മഹാരാഷ്ട്രയിൽ എൻ.സി.പി കിങ്മേക്കറാകുമൊ?
text_fieldsമുംബൈ: മുഖ്യമന്ത്രിപദത്തെ ചൊല്ലി മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും കൊമ്പു കേ ാര്ക്കുമ്പോള് ശരദ് പവാറിെൻറ എന്‍.സി.പി കിങ്മേക്കറാകുമൊ എന്ന് ജനം ഉറ്റുനോക്കുന ്നു. 2014ല്‍ ഭൂരിപക്ഷമില്ലാതെയാണ് ദേവേന്ദ്ര ഫഡ്നാവിസിെൻറ നേതൃത്വത്തില്‍ ബി.ജെ.പി സര് ക്കാര് അധികാരമേറ്റത്. പവാറിെൻറ ഉറപ്പിലായിരുന്നു അത്. അന്ന് ബി.ജെ.പി നേടിയത് 122 സീറ്റുകളാണ്. 288 അംഗങ്ങളുള്ള നിയമസഭ ഭരിക്കാന്‍ 145 പേരുടെ പിന്തുണ വേണം. 23 പേരുടെ കുറവുമായാണ് ഫഡ്നാവിസ് അധികാരമേറ്റത്. 63 അംഗങ്ങളുള്ള സേന പ്രതിപക്ഷത്തായി.
എന്‍.സി.പി അംഗങ്ങളുടെ ബലത്തില്‍ ശബ്ദ വോട്ടിലൂടെയാണ് ഫഡ്നാവിസ് സഭയില്‍ ഭൂരിപക്ഷം തെളിയിച്ചത്. ഇതോടെ, സേന ബി.ജെ.പിക്ക് നിരുപാധിക പിന്തുണ നല്കി സര്‍ക്കാറിെൻറ ഭാഗമാവുകയാണുണ്ടായത്. എൻ.സി.പിയുടെ ശബ്ദ വോട്ടില്‍ ഭാവി സുരക്ഷിതമല്ലെന്ന് കണ്ട ബി.ജെ.പിക്കും സേന ആവശ്യമായിരുന്നു.
ഇത്തവണയും 2014 ആവര്‍ത്തിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. എന്നാല്‍, ബി.ജെ.പിയെ പിന്തുണക്കാന്‍ പവാര്‍ തയാറാകില്ല. എന്‍ഫോഴ്സ്മെൻറ് കേസിലൂടെ ബി.ജെ.പി സര്‍ക്കാര്‍ തന്നെ ദ്രോഹിച്ചതിലുള്ള വൈകാരികതയാണ് ജയത്തിന് പിന്നിലെന്ന് പവാറിന് അറിയാം. മാത്രമല്ല, ഇടം വലം കൈകളെ അടര്‍ത്തി തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. അതിനാല്‍, പവാര്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന് കരുതാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
ഈ വിശ്വാസമാണ് ബി.ജെ.പിയോട് വിലപേശാന്‍ സേനക്ക് കരുത്തേകുന്നത്. സേനയെ കൂടാതെ ഭരിക്കാന്‍ മറ്റ് മാർഗങ്ങള്‍ ബി.ജെ.പിക്ക് മുമ്പിലില്ല. ബി.ജെ.പിയെ അധികാരത്തില്‍നിന്ന് അകറ്റാന്‍ സേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യമാകുമോ എന്നതാണ് മറ്റൊരു ചോദ്യം. ഇതിന് തയാറല്ലെന്ന് ശരദ് പവാര്‍ വ്യക്തമാക്കിയെങ്കിലും മറ്റ് നേതാക്കള്‍ സാധ്യത തള്ളിയിട്ടില്ല. ബി.ജെ.പി അധികാരത്തില്‍ വരുകയാണെങ്കില്‍ സേനക്കും അധികാരം അനിവാര്യമാണ്.
2014ല്‍ പാര്‍ട്ടി പിളരുമെന്ന പേടിയിലാണ് സേന ഒടുവില്‍ ബി.ജെ.പി സര്‍ക്കാറില്‍ ചേര്‍ന്നത്. ഇത്തവണ അര്‍ഹിക്കുന്ന പങ്കോടെ ബി.ജെ.പിക്ക് ഒപ്പം അധികാരം പങ്കിടുകയാണ് സേനയുടെ ലക്ഷ്യമെന്ന് നിരീക്ഷകര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.