മധ്യപ്രദേശിൽ ഡസനിലേറെ ബി.ജെ.പി സിറ്റിങ് എം.പിമാർ മത്സരിക്കില്ല
text_fieldsഭോപാൽ: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ സ്വപ്നവിജയത്തിൽ പ്രധ ാന പങ്കുവഹിച്ച മധ്യപ്രദേശിൽ ബി.ജെ.പി പ്രതിരോധത്തിൽ. ഒന്നര പതിറ്റാണ്ട് കാലത്തെ സം സ്ഥാന ഭരണം നഷ്ടമായ ബി.ജെ.പി ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു ഡസനിലേറെ സിറ്റി ങ് എം.പിമാർക്ക് ടിക്കറ്റ് നൽകില്ലെന്നാണ് സൂചന.
2014 ൽ ആകെയുള്ള 29 സീറ്റിൽ 27ഉം തൂത്തുവാരിയ പാർട്ടിക്ക് കേന്ദ്രത്തിൽ മോദി ഭരണം നിലനിർത്താൻ സംസ്ഥാനത്ത് കൂടുതൽ മെച്ചപ്പെട്ട പ്രകടനം അനിവാര്യമാണ്. കഴിഞ്ഞ നവംബറിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ തരംഗം അലയടിച്ചതോടെ കമൽനാഥിെൻറ നേതൃത്വത്തിൽ കോൺഗ്രസ് ഉജ്ജ്വലമായി തിരിച്ചുവരുകയായിരുന്നു.
അന്ന് വിവിധ കാരണങ്ങളാൽ എൺപതോളം എം.എൽ.എമാർക്ക് വീണ്ടും സീറ്റ് നൽകരുതെന്ന സർവേ റിപ്പോർട്ട് അവഗണിച്ചത് കനത്ത തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് പാർട്ടി. 2014ൽ 18 സിറ്റിങ് എം.പി മാരെ മാറ്റി മത്സര രംഗത്തിറങ്ങിയ ബി.ജെ.പി ഇത്തവണയും ലോക് സഭയിൽ കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകാനൊരുങ്ങുകയാണ്. കഴിഞ്ഞ തവണ കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും മാത്രമാണ് കോൺഗ്രസ് ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ടത്. എം.പിമാരുടെ മികവിൽ അതൃപ്തിയുണ്ടെന്ന കാരണത്താലാണ് അവരെ മാറ്റിനിർത്തുന്നതെന്ന് മുതിർന്ന ബി.ജെ.പി നേതാവുതന്നെയാണ് വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.