സ്റ്റാലിൻ ഡി.എം.കെ പ്രസിഡൻറാകും
text_fieldsചെന്നൈ: കരുണാനിധി അന്തരിച്ച സാഹചര്യത്തിൽ മകനും പാർട്ടി വർക്കിങ് പ്രസിഡൻറുമായ എം.കെ. സ്റ്റാലിൻ ഡി.എം.കെ അധ്യക്ഷ സ്ഥാനമേറ്റെടുക്കും. ഇതോടെ പാർട്ടിയിൽ അവസാനവാക്ക് ഇനി സ്റ്റാലിേൻറതായിരിക്കും. 49 വർഷം കരുണാനിധിയായിരുന്നു പാർട്ടിയെ നയിച്ചത്. ആഗസ്റ്റ് 14ന് അടിയന്തര പാർട്ടി പ്രവർത്തകസമിതി യോഗം ചേരുമെന്ന് ജനറൽ സെക്രട്ടറി പ്രഫ. കെ. അൻപഴകൻ അറിയിച്ചു.
അര നൂറ്റാണ്ടിനിടെ കരുണാനിധിയില്ലാത്ത ആദ്യ പാർട്ടി പ്രവർത്തക സമിതിയാണ് ചേരുന്നത്്. കരുണാനിധിക്ക് അനുശോചനം രേഖെപ്പടുത്തുന്നതിനാണ് യോഗം ചേരുന്നതെന്ന് സ്റ്റാലിൻ അറിയിച്ചു. എന്നാൽ, ഇൗ യോഗത്തിൽ സ്റ്റാലിനെ പാർട്ടി അധ്യക്ഷനായി െഎകകണ്ഠ്യേന തിരഞ്ഞെടുക്കുമെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന.
കരുണാനിധി വിശ്രമത്തിലായ 2017 ജനുവരിയിലാണ് സ്റ്റാലിനെ ഡി.എം.കെ വർക്കിങ് പ്രസിഡൻറായി തിരഞ്ഞെടുത്തത്. വിമർശകർ ‘മക്കൾ രാഷ്ട്രീയം’ എന്ന് പറയുന്നുണ്ടെങ്കിലും പടിപടിയായാണ് സ്റ്റാലിൻ ഒാരോ പദവിയിലുമെത്തിയത്. കരുണാനിധിയുടെ മൂത്ത മകനും മുൻ കേന്ദ്രമന്ത്രിയുമായ എം.കെ. അളഗിരിയെ പുറത്താക്കിയതിനാൽ സ്റ്റാലിന് പാർട്ടിയിൽ കാര്യമായ എതിർപ്പുണ്ടായിരുന്നില്ല.
കരുണാനിധി പിന്നീട് അളഗിരിയെ പാർട്ടിയിൽ തിരിച്ചെടുത്തുമില്ല. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പാണ് സ്റ്റാലിെൻറ പ്രധാന വെല്ലുവിളി. ഭിന്നതയില്ലാതെ പാർട്ടിയെ െഎക്യത്തോടെ നയിക്കാനാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.