വരുന്നു, വോട്ടറുടെ ദിനം; രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക്
text_fieldsതെക്ക് കന്യാകുമാരി മുതൽ വടക്ക് ജമ്മു-കശ്മീർ വരെ പരന്നുകിടക്കുന്ന ഇന്ത്യ മഹാരാജ ്യം അടുത്ത അഞ്ചുവർഷത്തേക്ക് ആരു ഭരിക്കുമെന്നു തീരുമാനിക്കാൻ ഇനി ഏതാനും മാസങ്ങൾ മ ാത്രം. രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ലോക്സഭയിലേക്ക് ഏപ്രിലിൽ വോട്ടെ ടുപ്പ് നടക്കുമെന്നാണ് സൂചന. 16ാം ലോക്സഭയുടെ കാലാവധി മേയ് 31 വരെയാണ്.
2014 ൽ തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചത് മാർച്ച് അഞ്ചിനായിരുന്നു. ഏപ്രിൽ ഏഴുമുതൽ മേയ് 12 വരെ ഒമ്പതു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നു. മേയ് 16ന് വോട്ടെണ്ണി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നു. ഇന്ത്യയെ സംബന്ധിച്ച് മുെമ്പന്നത്തേക്കാളും നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്. ജനവിധി മാത്രമല്ല, രാജ്യത്തിെൻറ വിധികൂടിയാണ് നിർണയിക്കപ്പെടുന്നത്. മഹത്തരമെന്ന് ലോകം തന്നെ സാക്ഷ്യപ്പെടുത്തിയ ഭരണഘടനയും ജനാധിപത്യവുമാണ് നമ്മുടെ മുതൽക്കൂട്ട്.
ഭരണത്തുടർച്ചക്ക് ബി.ജെ.പിയും തിരിച്ചുവരവിനു കോൺഗ്രസ് അടക്കം പ്രതിപക്ഷവും അങ്കത്തിനിറങ്ങുന്നു. രണ്ടു പാർട്ടികൾക്കും ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടില്ലെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. അതുകൊണ്ടുതന്നെ പ്രാദേശിക കക്ഷികൾ നിർണായക പങ്കുവഹിക്കും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മാമാങ്കമായ ഇൗ തെരഞ്ഞെടുപ്പ് രാജ്യത്തോടൊപ്പം ലോകവും ഉറ്റുനോക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.