മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് കൂടുതൽ സ്ഥാനാർഥികളുമായി സി.പി.എം
text_fieldsന്യൂഡൽഹി: നിയമസഭകളിൽ സി.പി.എമ്മിെൻറ അംഗബലം കൂട്ടാൻ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കൂടുതൽ സ്ഥാനാർഥികളെ രംഗത്തിറക്കാൻ സി.പി.എം തീരുമാനിച്ചു. പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് വാർത്തസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
ലോക്സഭയിലെന്നപോലെ സംസ്ഥാന നിയമസഭകളിലും പാർട്ടി അംഗബലം കൂട്ടണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. അതിനായി കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കും. ബാക്കിയുള്ള സീറ്റുകളില്‍ ബി.ജെ.പിക്കെതിരെ ജയസാധ്യതയുള്ള സ്ഥാനാർഥികൾക്ക് വോട്ടുനൽകുമെന്നും ബി.ജെ.പിക്കെതിരെ ശക്തമായി പ്രചാരണം നടത്തുമെന്നും യെച്ചൂരി പറഞ്ഞു. ഈ സ്ഥലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമോ എന്ന ചോദ്യത്തിന് ബി.ജെ.പിയെ തോൽപിക്കാൻ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾക്കല്ലാതെ മറ്റാർക്ക് വോട്ടുകൊടുക്കാനാണെന്ന് അദ്ദേഹം ചോദിച്ചു.
ഏതാനും മണ്ഡലങ്ങളിൽ സി.പി.എം സ്ഥാനാർഥികളെ നിർത്തുമെന്ന് കരുതി ഇൗ സംസ്ഥാനങ്ങളിൽ ബി.ജെ.പി തന്നെയാണ് മുഖ്യ എതിരാളി. പരമാവധി ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കുകയാണ് ലക്ഷ്യമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ അവശ്യ വസ്തുക്കളുടെ വിലക്കയറ്റം, ഇന്ധനവില വർധന, തൊഴിലില്ലായ്മ, കാര്‍ഷിക പ്രശ്നങ്ങള്‍ എന്നീ ദ്രോഹങ്ങള്‍ അടിച്ചേൽപിക്കുകയാെണന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
വര്‍ഗീയ ധ്രുവീകരണത്തിലൂടെ സമൂഹത്തില്‍ വെറുപ്പിെൻറയും ഭീകരതയുടെയും അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇത്തരം സംഘര്‍ഷങ്ങളില്‍ ദലിതരും മുസ്ലിംകളും ഉൾപ്പെടെ നിരവധി നിരപരാധികളുടെ ജീവന് നഷ്ടപ്പെട്ടു. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കു മേലും ഭരണഘടന സ്ഥാപനങ്ങളിലേക്കും ഇത്തരത്തിലുള്ള കടന്നു കയറ്റങ്ങള്‍ നടക്കുന്നു. ഇന്ത്യയെ അമേരിക്കയുടെ ജൂനിയറാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.