ബംഗാൾ: 2016ൽ കേന്ദ്ര കമ്മിറ്റി ശാസിച്ചു; ഇപ്പോൾ സഖ്യത്തിന് ഉപദേശിച്ചു
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിൽ പരസ്പര ധാരണയോടെ മുന്നോട്ടുനീങ്ങാമെന്ന പ്രഖ്യാപനം വ ഴി മുൻകാല നിലപാട് സി.പി.എം കേന്ദ്ര കമ്മിറ്റി തിരുത്തി. നിയമസഭ തെരെഞ്ഞടുപ്പിലെ ധാരണ ക്ക് സംസ്ഥാന ഘടകത്തെ ശാസിച്ച കേന്ദ്ര കമ്മിറ്റി തന്നെയാണ് ആറ് സിറ്റിങ് സീറ്റുകളി ൽ പരസ്പരം മത്സരിക്കേണ്ട എന്ന് നിർദേശിച്ചത്. കേരള ഘടകത്തിെൻറ എതിർപ്പും മാറ്റിവ െച്ചു.
ഒൗപചാരികമായി പശ്ചിമ ബംഗാൾ ഇടതുമുന്നണി എട്ടിന് യോഗം ചേർന്ന് വിഷയം ചർച ്ചചെയ്യും. എങ്കിലും കോൺഗ്രസിെൻറയും സി.പി.എമ്മിെൻറയും ഉന്നത നേതാക്കൾ തമ്മിൽ രൂപപ്പെടുത്തിക്കഴിഞ്ഞ ധാരണയിൽ മാറ്റമൊന്നും ഉണ്ടാവില്ല.
സിറ്റിങ് സീറ്റ് കൈവിട്ടുപോകുന്ന സാഹചര്യം ഇരു പാർട്ടികൾക്കും താങ്ങാൻ കഴിയില്ല. സഖ്യമില്ലാതെ മുന്നോട്ടുപോയാൽ സിറ്റിങ് സീറ്റിൽ ചിലത് കൈവിെട്ടന്നു വരാം.
ആറിടത്ത് പരസ്പര മത്സരമില്ലെന്ന കോൺഗ്രസ്-സി.പി.എം ധാരണക്കിടയിൽ, പുൽവാമക്കുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളിൽ തൃണമൂൽ കോൺഗ്രസുമായി സഹകരിക്കുന്നതിനെക്കുറിച്ച ചർച്ചകൾ കോൺഗ്രസിൽ മറ്റൊരു വഴിക്ക് നടക്കുന്നുണ്ട്. സംസ്ഥാനത്ത് ബി.ജെ.പി സീറ്റു കൂടുതൽ പിടിക്കാൻ തീവ്രശ്രമമാണ് നടത്തുന്നത്. അതു തടയാനുള്ള വഴികളാണ് പരിഗണനയിൽ.
മമത ബാനർജിയും രാഹുൽ ഗാന്ധിയും ഒന്നിച്ചു നിൽക്കണമെന്ന താൽപര്യം എൻ.സി.പി നേതാവ് ശരദ്പവാറും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും കോൺഗ്രസിനു മുന്നിൽ വെച്ചിട്ടുണ്ട്.
ഡൽഹിയിൽ അരവിന്ദ് കെജ്രിവാളുമായി സഹകരണം വേണമെന്ന താൽപര്യവും അവർക്കുണ്ട്. ബി.ജെ.പിക്കെതിരായ പ്രതിപക്ഷകൂട്ടായ്മ ശക്തിപ്പെടുത്താൻ കൂടുതൽ വിട്ടുവീഴ്ചകൾ വേണമെന്ന് ബന്ധെപ്പട്ട നേതാക്കളെ അവർ ഉപദേശിക്കുന്നു.
സിറ്റിങ് സീറ്റുകളിൽ പരസ്പര മത്സരം വേണ്ടെന്ന ധാരണ സി.പി.എമ്മും കോൺഗ്രസും രൂപപ്പെടുത്തി കഴിഞ്ഞിരിക്കെ, അതിനു പുറത്ത് ബി.ജെ.പിക്ക് ജയസാധ്യതയുള്ള സീറ്റുകൾ, കോൺഗ്രസിന് ജയസാധ്യതയുള്ള സീറ്റുകൾ എന്നിവിടങ്ങളിൽ സമാന സഹകരണം പരസ്യമായി പ്രഖ്യാപിക്കാതെതന്നെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയും.
ഡൽഹിയിൽ ആറിടത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ച തീരുമാനം തിരുത്താൻ കോൺഗ്രസ് സഹകരിക്കുമെങ്കിൽ മാറ്റം വരുത്താൻ ആം ആദ്മി പാർട്ടിയും തയാറായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.