പട്ടികയുമായി കോൺഗ്രസ് നേതാക്കൾ ഡൽഹിക്ക്; 15ഒാടെ സ്ഥാനാർഥി പ്രഖ്യാപനം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ കണ്ടെത്താനുള്ള ചർച്ച പതിവുപ ോലെ ഡൽഹിയിലേക്ക്. പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പ ള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ കെ.പി.സി.സി ആസ്ഥാനത്ത ് യോഗം ചേർന്ന് സാധ്യത പട്ടിക തയാറാക്കി.
നേതാക്കള്‍ ഞായറാഴ്ച ഡൽഹിക്ക് പോകും. തി ങ്കളാഴ്ച സ്ക്രീനിങ് കമ്മിറ്റിക്ക് ശേഷം െതരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പട്ടിക കൈമാറും. എ.കെ. ആൻറണിയുമായി കൂടിയാലോചന നടത്തി വീണ്ടും യോഗം ചേർന്നായിരിക്കും പട്ടിക തയാറാക്കുക. 15ഒാടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. സിറ്റിങ് മണ്ഡലങ്ങളിൽ മറ്റൊരു സ്ഥാനാർഥിയെ കുറിച്ച് ചർച്ച നടന്നില്ല. എന്നാൽ, പത്തനംതിട്ടയിൽ ആേൻറാ ആൻറണിക്കൊപ്പം പി.ജെ. കുര്യനെയും പരിഗണിക്കുന്നു. ഡി.സി.സി പട്ടികയിൽ സിറ്റിങ് എം.പിയായ ആേൻറായെ ഉൾപ്പെടുത്താത്ത സാഹചര്യത്തിലാണിത്.
പ്രവർത്തകസമിതിയംഗങ്ങളായ ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, പി.സി. ചാക്കോ, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ, എം.എം. ഹസൻ എന്നിവരുടെ സ്ഥാനാർഥിത്വം ഹൈകമാൻഡ് തീരുമാനിക്കെട്ടയെന്നാണ് കെ.പി.സി.സി നിലപാട്. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി, സുധീരൻ എന്നിവർ മത്സരിക്കാനില്ലെന്ന നിലപാടിലാണ്. സംഘടന ചുമതല ഉള്ളതിനാല്‍ മത്സരിക്കാനില്ലെന്ന് കെ.സി. വേണുഗോപാല്‍ ദേശീയ നേതൃത്വത്തെ അറിയിച്ചുണ്ട്.
എന്നാല്‍ ആലപ്പുഴയില്‍ വേണുഗോപാല്‍ വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിെൻറ നിലപാട്. ചാക്കോക്ക് ചാലക്കുടിയിലാണ് താൽപര്യം. മുല്ലപ്പള്ളി ഇല്ലെങ്കില്‍ ടി. സിദ്ധീഖും വടകരയിൽ പരിഗണിക്കപ്പെടുന്നു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും യൂത്ത് കോൺഗ്രസ് നേതാവുമായ രമ്യ ഹരിദാസിെൻറ പേര് ആലത്തൂരിൽ പരിഗണിക്കുന്നു. പല ഡി.സി.സികളും ജംബോ പട്ടികകളാണ് നല്‍കിയത്. വയനാട് ഡി.സി.സി 26 പേരുടെ പട്ടികയാണ് നൽകിയത്. ഇതിന് ഡി.സി.സിയെ കെ.പി.സി.സി ശാസിച്ചു. വയനാട്ടിൽ സ്ത്രീകളെ സ്ഥാനാർഥിയാക്കേണ്ടതില്ലെന്നാണ് യോഗത്തിലുണ്ടായ പൊതുനിലപാട്. സുന്നി വോട്ടുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ സ്ത്രീകള്‍ രംഗത്തിറങ്ങിയാല്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.