മഹാ അബദ്ധം മഹാരാഷ്ട്ര കോൺഗ്രസ്
text_fieldsമുംബൈ: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ ലോക്സഭ തെരഞ്ഞെട ുപ്പിലേറ്റ കൊടും പ്രഹരത്തിൽ ഉലഞ്ഞ് മഹാരാഷ്ട്ര കോൺഗ്രസ്. മറ്റു കക ്ഷികളുമായി സഖ്യമുണ്ടാക്കുന്നതിലും സ്ഥാനാർഥി നിർണയത്തിലും പാർ ട്ടി നേതൃത്വത്തിലുണ്ടായ പാളിച്ചയും ഗ്രൂപ് വഴക്കുമാണ് ലോക്സഭ തെരഞ്ഞെ ടുപ്പിൽ കോൺഗ്രസിനെ ഒന്നിൽ ഒതുക്കിയത്.
ലഭിച്ച ഏക സീറ്റായ ചന്ദ്ര ാപുരിൽ ജയിച്ചതാകട്ടെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കോൺഗ്രസിൽ ച േർന്ന ശിവസേന എം.എൽ.എ സുരേഷ് ധനോർകറാണ്. ചുരുക്കത്തിൽ, ഒറ്റ കോൺഗ്രസുകാരനും ജയിക്കാനായില്ല എന്നത് പാർട്ടിക്ക് മാനക്കേടായി. നേതൃത്വത്തിെൻറ പിടിപ്പുകേടിനൊപ്പം ദലിത്, മുസ്ലിം, ഒ.ബി.സി േവാട്ടുകൾ അടർത്തി പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഗാഡിയും (വി.ബി.എ) കോൺഗ്രസിനെ പിച്ചിച്ചീന്തി. പിടിച്ചുനിൽക്കാനായത് എൻ.സി.പിക്ക് മാത്രമാണ്. തങ്ങൾ പിന്താങ്ങിയ സ്വതന്ത്ര ഉൾപ്പെടെ അഞ്ച് സീറ്റുകൾ എൻ.സി.പിക്ക് നേടാനായി.
പാർട്ടി സംസ്ഥാന അധ്യക്ഷൻ അശോക് ചവാൻ, മുൻ കേന്ദ്രമന്ത്രി സുഷീൽ കുമാർ ഷിൻഡെ, മുൻ അധ്യക്ഷൻ മാണിക് റാവു തക്രെ അടക്കം എട്ട് കോൺഗ്രസ്, എൻ.സി.പി, സ്വാഭിമാൻ ശേത്കാരി പക്ഷ സ്ഥാനാർഥികളെ നേരിട്ട് പരാജയപ്പെടുത്തിയത് പ്രകാശ് അംബേദ്കറുടെ വി.ബി.എയാണ്. നാേന്ദഡിൽ ബി.ജെ.പിയിലെ പ്രതാപ്റാവു ഛിഖലികറോട് അശോക് ചവാൻ തോറ്റത് 40,148 വോട്ടുകൾക്ക്.
ഇവിടെ വി.ബി.എയിലെ യശ്പാൽ ഭിൻഗെ നേടിയത് 1.65 ലക്ഷം വോട്ടുകൾ. സോലാപുരിലും അകോളയിലും മത്സരിച്ച പ്രകാശ് അംബേദ്കറിന് അകോളയിൽ രണ്ടാം സ്ഥാനത്ത് എത്താനായെങ്കിലും തകർത്തത് കോൺഗ്രസിനെയാണ്. എൻ.സി.പി നൽകിയ സീറ്റുകളിൽ മത്സരിച്ച കർഷക നേതാവ് രാജീ ഷെട്ടിയെയും അനുയായിയെയും അഗാഡിയാണ് തോൽപിച്ചത്.
ഉടക്കിപ്പോയ രാധാകൃഷ്ണ വിഖൈ പാട്ടീലിനെ അനുനയിപ്പിക്കാൻ കോൺഗ്രസിനും വിജയ് സിങ് മോഹിതെ പാട്ടീലിനെ ആശ്വസിപ്പിക്കാൻ എൻ.സി.പിക്കും കഴിയാതെപോയത് പശ്ചിമ മഹാരാഷ്ട്രയിൽ തിരിച്ചടിയായി.
ഒൗറംഗാബാദിൽ വി.ബി.എയുടെ ഭാഗമായ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ സ്ഥാനാർഥി ഇംതിയാസ് ജലീൽ ജയിച്ചത് വിമതൻ ശിവസേനയുടെ വോട്ട് ഭിന്നിപ്പിച്ചതിനാലാണ്. സേനയുടെ ചന്ദ്രകാന്ത് ഖൈറെയെ 4492 വോട്ടിനാണ് ഇംതിയാസ് തോൽപിച്ചത്. ഇവിടെ സേന വിമതൻ ഹർഷവർധൻ ജാദവ് 2.83 ലക്ഷം വോട്ടുപിടിച്ചു.
കോൺഗ്രസ് സഖ്യ സ്ഥാനാർഥികൾക്ക് വെല്ലുവിളിയാകും വിധമുള്ള ബി.ജെ.പി സഖ്യത്തിെൻറ സ്ഥാനാർഥി നിർണയ തന്ത്രവും പ്രധാന ഘടകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.