തിരുവനന്തപുരം കോർപറേഷനിലെയടക്കം 2015ലെ മുേന്നറ്റം ഇക്കുറി മെച്ചപ്പെടുത്താനുള്ള തയാറെടുപ്പിലാണ് ബി.ജെ.പി.
പ്രചാരണം മുതൽ പോളിങ് സ്റ്റേഷൻ വരെ കോവിഡ് മാനദണ്ഡങ്ങളുള്ളതിനാൽ പതിവ് തെരഞ്ഞെടുപ്പുകളേക്കാൾ ജാഗ്രതയോടെയാണ് മുന്നൊരുക്കങ്ങളെല്ലാം. ജില്ലയിൽ ആകെ 73 പഞ്ചായത്തുകളാണുള്ളത്. 49 എണ്ണം എൽ.ഡി.എഫും 21 എണ്ണം യു.ഡി.എഫുമാണ് കൈയാളുന്നത്. മൂന്ന് പഞ്ചായത്തുകളിൽ ബി.ജെ.പിയും.
തെരഞ്ഞടുപ്പ് പ്രഖ്യാപനം വന്നതോടെ സ്ഥാനാർഥി നിർണയകാര്യത്തിൽ പലയിടങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ നെഞ്ചിടിപ്പേറിയിട്ടുണ്ട്. പ്രാദേശിക സമവാക്യങ്ങളും സവിശേഷതകളും നിര്‍ണായകമാവുന്ന ത്രിതല തെരഞ്ഞെടുപ്പില്‍ യോഗ്യരായ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ രാഷ്്ട്രീയ പാര്‍ട്ടികള്‍ പരക്കം പായുകയാണ്. പ്രാേദശീയമായി ഗുണകരമാവുന്ന ഘടകങ്ങള്‍ക്ക് പരിഗണന നല്‍കി തലനാഴിര കീറിയുള്ള വിലയിരുത്തലുകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കൽ.
90 തേദ്ദശ സ്ഥാപനങ്ങൾ, 1727 വാർഡുകൾ
ജില്ല പഞ്ചായത്തും കോർപറേഷനും നാല് മുനിസിപ്പാലിറ്റികളും 73 പഞ്ചായത്തുകളും 11 ബ്ലോക്ക് പഞ്ചായത്തുകളുമടക്കം 90 തേദ്ദശ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. 73 പഞ്ചായത്തുകളിലായി ആകെ 1299 വാർഡുകൾ. 11 ബ്ലോക്ക് പഞ്ചായത്തുകൾക്കായി ആകെയുള്ളത് 155 വാർഡുകളും.
ജില്ല പഞ്ചായത്തിന് 26 ഡിവിഷനുകളുണ്ട്. കോർപറേഷന് 100 വാർഡുകൾ. ആകെ 147 വാർഡുകളാണ് നാല് മുനിസിപ്പാലിറ്റികൾക്കുള്ളത്. ഇത്തരത്തിൽ 90 തദ്ദേശ സ്ഥാപനങ്ങളിലായി ആകെയുള്ളത് 1727 വാർഡുകളാണ്.
2606314 വോട്ടർമാർ
2015ലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്യുേമ്പാൾ ഒന്നര ലക്ഷത്തിലേറെ പുതിയ വോട്ടർമാരാണ് ജില്ലയിലുള്ളത്. ഒക്ടോബറിലെ കണക്ക് പ്രകാരം 2769252 വോട്ടർമാരാണ് ജില്ലയിൽ ആകെ. 1297945 പേർ പുരുഷൻമാരാണ്. 1471287 പേർ സ്ത്രീകളും. 20 ട്രാൻസ്ജെൻഡർമാരുണ്ട്.
2606314 വോട്ടർമാരാണ് 2015ൽ ജില്ലയിലുണ്ടായിരുന്നത്. ഇൗ പട്ടിക കരടായി പരിഗണിച്ചാണ് ഇത്തവണ പട്ടിക പുതുക്കൽ ആരംഭിച്ചത്. പട്ടികയിൽ പേര് ചേർക്കൽ ഇക്കുറി പൂർണമായും ഒാൺലൈൻ വഴിയായിരുന്നു. ഒക്ടോബർ ആദ്യവാരം പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും 31 വരെ പുതുക്കാൻ അവസരം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.