ലവ് ഡെയ്ൽ റിസോർട്ട്: സി.പി.എമ്മിന് തിരിച്ചടി
text_fieldsതിരുവനന്തപുരം: മൂന്നാറിലെ വിവാദമായ ലവ് ഡെയ്ൽ റിസോർട്ട് ഏറ്റെടുത്തത് സി.പി.എമ്മിന് തിരിച്ചടിയായി. അതേസമയം റവന്യൂ വകുപ്പിെൻറയും മന്ത്രി ചന്ദ്രശേഖരെൻറയും നീക്കം വിജയിക്കുകയും ചെയ്തു. മുൻ സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ കണ്ണദേവൻ ഹിൽസ് വില്ലേജിലെ റിസോർട്ട് ഏറ്റെടുക്കാൻ നോട്ടീസ് നൽകിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. 48 മണിക്കൂറിനുള്ളിൽ കെട്ടിടവും ഭൂമിയും ഒഴിയണമെന്നാവശ്യപ്പെട്ട് ജൂൺ ഒമ്പതിന് സബ്കലക്ടർ നോട്ടീസ് നൽകി. സമയപരിധി കഴിഞ്ഞിട്ടും ഒഴിയാത്തതിനെതുടർന്ന് റവന്യൂ വകുപ്പ് നടപടി തുടങ്ങിയപ്പോഴാണ് മന്ത്രി എം.എം. മണി ഇതിനെതിരെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. തുടർന്ന് മൂന്നാർ വിഷയം ചർച്ചചെയ്യുന്നതിന് മുഖ്യമന്ത്രി വീണ്ടും യോഗം വിളിച്ചു. മന്ത്രി ചന്ദ്രശേഖരൻ യോഗം ബഹിഷ്കരിച്ചതും അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ പങ്കെടുത്തതും വിവാദമായി. ഈ സ്ഥലത്ത് മൂന്നാര്‍ വില്ലേജോഫിസ് തുടങ്ങാന്‍ റവന്യൂ മന്ത്രിയുടെ ഓഫിസില്‍നിന്ന് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് നിര്‍ദേശം നല്‍കിയിരുന്നു. അതനുസരിച്ചാണ് രേഖകൾ പരിശോധിച്ച് സബ്കലക്ടർ നോട്ടീസ് നൽകിയത്. സമ്മർദം ശക്തമായതോടെ സബ് കലക്ടറെ സ്ഥലംമാറ്റി. ഇടുക്കിയിലെ സി.പി.എമ്മും കോൺഗ്രസിെൻറ മുൻ എം.എൽ.എ എ.കെ. മണിയും റിസോർട്ട് ഉടമക്കൊപ്പം ഉറച്ചുനിന്നു.
ലവ് ഡെയ്ൽ റിസോർട്ട് ഉൾപ്പെടെയുള്ള ഭൂമി ഏറ്റെടുക്കാൻ രണ്ടുമാസം മുമ്പാണ് ഹൈകോടതി ഉത്തരവിട്ടത്. പാട്ടക്കാലാവധി അവസാനിച്ചിട്ടും റിസോർട്ടും 22 സെൻറ് സർക്കാർ ഭൂമിയും ഉടമ അനധികൃതമായി കൈവശം വെെച്ചന്ന റവന്യൂ വകുപ്പിെൻറ നിലപാട് അംഗീകരിച്ചായിരുന്നു ഉത്തരവ്. അതോടെ സ്ഥലം തെൻറ സ്വന്തമാണെന്ന ഭൂമി കൈവശപ്പെടുത്തിയ വി.വി. ജോർജിെൻറ അവകാശവാദവും കോടതി തള്ളി. തൊട്ടടുത്ത ദിവസം ഉത്തരവ് നടപ്പാക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ റിസോർട്ട് ഉടമയും കോൺഗ്രസ് നേതാക്കളും ചേർന്ന് തടഞ്ഞു. ഇതോടെ സ്ഥലം ഒഴിഞ്ഞുപോകാൻ ഉടമയ്ക്ക് മൂന്നുമാസം സാവകാശം നൽകി. റിസോർട്ടിലെ വാതിലും കട്ടിലും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ തൊട്ടടുത്തദിവസം തന്നെ ഉടമ നീക്കംചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.