മഹാരാഷ്ട്ര: പ്രതീക്ഷ കൈവിടാതെ കോൺഗ്രസ് സഖ്യം
text_fieldsമുംബൈ: വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കിനിൽക്കെ മഹാരാഷ്ട്രയിലെ ബി.ജെ.പി-ശിവസേ ന, കോൺഗ്രസ്-എൻ.സി.പി മുന്നണികൾ പ്രതീക്ഷയിലാണ്. എക്സിറ്റ് പോളുകളെല്ലാം ബി.ജെ.പി സഖ്യത്തിന് അനുകൂലമാണെങ്കിലും കോൺഗ്രസ് സഖ്യം പ്രതീക്ഷ കൈവിട്ടിട്ടില്ല.
48 സീറ്റു കളാണ് മഹാരാഷ്ട്രയിലുള്ളത്. അതിൽ 34 ഒാളം സീറ്റുകൾ ബി.ജെ.പി (19)- സേന (15) സഖ്യവും 14 സീറ്റുക ൾ കോൺഗ്രസ് (8)- എൻ.സി.പി (6) സഖ്യവും നേടുമെന്നാണ് പ്രവചനം. എന്നാൽ, 20 ലേറെ സീറ്റുകൾ നേടുമെ ന്നാണ് കോൺഗ്രസ് സഖ്യത്തിെൻറ കണക്കുകൂട്ടൽ.
നരേന്ദ്ര മോദി സർക്കാറിൽ കാബിനറ്റ് മന്ത്രിമാരായ ബി.ജെ.പിയുടെ നിതിൻ ഗഡ്കരി (നാഗ്പുർ), ശിവസേനയുടെ ആനന്ദ് ഗീതെ (റായിഗഡ്), സഹമന്ത്രിമാരായ ബി.ജെ.പിയിലെ ഹൻസ് രാജ് ആഹിർ (ചന്ദ്രാപുർ), ഡോ. സുഭാഷ് ഭാംരെ (ധൂലെ), ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ റാവുസാഹെബ് ദാൻവെ തുടങ്ങിയവരാണ് ബി.ജെ.പി-സേനാ സഖ്യത്തിൽ നിന്ന് ജനവിധി തേടിയ പ്രമുഖർ.
കോൺഗ്രസ് നേതാക്കളായ മുൻ കേന്ദ്രമന്ത്രി സുശീൽകുമാർ ഷിൻഡെ, അശോക് ചവാൻ, മണിക് റാവു തക്രെ, മിലിന്ദ് ദേവ്റ, പ്രിയ ദത്ത്, നടി ഉർമിള മാതോംഡ്കർ, എൻ.സി.പി നേതാക്കളായ പവാർ പുത്രി സുപ്രിയ സുലെ, അജിത് പവാറിെൻറ മകൻ പാർഥ പവാർ, സുനിൽ തട്കരെ, വഞ്ചിത് ബഹുജൻ അഗാഡി അധ്യക്ഷനും അംബേദ്കറുടെ പേരമകനുമായ പ്രകാശ് അംബേദ്കർ തുടങ്ങിയവരാണ് മറ്റു പ്രമുഖർ.
അഗാഡി രണ്ടു സീറ്റുകൾ നേടുമെന്നാണ് പ്രകാശിെൻറ പ്രതീക്ഷ. ഒാരോ നിയോജക മണ്ഡലങ്ങളിലും അഞ്ചു വിവിപാറ്റുകൾ എണ്ണുന്നതിനാൽ മൂന്ന് മണിക്കൂറോളം അധിക സമയം എടുക്കുമെന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
വോട്ട് യന്ത്രങ്ങൾ സൂക്ഷിച്ച കേന്ദ്രങ്ങളിലെ സംശയാസ്പദ ചലനങ്ങൾ ചൂണ്ടിക്കാട്ടിയും ആശങ്ക പ്രകടിപ്പിച്ചും മുംബൈ സൗത്ത് സ്ഥാനാർഥിയും മുംബൈ കോൺഗ്രസ് അധ്യക്ഷനുമായ മിലിന്ദ് ദേവ്റ തെരഞ്ഞെടുപ്പ് കമീഷന് കത്തുനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.