മഹാരാഷ്ട്ര: ഗഡ്കരിയെ ഇറക്കി ആർ.എസ്.എസ്
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട ബി.ജെ.പി-ശിവസേന ത ർക്കം പരിഹരിക്കാൻ ആർ.എസ്.എസ് ഇടപെടുന്നു. ആർ.എസ്.എസ് നിർദേശത്തെ തുടർന്ന് കേന് ദ്രമന്ത്രി നിതിൻ ഗഡ്കരി ദൗത്യവുമായി രംഗത്തിറങ്ങി.
ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെ കാണാൻ ഡൽഹിയിലെത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തി. ഗഡ്കരി രംഗത്തെത്തിയതോടെ 11 ദിവസത്തോളമായി തുടരുന്ന തർക്കം ഉടൻ തീരുമെന്ന പ്രതീക്ഷ സേനാവൃത്തങ്ങളും പ്രകടിപ്പിച്ചു. മുഖ്യമന്ത്രിപദം ഒഴികെ അധികാരം തുല്യമായി പങ്കുവെക്കാമെന്ന് ഉറപ്പുകിട്ടിയിട്ടും സേന നിലപാട് കടുപ്പിച്ചത് ബി.ജെ.പി കേന്ദ്ര നേതൃത്വം തങ്ങളെ അവഗണിച്ചതിനാലാണ്.
കോൺഗ്രസ്, എൻ.സി.പി സഖ്യ പിന്തുണയിൽ സർക്കാറുണ്ടാക്കുമെന്ന സേനാഭീഷണിക്ക് കനംപകർന്ന് ഡൽഹിയിൽ ശരദ് പവാറും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ചർച്ച നടത്തുകയും ചെയ്തപ്പോഴാണ് ഗഡ്കരി രംഗത്തെത്തുന്നത്. സേനയുമായി ചേർന്ന് സർക്കാറുണ്ടാക്കുന്നതിനോട് പവാർ അനുകൂലമല്ലെന്ന് എൻ.സി.പി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, ബി.ജെ.പിെക്കതിരായ സേനാസമ്മർദതന്ത്രത്തിന് ശക്തിപകരുന്ന തരത്തിലാണ് എൻ.സി.പി നേതാക്കളുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.