മുഖ്യവിഷയങ്ങൾ തൊടാതെ യു.ഡി.എഫും എൽ.ഡി.എഫും
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം ആദ്യ റൗണ്ട് പൂർത്തിയാവാനിരിക് കെ ദേശീയ രാഷ്ട്രീയത്തിലെ കാതലായ വിഷയങ്ങൾ അവഗണിച്ച് എൽ.ഡി.എഫും യു.ഡി.എഫും. അഴിമ തിയും കർഷക ആത്മഹത്യയും ആൾക്കൂട്ട ആക്രമണവും വിലവർധനയും ഉൾപ്പെടെ വിഷയങ്ങൾ പ്ര ചാരണ വിഷയമാക്കാതെ പരസ്പരം ചളിവാരിയെറിയുകയാണ് ഇരു മുന്നണികളും. ബി.ജെ.പിയെന് ന മുഖ്യശത്രുവിൽനിന്ന് ശ്രദ്ധതിരിക്കുന്നതിൽ മുന്നണികളുടെ നേതൃനിരയിലുള്ളവരിൽതന്നെ അഭിപ്രായവ്യത്യാസമുണ്ട്.
പാർലമെൻറിലും പുറത്തും മോദി സർക്കാറിനെയും ബി.ജെ.പിയെയും കോൺഗ്രസും ഇടതുപക്ഷവും എണ്ണമറ്റ വിഷയങ്ങളിൽ പ്രതിക്കൂട്ടിൽ നിർത്തിയിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പിനോടടുക്കുേമ്പാൾ സംസ്ഥാനത്ത് മുഖ്യശത്രു ആരെന്ന പരസ്പരതർക്കത്തിലും രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിലും മത, സാമുദായിക പ്രീണന മത്സരത്തിലും മുന്നണികളുടെ ശ്രദ്ധ ചുരുങ്ങുന്നെന്നാണ് ആക്ഷേപം. ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കൽ, കേന്ദ്രത്തിൽ മതേതര സർക്കാർ രൂപവത്കരണത്തിന് വഴിയൊരുക്കൽ എന്നിവയാണ് ലക്ഷ്യമായി കോൺഗ്രസും ഇടതുപക്ഷവും പ്രഖ്യാപിച്ചിട്ടുള്ളത്.
റഫാൽ ഇടപാട്, ബീഫ് നിരോധനം, ഗോരക്ഷക ഗുണ്ടകളുടെ ആൾക്കൂട്ട ആക്രമണം, ഭരണഘടന സ്ഥാപനങ്ങൾക്കുനേരെയുള്ള കടന്നുകയറ്റം, തൊഴിൽ വാഗ്ദാനലംഘനം, നോട്ട് നിരോധനം, സമ്പദ് വ്യവസ്ഥയുടെ തകർച്ച, വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം തിരികെയെത്തിക്കൽ, കാർഷിക ഉൽപന്നങ്ങളുടെ വിലയിടിവ്, കർഷക ആത്മഹത്യ, കർഷക പ്രക്ഷോഭം, ഇന്ധന വില വർധന, ജി.എസ്.ടി, പ്ലാനിങ് കമീഷൻ നിർത്തലാക്കൽ, ജമ്മു-കശ്മീർ പ്രതിസന്ധി, അതിർത്തി കടന്നുള്ള മിന്നലാക്രമണത്തിെല ആശയക്കുഴപ്പം, മോദി-അദാനി-അംബാനി കൂട്ടുകെട്ട് തുടങ്ങി നിരവധി വിഷയങ്ങളിലാണ് മുമ്പ് പ്രതിപക്ഷ പാർട്ടികൾ സർക്കാറിനെതിരെ ആഞ്ഞടിച്ചിരുന്നത്.
കേരളത്തോടുള്ള കേന്ദ്ര അവഗണനും ചർച്ചയായിരുന്നു. എന്നാൽ ഇവയൊന്നുപോലും പ്രചാരണത്തിെൻറ മുൻനിരയിലേക്ക് കൊണ്ടുവരാൻ ഇരുമുന്നണികളും തയാറായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയെൻറയും സി.പി.എം-സി.പി.െഎ കേന്ദ്ര നേതാക്കളുടെയും പ്രസംഗങ്ങളിൽ മാത്രമാണ് ഇത്തരം വിഷയങ്ങൾ ഇടക്കെങ്കിലും കടന്നുവരുന്നത്. പ്രളയദുരിത കാലത്ത് ഭരണ-പ്രതിപക്ഷ ഭേദമന്യേ കൈകോർത്തപ്പോഴും സംസ്ഥാനത്തെ ബി.ജെ.പി മാറിനിന്നത് വിമർശനവിധേയമായിരുന്നു.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം എതിരാളിയെ പ്രതിക്കൂട്ടിലാക്കാൻ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള തിരക്കിലാണിപ്പോൾ പാർട്ടികൾ. ഭൂരിപക്ഷ, ന്യൂനപക്ഷ മത, സാമുദായിക ശക്തികളെ ഒപ്പം നിർത്തുന്നതിൽ യു.ഡി.എഫ് ഒരുപടി മുന്നിലായപ്പോൾ വിശ്വാസ്യതയില്ലെന്ന് ആക്ഷേപമുള്ള ചില സാമുദായിക നേതാക്കളുടെ വീട്ടിലേക്കായിരുന്നു ഇടത് നേതാക്കളുടെ യാത്ര. ശബരിമല സുപ്രധാന വിഷയമല്ലെന്ന് ഇരുമുന്നണിയും പറയുേമ്പാൾ വിശ്വാസമെന്ന ഏക അജണ്ടയിൽ മുന്നോട്ടു പോവുകയാണ് ബി.ജെ.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.