മോഹവും മോഹഭംഗവുമായി കക്ഷികൾ
text_fieldsതിരുവനന്തപുരം: യു.ഡി.എഫിലെ തർക്കത്തിന് പിന്നാലെ എൽ.ഡി.എഫ് കക്ഷികളും സീറ്റ് മോഹവുമായി രംഗത്ത്. പ്രധാനമന്ത്രി രണ്ടു വട്ടം വെന്നങ്കിലും ഇരുമുന്നണികളെക്കാൾ ബഹുദൂരം പിന്നിലായ ബി.ജെ.പി തെരഞ്ഞെടുപ്പ് കളത്തിൽ കിതക്കുകയാണ്.
എൽ.ഡി.എഫ് കക്ഷികൾ പരസ്യമായി രംഗത്ത് വന്നിട്ടില്ലെങ്കിലും ഉഭയകക്ഷി ചർച്ച മുന്നണി നേതൃത്വത്തിന് തലവേദനയാണ്. ഇൗ ആഴ്ച ആദ്യം സി.പി.എമ്മും സി.പി.െഎയും ചർച്ചയിലേക്ക് കടക്കും. ഫെബ്രുവരി 11െല എൽ.ഡി.എഫ് സംസ്ഥാന സമിതിക്കും മേഖല ജാഥകൾക്കും മുേമ്പ ധാരണയിൽ എത്താനാണ് തീരുമാനം. 2004 ൽ സി.പി.എം 10 സീറ്റിലും സി.പി.െഎ നാലിലും ജെ.ഡി(എസ്) ഒന്നിലും ഇടത്സ്വതന്ത്രർ അഞ്ച് സീറ്റിലുമാണ് മത്സരിച്ചത്. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് വീണ്ടും മത്സരിക്കാനാണ് സി.പി.െഎ നീക്കം. എന്നാൽ, കോട്ടയത്ത് മത്സരിച്ച ജനതാദൾ (എസ്) തിരുവനന്തപുരത്ത് കണ്ണുവെച്ചുകഴിഞ്ഞു. നാടാർ സമുദായം വോട്ട് ബാങ്കായ ഇവിടെ നീലലോഹിത ദാസിനെ മത്സരിപ്പിച്ചാൽ വിജയിക്കാമെന്നാണ് വിലയിരുത്തൽ. സി.പി.െഎയാവെട്ട പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്താനുള്ള അന്വേഷണത്തിലാണ്. തങ്ങൾക്ക് കൂടി സ്വീകാര്യരായ സ്ഥാനാർഥികളെ കണ്ടെത്തണമെന്ന് സി.പി.എം അറിയിെച്ചന്നും സൂചനയുണ്ട്. ഇതുകൂടി മുൻകൂട്ടി കണ്ടാണ് ജനതാദൾ നീക്കം.
എം.പി. വീരേന്ദ്രകുമാറിെൻറ എൽ.ജെ.ഡിക്ക് വടകര സീറ്റിലാണ് കണ്ണ്. മാർച്ചിലെ ദേശീയ നിർവാഹക സമിതിക്കു ശേഷം ഒൗദ്യോഗികമായി ആവശ്യപ്പെടാനാണ് നീക്കം. പുതുതായി എത്തിയ കക്ഷികൾക്ക് സീറ്റ് കൊടുക്കാൻ സാധ്യതയില്ലെങ്കിലും ജനാധിപത്യ കേരള കോൺഗ്രസ് പത്തനംതിട്ട, കോട്ടയം സീറ്റുകളിൽ ഒന്നിൽ മത്സരിക്കാൻ ഒരുക്കമാണ്. ഇടുക്കി എം.പി ജോയ്സ് േജാർജ് മാറേെണ്ടന്ന നിലപാടാണ് ഫ്രാൻസിസ് ജോർജിന്.
അതിനിടെ, യു.ഡി.എഫിന് തലവേദനയായി കെ.എം. മാണിയും പി.ജെ. ജോസഫും തമ്മിൽ ഭിന്നത രൂക്ഷമാവുകയാണ്. രണ്ടാം സീറ്റിനുള്ള ജോസഫ് വിഭാഗത്തിെൻറ ആവശ്യം മാണിതന്നെ എതിർത്തതോടെ ഉഭയകക്ഷി ചർച്ച ആരംഭിക്കാനിരിക്കുന്ന മുന്നണിക്ക് തലവേദന കൂടും. യു.ഡി.എഫും എൽ.ഡി.എഫും രാഷ്ട്രീയ യാത്രകളും സ്ഥാനാർഥി നിർണയവുമായി മുന്നേറുേമ്പാൾ പ്രചാരണരംഗത്ത് ഒരടിപോലും വെക്കാൻ ബി.ജെ.പിക്കായിട്ടില്ല. നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് പാർട്ടിയിൽ. ആറിന് തിരുവനന്തുപരത്ത് അഖിലേന്ത്യ ജനറൽ സെക്രട്ടറി രാംലാലിെൻറ സാന്നിധ്യത്തിൽ ചേരുന്ന കോർ കമ്മിറ്റിയിലാണ് നേതാക്കളുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.