നായിഡുവെന്ന മുള്ളെടുക്കാൻ ജഗനിൽ കണ്ണുവെച്ച് ബി.ജെ.പി
text_fieldsഹൈദരാബാദ്: ആന്ധ്രപ്രദേശിൽ ഇരട്ട തെരഞ്ഞെടുപ്പിെൻറ ആവേശം ഉയർന്നുകഴിഞ്ഞു. ലോക് സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ഇതിെ ൻറ അലയൊലികൾ ദൃശ്യമാണ്. ദേശീയ പാർട്ടികളായ ബി.ജെ.പിയുടെയും കോൺഗ്രസിെൻറയും മുൻന ിര നേതാക്കൾ ഇതിനകം തന്നെ ഇൗ നിർണായക സംസ്ഥാനത്ത് എത്തി പ്രചാരണപ്രവർത്തനങ്ങൾ ക്ക് തുടക്കമിട്ടിട്ടുണ്ട്.
ഭരണകക്ഷിയായ തെലുഗുദേശവും പ്രതിപക്ഷമായ, ജഗൻമോ ഹൻ െറഡ്ഡിയുടെ ൈവ.എസ്.ആർ കോൺഗ്രസുമാണ് ആന്ധ്രയുടെ ഭാവി നിശ്ചയിക്കുന്ന രണ്ടു പ്രധാ ന ശക്തികൾ എന്നതിനാൽ ഏവരും ഉറ്റുനോക്കുന്നത് ഇവരുടെ നീക്കങ്ങളിലേക്കാണ്. 25 ലോ ക്സഭാ സീറ്റുകളുള്ള സംസ്ഥാനം എന്നതിനു പുറമെ, നരേന്ദ്ര മോദി സർക്കാറിനെ താഴെയിറക് കാനായി പ്രതിപക്ഷ പാർട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കിണഞ്ഞുശ്രമിക്കുന്ന തെല ുഗുദേശം പാർട്ടി തലവൻ ചന്ദ്രബാബു നായിഡുവിെൻറ തട്ടകം എന്ന നിലയിലും ദേശീയതലത്തിൽ ആന്ധ്ര ശ്രദ്ധാകേന്ദ്രമാണ്.
ചിത്രം വ്യത്യസ്തം
ചന്ദ്രബാബു നായിഡു ബി.ജെ.പിക്ക ് ഒപ്പം കൂട്ടുചേർന്ന 2014ലെ തെരഞ്ഞെടുപ്പിൽനിന്ന് തീർത്തും ഭിന്നമായ സാഹചര്യമാണ് ഇത ്തവണ. തെലുഗു സൂപ്പർ സ്റ്റാർ പവൻ കല്യാണിെൻറ ജനസേന പാർട്ടി, ടി.ഡി.പി, ബി.ജെ.പി സഖ്യമായ ിരുന്നു അന്ന്. ആന്ധ്ര വിഭജിച്ചതിനെതിരെ കോൺഗ്രസിനെതിരെ കുത്തിയൊലിച്ച പ്രതിഷേധവും കൂടി കണ്ട തെരഞ്ഞെടുപ്പായിരുന്നു അത്. മോദിതരംഗവും കോൺഗ്രസ് വിരുദ്ധ തരംഗവും ഒന്നിച്ചപ്പോൾ ടി.ഡി.പി-ബി.ജെ.പി സഖ്യം ഇരുസഭയിലും ഉജ്വല ജയം നേടി. 175 അംഗ നിയമസഭയിൽ 103 സീറ്റുകളുമായി ടി.ഡി.പി അധികാരമേറി.
പ്രധാന എതിരാളി വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി (വൈ.എസ്.ആർ.സി.പി) 66 സീറ്റ് നേടി രണ്ടാമതുമായി. ബി.ജെ.പി നാലു സീറ്റിലും സ്വതന്ത്രർ രണ്ടു സീറ്റിലും ജയം കണ്ടപ്പോൾ, മുമ്പ് സംസ്ഥാനം ഭരിച്ചിരുന്ന കോൺഗ്രസ് ഒരു സീറ്റുപോലും നേടാനാകാതെ ബംഗാൾ ഉൾക്കടലിൽ പതിച്ചു. സീറ്റിൽ വൻ വ്യത്യാസമുണ്ടായിരുന്നുവെങ്കിലും വോട്ടുവിഹിതത്തിൽ ടി.ഡി.പിയും (46.3ശതമാനം)വൈ.എസ്.ആർ.സി.പിയും (44.47 ശതമാനം) തമ്മിലുള്ള വ്യത്യാസം രണ്ടുശതമാനത്തിലും താഴെ ആയിരുന്നു. ബി.ജെ.പി ഏഴും കോൺഗ്രസ് വെറും 2.8 ശതമാനവും വോട്ടു നേടി.
ലോക്സഭാ തെരഞ്ഞെടുപ്പിലും ടി.ഡി.പിയുടെ മേൽക്കൈ ആയിരുന്നു സംസ്ഥാനം ദർശിച്ചത്. 25ൽ 15 സീറ്റുകൾ പാർട്ടി നേടി. 29.10 ശതമാനം വോട്ടും നേടി. സഖ്യകക്ഷി ബി.ജെ.പി 8.5 ശതമാനം വോട്ടിെൻറ പിൻബലത്തിൽ രണ്ടു സീറ്റുകളും കരസ്ഥമാക്കി. എട്ടുസീറ്റും 28.9 ശതമാനം വോട്ടും വൈ.എസ്.ആർ കോൺഗ്രസും നേടി. കോൺഗ്രസിന് ഒന്നുമുണ്ടായിരുന്നില്ല പറയാൻ.
ത്രികോണവും ചതുഷ്കോണവും
ഒട്ടു മിക്ക മണ്ഡലങ്ങളിലും മത്സരങ്ങൾ മൂന്നും നാലും പാർട്ടികൾ തമ്മിലാവാൻ സാധ്യത നിലനിൽക്കുന്നതിനാൽ കാറ്റിെൻറ ഗതി പ്രവചിക്കൽ ദുഷ്കരമാണ്. ടി.ഡി.പിയും വൈ.എസ്.ആർ.സി.പിയും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും ബി.ജെ.പിയും കോൺഗ്രസും പവൻ കല്യാണിെൻറ ജനസേനാ പാർട്ടിയുമെല്ലാം ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങും. ഇതിൽ ജഗൻമോഹൻ റെഡ്ഡി ഒരു ഞാണിൻമേൽ കളിക്കുള്ള ഒരുക്കത്തിലാണ്.
തെരഞ്ഞെടുപ്പിനുശേഷം സർക്കാർ രൂപവത്കരണത്തിൽ ആവശ്യം വന്നാൽ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കാൻ ഏറ്റവും സാധ്യതയുള്ളവരിൽ ഒരാളായി ജഗനെ കാണുന്നവരേറെയാണ്. എന്നാൽ, തെരഞ്ഞെടുപ്പിന് മുമ്പ് അത്തരമൊരു സാഹസത്തിന് ഇദ്ദേഹം സന്നദ്ധമാവുകയില്ല എന്നാണ് കരുതപ്പെടുന്നത്. കാരണം, അദ്ദേഹത്തിെൻറ ശക്തികേന്ദ്രമായ റായലസീമ മേഖലയിൽ നിർണായകമായ മുസ്ലിംവോട്ടിൽ അദ്ദേഹത്തിന് കരുതലുണ്ട്. കോൺഗ്രസ് നയിക്കുന്ന സർക്കാർ കേന്ദ്രത്തിൽ വരാനായി ദേശീയ തലത്തിൽ ഒാടിനടന്നു ചർച്ചകൾ നടത്തുന്ന ചന്ദ്രബാബു നായിഡു അവരുമായി ധാരണക്കു ശ്രമിച്ചേക്കുമെന്നും സൂചനയുണ്ട്.
ശക്തമായ അടിത്തറയില്ലാത്തതും കേഡർ പ്രവർത്തകരുടെ കുറവും ഒപ്പം കരുത്തുറ്റ നേതൃത്വമില്ലാത്തതുമാണ് സംസ്ഥാനത്ത് ബി.ജെ.പിയുടെ വെല്ലുവിളി. മതിയായ പ്രാദേശിക നേതൃത്വം ഇല്ലാത്തതിനാൽ പാർട്ടി അധ്യക്ഷൻ അമിത് ഷാ തന്നെയാണ് സംസ്ഥാനത്ത് പ്രചാരണപ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്. പക്ഷേ, ഇതും പച്ചപിടിക്കുന്ന ലക്ഷണം കണ്ടുതുടങ്ങിയിട്ടില്ല. ഇൗയിടെ ശ്രീകാകുളത്ത് നടന്ന ഒരു പൊതുപരിപാടിയിൽ അഞ്ഞൂറോളം പേർ മാത്രമാണ് പെങ്കടുത്തത്.
അതുകൊണ്ടുതന്നെ ജഗനുമായി പരമാവധി നീക്കുപോക്കാണ് ബി.ജെ.പിയുടെ ആഗ്രഹം. വെള്ളിത്തിരയിലെ ജനപ്രിയ നായകനാണെങ്കിലും പവൻ കല്യാണിന് ഗോദാവരി ബെൽറ്റിലെ കാപു വിഭാഗക്കാരിൽ മാത്രമേ സ്വാധീനമുള്ളൂ. രൂപവത്കരിച്ചിട്ട് അഞ്ചു വർഷമായിട്ടും ശക്തമായ ഒരു സംഘടനാസംവിധാനം കെട്ടിപ്പടുക്കാൻ ഇപ്പോഴും പവന് സാധിച്ചിട്ടില്ല. ആരുടെ വോട്ടാണ് പവൻ കവരുകയെന്നും ആർക്കാണ് അതിെൻറ ഗുണം കിട്ടുകയെന്നുമുള്ളത് കാത്തിരുന്ന് കാണുക തന്നെ വേണം.
നായിഡുവിെൻറ മനസ്സിലിരിപ്പ്
സംസ്ഥാനഭരണവും, പരമാവധി ലോക്സഭാ സീറ്റുകൾ നേടി കേന്ദ്രത്തിൽ കിങ് മേക്കറുടെ റോളും സ്വപ്നം കണ്ടുള്ള ധീരസാഹസിക നീക്കമാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തുന്നത്. എന്നാൽ, ഏറ്റവും പുതിയ സംഭവവികാസങ്ങൾ അദ്ദേഹത്തിെൻറ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തുന്നുമുണ്ട്. രണ്ടു ടി.ഡി.പി എം.പിമാരും ഒരു എം.എൽ.എയും പാർട്ടി വിട്ട് ജഗനൊപ്പം പോയത് വൻ തിരിച്ചടിയാണ്. ഇനിയും പലരും പോയേക്കാമെന്ന അവസ്ഥയുമുണ്ട്.
കേന്ദ്ര സർക്കാറിനെതിരെയുള്ള കുറ്റപത്രമാണ് നായിഡുവിെൻറ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണായുധം. ആന്ധ്രപ്രദേശിെൻറ പുനരുദ്ധാരണത്തിനായി നൽകിയ വാഗ്ദാനങ്ങളൊന്നും, പ്രത്യേകിച്ച് പ്രത്യേക പദവിയെന്ന ആവശ്യം പാലിച്ചില്ല എന്നതാണ് ഇതിൽ മുഖ്യം. പുതിയ തലസ്ഥാന നഗരിയായ അമരാവതിയുടെ നിർമാണത്തിനും പൊളാവരം പദ്ധതിക്കും പണം അനുവദിച്ചില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനും ഒപ്പംചേർന്നുള്ള ഒരു അവിഹിത കൂട്ടുകെട്ട് ഉണ്ടാക്കി ജഗൻമോഹൻ റെഡ്ഡി ആന്ധ്രയുടെ താൽപര്യങ്ങളെ ബലികഴിച്ചുവെന്നുള്ള ആരോപണം കൊണ്ടാണ് നായിഡു ജഗനെ നേരിടുന്നത്. ‘തെലുഗു ആത്മാഭിമാനം’ എന്ന മുദ്രാവാക്യമുയർത്തി പ്രാദേശിക വാദം ഉയർത്താനുള്ള ശ്രമത്തിലുമാണ് അദ്ദേഹം. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട ഏഴ് കേസുകൾ ഉപയോഗിച്ച് മോദി സർക്കാർ ജഗനെ ഭീഷണിപ്പെടുത്തുകയാണെന്നും നായിഡു ആരോപിക്കുന്നു.
ഇതിനു പുറമെ, നിരവധി ജനപ്രിയ പദ്ധതികൾ നടപ്പാക്കിയതിലൂെടയും അദ്ദേഹം വോട്ടു പ്രതീക്ഷിക്കുന്നു. കർഷകർക്ക് ഏക്കറൊന്നിന് 10,000 രൂപ വീതം നിക്ഷേപസഹായം നൽകുെമന്നതാണ് ഇതിൽ പ്രധാനം. ഇത് മോദി സർക്കാറിെൻറ 6000 രൂപയുടെ വാർഷിക സഹായം എന്ന പദ്ധതിയെക്കാൾ മുന്നേ പ്രഖ്യാപിച്ചതാണ്. അതേസമയം, അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ചാണ് വൈ.എസ്.ആർ.സി.പിയും ബി.ജെ.പിയും നായിഡുവിെൻറ തന്ത്രങ്ങളെ തിരിച്ചടിക്കുന്നത്. അമരാവതിയിലെ തലസ്ഥാന നഗരിയുടെയും പൊളാവരം പദ്ധതിയുടെയും നിർമാണം നീളുന്നതും ഇരു പാർട്ടികളും പ്രചാരണവിഷയമാക്കുന്നു. കേന്ദ്രത്തിെൻറ വിവിധ ക്ഷേമ പദ്ധതികൾ മുന്നോട്ടുവെച്ചാണ് ബി.ജെ.പിയുടെ വോട്ടുപിടിത്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.