കരിമണൽ ഖനനം: സി.പി.എം-സി.പി.ഐ പോര് തുടരുന്നു
text_fieldsആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയിലെ കരിമണൽ വിഷയത്തിൽ സി.പി.എമ്മും സി.പി.ഐയും പോര് തുടരുന്നു. സി.പി.ഐയുെടയും എ.ഐ.ടി.യു.സിയുടെയും ശക്തമായ പ്രതിഷേധം മുൻനിർത്തി കഴിഞ്ഞ ദിവസം സി.ഐ.ടി.യു പരസ്യമായി രംഗത്തുവന്നിരുന്നു.
കോൺഗ്രസും ബി.ജെ.പിയും ഉൾപ്പെടെയുള്ളവർ രാഷ്ട്രീയ ലക്ഷ്യംവെച്ച് സമരാഭാസം നടത്തുകയാണെന്ന് ആരോപിച്ച സി.െഎ.ടി.യു, പ്രളയത്തിനുശേഷം പൊഴിയുടെ ആഴവും വീതിയും കൂട്ടാൻ താനുൾപ്പെടെ ജില്ലയിൽനിന്നുള്ള മൂന്ന് മന്ത്രിമാരും പങ്കെടുത്ത കാബിനറ്റ് തീരുമാനത്തിനെതിരെ സ്വന്തം പാർട്ടിക്കാർ സമരം ചെയ്യുമ്പോൾ മന്ത്രി പി. തിലോത്തമൻ നിശ്ശബ്ദത പാലിക്കുകയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു.
കാബിനറ്റ് തീരുമാനത്തിനെതിരാണ് മന്ത്രിയുടെ നിലപാടെങ്കിൽ തിലോത്തമൻ പരസ്യമാക്കണമെന്നുമായിരുന്നു ജില്ല പ്രസിഡൻറ് എച്ച്. സലാമും ജനറൽ സെക്രട്ടറി പി. ഗാനകുമാറും ആവശ്യപ്പെട്ടത്.
സി.ഐ.ടി.യുവിനെതിരെ ശക്തമായ ആരോപണവുമായി എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി വി. മോഹൻദാസ് രംഗത്തുവന്നു. കോടികൾ മതിപ്പുള്ള കരിമണൽ കടത്തിന് കൂട്ടുനിൽക്കുന്ന സി.ഐ.ടി.യു നാട്ടുകാരെയും തീരവാസികളെയും കബളിപ്പിക്കുകയാണ്. മന്ത്രിസഭ തീരുമാനം നടപ്പാക്കുമ്പോൾ തിലോത്തമൻ മൗനം പാലിക്കുെന്നന്ന ആരോപണം പുകമറ സൃഷ്ടിക്കാനാണ്.
ആലപ്പുഴയിൽനിന്നുള്ള മറ്റ് രണ്ടുമന്ത്രിമാരും മണൽക്കടത്ത് നടത്തട്ടെയെന്ന അഭിപ്രായക്കാരാണോയെന്നതിന് മറുപടി പറയണമെന്ന് മോഹൻദാസ് ആവശ്യപ്പെട്ടു. കാറ്റാടി വനം വെട്ടിവെളുപ്പിച്ച് മണൽ ഡ്രഡ്ജ് ചെയ്യുന്നതും പതിനായിരക്കണക്ക് ലോഡ് രാവും പകലും കടത്തുന്നതും മറ്റുരണ്ട് മന്ത്രിമാർ അനുകൂലിക്കുന്നോയെന്നും എങ്കിൽ അതിന് പാതിരാവിൽ നേതൃത്വം നൽകിയ കലക്ടറെ വെളുക്കുംമുമ്പ് സ്ഥലം മാറ്റിയത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.
കാറ്റാടിമരം വെട്ടാൻ വനംവകുപ്പിനെയും ലീഡിങ് ചാനലിലെ ധാതുമണലടങ്ങിയ ചളിനീക്കത്തിന് കെ.എം.എം.എല്ലിനെയും ചുമതലപ്പെടുത്തിയിരുെന്നന്ന് 2019 ജൂൺ 17ന് മന്ത്രി കൃഷ്ണൻകുട്ടി നിയമസഭയിൽ നൽകിയ മറുപടി വ്യക്തമാക്കുന്നത് തീരുമാനം മന്ത്രിസഭയുടേതല്ലെന്നാണ്. മണൽച്ചിറ വീതികൂട്ടി മുറിക്കാനും നീരൊഴുക്ക് സുഗമമാക്കാനും കലക്ടറെ ചുമതലപ്പെടുത്തിയതിെൻറ മറവിലാണ് ജില്ലയിലെ മാടമ്പിമാരുടെ പിൻബലത്തോടെ ഇത്തരം കോപ്രായങ്ങൾ കാട്ടിയതെന്നും ഇപ്പോഴും മണൽക്കടത്തല്ലാതെ ഒരുതുള്ളി വെള്ളം കടലിലേക്ക് ഒഴുക്കാൻ മണലൂറ്റുകാർക്ക് കഴിഞ്ഞിട്ടില്ലെന്നും എ.ഐ.ടി.യു.സി കുറ്റപ്പെടുത്തി.
വസ്തുതകൾ അറിയാതെ സി.പി.ഐയെയും തിലോത്തമെനയും കുറ്റപ്പെടുത്തുന്നവർ മലർന്നുകിടന്ന് തുപ്പുകയാണെന്നും ജില്ല സെക്രട്ടറി പറഞ്ഞു.
കരിമണൽ ഖനനം അവസാനിപ്പിക്കുക -എ.ഐ.യു.ടി.യു.സി
ആലപ്പുഴ: കുട്ടനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമാവാതിരിക്കാൻ തോട്ടപ്പള്ളി പൊഴി ആഴം വർധിപ്പിച്ച് തുറക്കേണ്ടത് ആവശ്യമാണെന്നും എന്നാൽ, അതിെൻറ മറവിൽ കരിമണൽ ഖനനം പാടില്ലെന്നും പൊഴിതുറക്കുമ്പോൾ ലഭിക്കുന്ന കരിമണൽ സമീപ തീരത്ത് നിക്ഷേപിക്കണമെന്നും ഓൾ ഇന്ത്യ യുനൈറ്റഡ് ട്രേഡ് യൂനിയൻ സെൻറർ (എ.ഐ.യു.ടി.യു.സി) ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ജില്ല സെക്രട്ടറി എസ്. സീതിലാൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.ആർ. ശശി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.