െഎക്യം പോയി ‘ഇടത് െഎക്യ മുന്നണി’; കളം ഒഴിഞ്ഞ് ‘ആപ്പും’
text_fieldsതിരുവനന്തപുരം: മുഖ്യധാരാ ഇടതുകക്ഷികൾക്ക് ബദലായി െറവല്യൂഷനറി മാർക്സിസ്റ ്റ് പാർട്ടി (ആർ.എം.പി) ഉൾപ്പെടെ മൂന്ന് പാർട്ടികൾ കെട്ടിപ്പടുത്ത ‘ഇടതു െഎക്യമുന്നണി ’ (എൽ.യു.എഫ്) സംവിധാനം അഞ്ചു വർഷത്തിനിപ്പുറം കൊഴിഞ്ഞു. ബദൽ രാഷ്ട്രീയവുമായി ദേശീ യതലത്തിനൊപ്പം സംസ്ഥാനത്ത് അലയടിച്ച ആംആദ്മി പാർട്ടിയും കളമൊഴിഞ്ഞു.
ആർ.എം.പ ി, എസ്.യു.സി.െഎ, എം.സി.പി.െഎ- യു എന്നീ കക്ഷികൾ ചേർന്നാണ് 2014 ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് എൽ.യു.എഫ് രൂപവത്കരിച്ചത്. ഇതിൽ എസ്.യു.സി.െഎ സ്വന്തം നിലക്ക് ഒമ്പത് ലോക്സഭ മണ്ഡലങ്ങളിലേക്ക് കഴിഞ്ഞ ദിവസം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സി.പി.എം നയനിലപാടുകളോടുള്ള എതിർപ്പാണ് മൂന്ന് ഇടതുപക്ഷ പാർട്ടികളെയും സംസ്ഥാനത്ത് ഒരു കുടക്കീഴിൽ എത്തിച്ചത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 19 സീറ്റിൽ എൽ.യു.എഫ് മത്സരിച്ചു. എന്നാൽ, വി.ബി. ചെറിയാെൻറ മരണശേഷം ചേരിതിരിഞ്ഞ് എം.സി.പി.െഎ-യു രണ്ട് പാർട്ടികളായി.
വടകരയിൽ പി. ജയരാജനെ സി.പി.എം സ്ഥാനാർഥിയാക്കിയതോടെ ആർ.എം.പിയിലും ആശയക്കുഴപ്പം ഉരുണ്ടുകൂടി. യു.ഡി.എഫ് പിന്തുണേയാടെ കെ.കെ. രമയെ സ്ഥാനാർഥിയാക്കണമെന്നും േവെണ്ടന്നും അഭിപ്രായം ഉയർന്നു. ഒടുവിൽ ജയരാജനെ തോൽപിക്കാൻ സ്ഥാനാർഥിയെ നിർത്താതെ പ്രവർത്തിക്കാൻ ആർ.എം.പി ഞായറാഴ്ച തീരുമാനിച്ചു. ‘െഎക്യമുന്നണി സംവിധാനം നിലനിൽക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് എസ്.യു.സി.െഎ സംസ്ഥാന സെക്രട്ടറി വേണുഗോപാൽ ‘മാധ്യമ’ത്തോട് പറഞ്ഞു. ആർ.എം.പിയുടെയും എം.സി.പി.െഎ-യുവിെൻറയും ദൗർബല്യം കാരണം ഇൗ തെരഞ്ഞെടുപ്പിൽ മുന്നണി സംവിധാനം പ്രായോഗികമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
2014ൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ബദൽ നയവുമായി രംഗത്തെത്തി 15 മണ്ഡലങ്ങളിൽനിന്ന് 2.56 ലക്ഷം വോട്ട് പിടിച്ച ‘ആപ്’ ആകെട്ട ഇൗ ലോക്സഭ തെരഞ്ഞെടുപ്പിൽ കളത്തിലില്ല. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ഡൽഹി, ഹരിയാന, പഞ്ചാബ്, േഗാവ സംസ്ഥാനങ്ങളിൽ മാത്രമേ മത്സരിക്കുന്നുള്ളൂവെന്ന് സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ വ്യക്തമാക്കി. ‘ബി.ജെ.പിക്കെതിരായ വോട്ട് ഭിന്നിക്കരുതെന്ന ദേശീയ നിലപാടിെൻറ അടിസ്ഥാനത്തിലാണ് ഇത്. സംസ്ഥാനത്ത് എന്ത് നിലപാട് എടുക്കണമെന്ന് അടുത്ത ദിവസം തന്നെ തീരുമാനിക്കുമെന്നും നീലകണ്ഠൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.