പത്തിൽ ആറ് യു.ഡി.എഫിനെന്ന് ചാനൽ സർവേ രണ്ടാംഘട്ടം
text_fieldsകൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിെല പത്ത് സീറ്റുകളിലെ ആറെണ്ണവും യു.ഡി.എഫിനെന്ന് സ്വകാര് യചാനലിെൻറ രണ്ടാംഘട്ടത്തിലെ സർവേ ഫലം. ഒരിടത്ത് എൽ.ഡി.എഫ് വിജയിക്കുമെന്ന് പ്രവചിക ്കുന്ന സർവേ രണ്ടിടങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണെന്നും നിരീക്ഷിക്കുന്നു. അവശേഷിക്കുന്ന ഒരു സീറ്റിൽ യു.ഡി.എഫും എൻ.ഡി.എയും ഒപ്പത്തിനൊപ്പമുള്ള മത്സരമാണ് കാഴ്ചവെക്കുന്നത്.
മനോരമ ന്യൂസ് നടത്തിയ രണ്ടാംഘട്ട സർവേ ഫലത്തിൽ വയനാട്, കോഴിക്കോട്, പൊന്നാനി, മലപ്പുറം, പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിലാണ് യു.ഡി.എഫിന് വിജയസാധ്യതയുള്ളത്. എൽ.ഡി.എഫ് പാലക്കാട് മണ്ഡലത്തിൽ വിജയിക്കും. മാവേലിക്കരയിലും (യു.ഡി.എഫ് -45 ശതമാനം, എൽ.ഡി.എഫ് -44 ശതമാനം), വടകരയും (എൽ.ഡി.എഫ് -44, യു.ഡി.എഫ് -43) ഒപ്പത്തിനൊപ്പം നിൽക്കുന്നു.
രാജ്യം ഉറ്റുനോക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ യു.ഡി.എഫും എൻ.ഡി.എയും ഒപ്പത്തിനൊപ്പമെന്നാണ് പ്രവചനം. യു.ഡി.എഫ് -35, എൻ.ഡി.എ -36, എല്‍.ഡി.എഫ് -25 എന്നിങ്ങനെയാണ് വോട്ടുവിഹിതം. ആദ്യഘട്ട സർവേയിൽ പത്തിടങ്ങളിലെ ഏഴും യു.ഡി.എഫ് നേടുമെന്ന് സർവേ പ്രവചിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.