Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമലപ്പുറത്ത്​...

മലപ്പുറത്ത്​ പോരാളികളായി; പടക്കിറങ്ങി

text_fields
bookmark_border
kunjalikutty-et-basheer
cancel


മ​ല​പ്പു​റം: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും യു.​ഡി.​എ​ഫ്, എ​ ൽ.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി ചി​ത്രം തെ​ളി​ഞ്ഞു. മ​ല​പ്പു​റ​ത്ത്​ സി​റ്റി​ങ്​ എം.​പി​യും മു​സ്​​ലിം ലീ​ഗ്​ അ​ ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​സ്.​എ​ഫ്.​െ​എ അ​ഖി​ലേ​ന്ത്യ പ്ര​സി ​ഡ​ൻ​റ്​ വി.​പി. സാ​നു​വി​നെ നേ​രി​ടും. പൊ​ന്നാ​നി​യി​ൽ നി​ല​മ്പൂ​ർ എം.​എ​ൽ.​എ പി.​വി. അ​ൻ​വ​റി​നെ​യാ​ണ്​ ലീ​ ഗ്​ എം.​പി​യും ദേ​ശീ​യ നേ​താ​വു​മാ​യ ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​റി​നോ​ട്​ ഏ​റ്റു​മു​ട്ടാ​ൻ സി.​പി.​എം ക​ള​ത്തി ​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​ക​ളെ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​മ്പൂ​രി​ൽ കോ​ൺ​ഗ്ര​സി​​​​െൻറ കു​ത്ത​ക ത​ക​ർ​ത്ത്​ ആ​ര്യാ​ട​ൻ ഷൗ​ക് ക​ത്തി​നെ​തി​രെ അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ ക​രു​ത്തി​ലാ​ണ്​ അ​ൻ​വ​ർ വ​രു​ന്ന​ത്. യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ മു​ൻ ജി​ല്ല ​വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​യി​രു​ന്ന അ​ൻ​വ​ർ പൊ​ന്നാ​നി​യി​ൽ മ​ത്സ​രി​ച്ചാ​ൽ ഇ​ള​കി നി​ൽ​ക്കു​ന്ന കോ​ൺ​ഗ്ര​സ്​ വോ​ട്ട്​ കൂ​ടി പെ​ട്ടി​യി​ൽ വീ​ഴു​െ​മ​ന്ന ക​ണ​ക്കു കൂ​ട്ട​ലാ​ണ്​ സി.​പി.​എം നേ​തൃ​ത്വ​ത്തി​നു​ള്ള​ത്.

ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്​​ത​മാ​യ മ​ത്സ​രം ന​ട​ന്ന മ​ണ്ഡ​ലം കൂ​ടി​യാ​ണ്​ പൊ​ന്നാ​നി. ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​റി​​​​െൻറ ഭൂ​രി​പ​ക്ഷം 25,410 വോ​ട്ടി​ലേ​ക്ക്​ ചു​രു​ക്കാ​ൻ ഇ​ട​തു സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച വി. ​അ​ബ്​​ദു​റ​ഹ്​​മാ​ന്​ ക​ഴി​ഞ്ഞി​രു​ന്നു. ഒ​ന്നാ​ഞ്ഞു പി​ടി​ച്ചാ​ൽ പൊ​ന്നാ​നി​യി​ൽ അ​ട്ടി​മ​റി സാ​ധ്യ​മാ​ണെ​ന്നാ​ണ്​ സി.​പി.​എം നേ​തൃ​ത്വം ക​രു​തു​ന്ന​ത്.

എ​ന്നാ​ൽ, മു​സ്​​ലിം ലീ​ഗി​ന്​ ശ​ക്​​ത​മാ​യ വേ​രോ​ട്ട​മു​ള്ള മ​ണ്ഡ​ല​മാ​ണി​ത്. 1977ലാ​ണ്​ മ​ല​പ്പു​റം ജി​ല്ല​യി​ലെ ആ​റു നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ൾ പൊ​ന്നാ​നി​യ​ി​ൽ കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ഇ​തി​ന്​ ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മു​സ്​​ലിം ലീ​ഗി​ന്​ തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ എ​സ്.​ഡി.​പി.​െ​എ, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പി​ന്തു​ണ​യു​ള്ള ജ​ന​കീ​യ​ൻ, ആം ​ആ​ദ്​​മി പാ​ർ​ട്ടി തു​ട​ങ്ങി​യ​വ​ർ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. 47,718 വോ​ട്ടാ​ണ്​ ഇ​വ​ർ നേ​ടി​യ​ത്.

കോ​ൺ​ഗ്ര​സി​ലെ പ്ര​ശ്​​ന​ങ്ങ​ളും ഭൂ​രി​പ​ക്ഷം കു​റ​യാ​നി​ട​യാ​ക്കി​യി​രു​ന്നു. ഇ​ത്​ പ​രി​ഹ​രി​ച്ച്​ ഒ​റ്റ​ക്കെ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തോ​ടെ ശ​ക്​​ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യം ആ​വ​ർ​ത്തി​ക്കാ​നാ​വു​മെ​ന്ന ക​ണ​ക്കു കൂ​ട്ട​ലി​ലാ​ണ്​ ലീ​ഗ്. ഏ​ഴു നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ നാ​ലി​ട​ത്ത്​ യു.​ഡി.​എ​ഫും മൂ​ന്നി​ട​ത്ത്​ എ​ൽ.​ഡി.​എ​ഫു​മാ​ണ് ഭ​രി​ക്കു​ന്ന​ത്.​​

മു​സ്​​ലിം ലീ​ഗി​ന്​ മൃ​ഗീ​യ ഭൂ​രി​പ​ക്ഷ​മു​ള്ള മ​ണ്ഡ​ല​മാ​ണ്​ മ​ല​പ്പു​റം. ഇ. ​അ​ഹ​മ്മ​ദി​​​​െൻറ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന്​ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1,71,023 വോ​ട്ടി​​​​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ കു​ഞ്ഞാ​ലി​ക്കു​ട്ടി ജ​യി​ച്ച​ത്. ഏ​ഴു മ​ണ്ഡ​ല​ങ്ങ​ളി​ലും ലീ​ഗ്​ എം.​എ​ൽ.​എ​മാ​രാ​ണു​ള്ള​ത്. മ​ല​പ്പു​റ​ത്ത്​ ശ​ക്​​ത​മാ​യ മ​ത്സ​രം കാ​ഴ്​​ച​വെ​ക്കു​ക എ​ന്ന​തി​ൽ ക​വി​ഞ്ഞ്​ സി.​പി.​എ​മ്മി​ന്​ അ​മി​ത പ്ര​തീ​ക്ഷ​ക​ളൊ​ന്നു​മി​ല്ല.

യു​വാ​ക്ക​ളു​ടെ പി​ന്തു​ണ​യോ​ടെ ഇ​ത്ത​വ​ണ​യും അ​തി​ന്​ സാ​ധി​ക്കു​മെ​ന്നാ​ണ്​​ നേ​തൃ​ത്വം ക​രു​തു​ന്ന​ത്.​ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടി​ട​ത്തും മ​ത്സ​രി​ച്ച എ​സ്.​ഡി.​പി.​െ​എ ഇ​ക്കു​റി​യും രം​ഗ​ത്തു​ണ്ട്. പൊ​ന്നാ​നി​യി​ൽ അ​ഡ്വ. കെ.​സി. ന​സീ​റാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്. മ​ല​പ്പു​റ​ത്ത്​ ഇ​തു​വ​രെ സ്​​ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK Kunhalikuttykerala newsET Muhammed BasheerLok Sabha Electon 2019
News Summary - Lok Sabha election 2019- Malappuram - Kerala news
Next Story