നടുങ്ങി കോൺഗ്രസ്; നഷ്ടം പലവിധം
text_fieldsന്യൂഡൽഹി: 18 വർഷം ഇരുന്ന കൊമ്പുമുറിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്കു ചേക്കേറാനൊരുങ്ങുേമ്പാൾ കോൺഗ്രസിെൻറ നഷ്ടം പലവിധം. മ ധ്യപ്രദേശ് ഭരണ നഷ്ടവും സംസ്ഥാനത്ത് പാർട്ടിയുടെ അടിത്തറ ഇളക്കവും കോൺഗ്രസി നെ തുറിച്ചുനോക്കുകയാണ്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ യുവനേതാവുതന്നെ പാർട്ടിയ െ ഇട്ടെറിഞ്ഞുപോകുന്നത്, ഭാവിയെക്കുറിച്ച ആശങ്ക കോൺഗ്രസിനുള്ളിൽ വർധിപ്പിക്കുന്നു. ദിശാബോധവും നേതൃത്വവും ഇല്ലാതെ ഉഴറുന്ന പാർട്ടിയുടെ ദുഃസ്ഥിതി ഒന്നുകൂടി വെളിവാക്കുന്നതാണ് സിന്ധ്യയുടെ ചാട്ടം.
മധ്യപ്രദേശിലെ ഭരണവും, പാർട്ടി പ്രസിഡൻറ് സ്ഥാനത്തേക്കുവരെ ഉയർത്തിക്കാണിക്കപ്പെട്ട നേതാവും നഷ്ടപ്പെടുന്ന ഇരട്ട പ്രഹരമാണ് കോൺഗ്രസ് ഏറ്റുവാങ്ങുന്നതെങ്കിൽ, ബി.ജെ.പിക്ക് ലോട്ടറിയാണ്. ഗ്വാളിയോർ രാജകുടുംബാംഗമായ സിന്ധ്യ എത്തുന്നു എന്നതിനേക്കാൾ ഭരണം തിരിച്ചുപിടിക്കുന്നതും കോൺഗ്രസ് മധ്യപ്രദേശിൽ കൂടുതൽ ക്ഷയിക്കുന്നതുമാണ് അവരുടെ ആഹ്ലാദം. വരാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റിൽ ജയിക്കാമെന്ന സ്ഥിതിയുമായി.
ഇന്ദിര-രാജീവുമാരുടെ വിശ്വസ്തനായിരുന്ന മാധവ്റാവു സിന്ധ്യയുടെ മകനാണ് ജ്യോതിരാദിത്യ. രാജ പ്രതാപം മങ്ങിയെങ്കിലും, നേപ്പാൾ മുതൽ രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങി വിവിധ ദേശങ്ങളിൽ അടിവേരുള്ള രാജകുടുംബമാണ് അദ്ദേഹത്തിേൻറത്. രാഹുൽ ഗാന്ധിയുടെ ഇടംവലംനിന്ന ജ്യോതിരാദിത്യ, സചിൻ പൈലറ്റ് എന്നിവരിൽ ഒരാൾക്കുതന്നെ കളം മാറാമെങ്കിൽ ആരും കൈവിടാമെന്ന ആശങ്കയുണ്ട് പാർട്ടി നേതൃത്വത്തിന്. മുതിർന്ന തലമുറയുമായുള്ള യുവനിരയുെട കലഹത്തിെൻറ ആഴംകൂടിയാണ് ഈ വഴിപിരിയൽ. മധ്യപ്രദേശിൽ കമൽനാഥും സിന്ധ്യയുമായാണ് പോെരങ്കിൽ, രാജസ്ഥാനിൽ അത് അശോക് ഗെഹ്ലോട്ടും സചിൻ പൈലറ്റുമായാണ്.
സോണിയ ഗാന്ധിക്ക് രാഷ്ട്രീയ പ്രസംഗങ്ങൾ എഴുതിനൽകിയിരുന്ന മുൻ ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദിയുടെ മകൻ സാമിർ ദ്വിദേവി ബി.ജെ.പി പാളയത്തിൽ എത്തിയത് ഈയിടെയാണ്. മുഖ്യമന്ത്രിസ്ഥാനം മാത്രമല്ല, പി.സി.സി പ്രസിഡൻറ് സ്ഥാനംപോലും ജ്യോതിരാദിത്യക്ക് വിട്ടുകൊടുക്കാൻ തയാറാകാത്ത കമൽനാഥിെൻറ അത്യാഗ്രഹമാണ് ഇത്തരമൊരു നീക്കത്തിന് സിന്ധ്യയെ പ്രേരിപ്പിച്ചതെന്ന് വാദിക്കുന്നവരും കുറവല്ല.
മുതിർന്ന നേതാവ് കമൽനാഥിനെ പിണക്കാൻ നേതൃത്വത്തിന് കഴിയുമായിരുന്നുമില്ല. കമൽനാഥും ദിഗ്വിജയ് സിങ്ങും ഒത്തുകളിച്ച് രാജ്യസഭ സീറ്റുപോലും കൊടുക്കാതെ ഒറ്റപ്പെടുത്തുന്ന സ്ഥിതി വന്നു. ഇതിനിടെ, പ്രിയങ്കക്ക് മധ്യപ്രദേശിൽനിന്ന് രാജ്യസഭ സീറ്റ് കൊടുക്കാമെന്ന പ്രചാരണം തന്നെ വെട്ടാനുള്ള അടവാണെന്ന് ആദ്യം മനസ്സിലാക്കിയത് സിന്ധ്യതന്നെ. പരാതി പറയാൻ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി സമയം അനുവദിച്ചില്ലെന്ന് പരാതിയുണ്ട്.
അതേസമയം, പ്രതീക്ഷിക്കുന്നപോലെ ബി.ജെ.പിയിൽ ചേരുകയാണെങ്കിൽ സിന്ധ്യക്കു മുന്നിൽ വെല്ലുവിളികളുമുണ്ട്. മോദി-അമിത് ഷാമാരുടെ വിശ്വസ്തനായ നരേന്ദ്ര സിങ് തോമർ ഗ്വാളിയോറിൽ സിന്ധ്യക്ക് എതിരാളിയാണ്. അദ്ദേഹം പുതിയ മുഖ്യമന്ത്രിയായെന്നും വരും. ഒ.ബി.സി കാർഡിലൂന്നിയാണ് മോദി രാഷ്ട്രീയം മുന്നോട്ടുനീക്കുന്നതെന്നിരിക്കെ, രാജകുടുംബത്തിെൻറ മഹിമ പറഞ്ഞുള്ള വിലപേശൽ നടക്കിെല്ലന്നും പ്രവചിക്കുന്നവരുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.