ലോക്സഭയിലേക്ക് മുന്നൊരുക്കമായി രാജ്യസഭ തെരഞ്ഞെടുപ്പ്
text_fieldsന്യൂഡൽഹി: 17 സംസ്ഥാനങ്ങളിലെ 59 രാജ്യസഭ സീറ്റുകളിലേക്ക് ഇൗ മാസം 23ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പ് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള പ്രതിപക്ഷ െഎക്യത്തിെൻറ മുന്നൊരുക്കമായി മാറുന്നു. ഭൂരിഭാഗം സംസ്ഥാനങ്ങളിലും പരസ്പരം പോരടിക്കുന്ന പ്രതിപക്ഷ കക്ഷികൾ ബി.ജെ.പിക്കെതിരെ ഒന്നിച്ചത് പ്രതിപക്ഷത്തെ ആത്മവിശ്വാസത്തിന് ആക്കംകൂട്ടിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ രാജ്യസഭ സീറ്റുകൾ ഒഴിവ് വരുന്ന യു.പിയിലെ പത്ത് സീറ്റിൽ എട്ടിലും സ്വന്തം സ്ഥാനാർഥികളെ ജയിപ്പിക്കാനുള്ള സാമാജികർ ബി.ജെ.പിക്കുണ്ട്. ഒമ്പതാമത്തെ സീറ്റ് ബി.ജെ.പിക്ക് കിട്ടാതിരിക്കാനാണ് പ്രതിപക്ഷ നീക്കം. ഞായറാഴ്ച നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പുകളിൽ സമാജ്വാദി പാർട്ടിയെ പിന്തുണച്ച ബി.എസ്.പി അവർക്ക് പുറമെ കോൺഗ്രസിെൻറയും രാഷ്്ട്രീയ ലോക്ദളിെൻറയും പിന്തുണ രാജ്യസഭ തെരഞ്ഞെടുപ്പിൽ ഉറപ്പിച്ചിരിക്കുകയാണ്. കോൺഗ്രസും ആർ.എൽ.ഡിയും ബി.എസ്.പിയെ പിന്തുണക്കുമെന്ന് വ്യക്തമാക്കി. നിലവിലുള്ള രാജ്യസഭ എം.പിയും അമിതാഭ് ബച്ചെൻറ ഭാര്യയുമായ ജയ ബച്ചനെ വീണ്ടും ജയിപ്പിക്കാനാവശ്യമായ വോട്ടിന് പുറമെ തങ്ങളുടെ പക്കലുള്ള 10 അധികം വോട്ട് ബി.എസ്.പിക്ക് നൽകാനാണ് എസ്.പിയുടെ തീരുമാനം.
കോൺഗ്രസിെൻറ ഏഴ് എം.എൽ.എമാരും ബി.എസ്.പിക്ക് വോട്ടു ചെയ്യുമെന്ന് കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് അജയ് സിങ് ലാലു പറഞ്ഞു. 19 എം.എൽ.എമാരുള്ള ബി.എസ്.പിക്ക് 18 എം.എൽ.എമാരുടെകൂടി പിന്തുണയുണ്ടെങ്കിലേ ഒരാളെ രാജ്യസഭയിലെത്തിക്കാൻ കഴിയൂ. എസ്.പിയുെട പക്കൽ കൂടുതലുള്ള 10ഉം ആർ.എൽ.ഡിയുടെ പക്കലുള്ള ഒരു എം.എൽ.എയും കോൺഗ്രസിനോടൊപ്പം ചേർന്നുനിന്നാൽ ബി.എസ്.പിക്ക് 37 വോട്ട് ലഭിക്കും. എന്നാൽ, എസ്.പിയിലെ ഭിന്നത സീറ്റ് നഷ്ടപ്പെടാനിടയാക്കുമോ എന്ന ആധിയും പലർക്കുമുണ്ട്.
ഗുജറാത്തിൽ 77 സ്വന്തം എം.എൽ.എമാരുടെയും രണ്ട് ബി.ടി.പി എം.എൽ.എമാരുടെയും പിന്തുണയുള്ള കോൺഗ്രസിന് രണ്ട് രാജ്യസഭ എം.പിമാരെക്കൂടി ജയിപ്പിക്കാൻ കഴിയും. അതോടെ ഗുജറാത്തിൽനിന്നുള്ള കോൺഗ്രസ് രാജ്യസഭാംഗങ്ങളുടെ എണ്ണം നാലായി മാറും. ബിഹാറിൽ ഒഴിവ് വന്ന ആറ് രാജ്യസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് സ്വന്തം സംസ്ഥാനമായ ബിഹാറിൽനിന്ന് വീണ്ടും സഭയിലെത്തും. 79 എം.എൽ.എമാരുള്ള ലാലു പ്രസാദ് യാദവിെൻറ ആർ.ജെ.ഡിക്ക് രണ്ടുപേരെ അനായാസമായി രാജ്യസഭയിലെത്തിക്കാം. അധികമുള്ള ഒമ്പത് വോട്ട് ആർ.ജെ.ഡി കോൺഗ്രസ് സ്ഥാനാർഥിക്ക് നൽകും. ഇവർക്കൊപ്പം സി.പി.െഎ-എം.എൽ കൂടി ചേർന്നാൽ മൂന്ന് സ്ഥാനാർഥികളെ ബിഹാറിൽ ജയിപ്പിക്കാൻ ആവശ്യമായ 105 വോട്ടിലേറെ വരും. അവശേഷിക്കുന്ന മൂന്നിൽ രണ്ട് സീറ്റ് ജനതാദൾ-യുവിനും ഒന്ന് സഖ്യകക്ഷിയായ ബി.ജെ.പിക്കും കിട്ടും.
പശ്ചിമ ബംഗാളിൽ കോൺഗ്രസ് സ്ഥാനാർഥിയും സുപ്രീംകോടതി അഭിഭാഷകനുമായ അഭിഷേക് മനു സിങ്വിയെ പിന്തുണക്കാൻ മമതയുടെ തൃണമൂൽ തീരുമാനിച്ചു. ഉത്തർ പ്രദേശിൽ ബി.എസ്.പിക്ക് കോൺഗ്രസ് നൽകുന്ന പിന്തുണക്ക് പ്രത്യുപകാരമായി കോൺഗ്രസിന് ബി.എസ്.പി വോട്ട് ലഭിക്കും. കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ബിഹാറിൽനിന്ന് ഇത്തവണ മധ്യപ്രദേശിലേക്ക് വന്നു. നിലവിൽ മധ്യപ്രദേശിനെ പ്രതിനിധാനംചെയ്യുന്ന കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കർ സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയിലേക്ക് മാറി. ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്ന 59 സീറ്റുകളിൽ 34 സീറ്റുകൾ ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. 245 അംഗ സഭയിൽ ബി.ജെ.പി അംഗങ്ങളുടെ എണ്ണം അതോടെ 86 ആയി ഉയരും. പ്രതിപക്ഷ വോട്ട് ഭിന്നിച്ചാൽ 90 കടക്കാനുള്ള സാധ്യതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.