ഇടതുമുന്നണിയും സീറ്റ് ചർച്ചയിലേക്ക്
text_fieldsതിരുവനന്തപുരം: ഇടതു മുന്നണിയും സീറ്റ് വിഭജന ചർച്ചയിലേക്ക്. 11ന് ചേരുന്ന എൽ.ഡി.എഫ് സംസ്ഥാന സമിതിക്ക് മുന്നോടിയായി ഘടകകക്ഷികൾ തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിലേക്ക് കടക്കണമെന്ന് സി.പി.എം സംസ്ഥാന സമിതി നേതൃത്വത്തിന് നിർദേശം നൽകി. 14നും16നുമായി തെക്കൻ, വടക്കൻ മേഖല ജാഥകൾ ആരംഭിക്കുന്നതിന് മുമ്പ് ഘടകകക്ഷികളുമായി ധാരണയാവണമെന്നാണ് സി.പി.എമ്മിെൻറ കണക്കുകൂട്ടൽ.
മാർച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുേമ്പാഴേക്കും സ്ഥാനാർഥി നിർണയം പൂർത്തിയാവുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിലും വ്യക്തമാക്കി. മേഖല ജാഥകളുടെ സമാപനത്തോടെ പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് തീരുമാനം.
കേന്ദ്ര-സംസ്ഥാന ബജറ്റുകൾ താരതമ്യം ചെയ്ത് ചർച്ച സംഘടിപ്പിക്കാനും സംസ്ഥാന സമിതിയിൽ തീരുമാനമായി. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം നടത്തിയ വികസന പ്രവർത്തനം, കേന്ദ്ര സർക്കാറിെൻറ അവഗണന എന്നിവ വിശദീകരിച്ചാവും പ്രചാരണം.
മാർച്ച് അഞ്ചിന് എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല സെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മാർച്ച് 11നു മുമ്പ് ജില്ല കേന്ദ്രങ്ങളിൽ സെമിനാർ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.