കേരള കോൺഗ്രസ് തർക്കം: രണ്ടുദിവസം കാക്കാൻ ജോസഫിനോട് ഉമ്മൻ ചാണ്ടി
text_fieldsകോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തെച്ചൊല്ലിയുള്ള കേരള കോണ്‍ഗ്രസുകളുടെ തര്‍ക്കം പരിഹരിക്കാന്‍ രണ്ടുദിവസം കൂടി ആവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വം. ബുധനാഴ്ച വരെ കാത്തിരിക്കാന്‍ പി.ജെ. ജോസഫിനോട് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ജോസ് കെ. മാണിയെ അനുനയിപ്പിക്കാനുള്ള അവസാനവട്ട ചർച്ചകൾക്കായാണ് രണ്ടുദിവസം ആവശ്യെപ്പട്ടത്.
അടുത്ത ദിവസംതന്നെ ജോസ് കെ. മാണിയുമായി ഉമ്മൻ ചാണ്ടി ചർച്ച നടത്തും. രണ്ടുദിവസം ക്ഷമയോടെ കാത്തിരിക്കുമെന്ന് േജാസഫ് പക്ഷത്തെ മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. കേരള കോൺഗ്രസിെൻറ ആത്മാഭിമാനം പണയപ്പെടുത്തിയുള്ള ഒരു ഒത്തുതീർപ്പിനും തങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയും യു.ഡി.എഫിലെ മുതിർന്ന നേതാക്കളും നടത്തുന്ന ചർച്ചയിൽ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് ജോസഫ് പക്ഷം.
തിങ്കളാഴ്ച മൂന്നിനകം തീരുമാനം അറിയിച്ചില്ലെങ്കില്‍ കടുത്ത തീരുമാനമെടുക്കുമെന്നായിരുന്നു ജോസഫിെൻറ മുന്നറിയിപ്പ്. സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രസിഡൻറ് സ്ഥാനം ഒഴിയുന്നിെല്ലങ്കിൽ അവിശ്വാസവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് ജോസഫ് പക്ഷം.
മകളുടെ വിവാഹനിശ്ചയ ചടങ്ങുമായി ബന്ധപ്പെട്ട് ജോസ് കെ. മാണി തിരക്കിലാണെന്നും അതിനാൽ പ്രശ്നപരിഹാരത്തിന് രണ്ടുദിവസം കൂടി വേണമെന്നും ഉമ്മൻ ചാണ്ടി ജോസഫിേനാട് ആവശ്യെപ്പട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.