പച്ചക്ക് തിളക്കം കൂടുമോ കുറയുമോ
text_fieldsമലപ്പുറം: പച്ച നിറഞ്ഞ മലപ്പുറം ചുവക്കുമോ, അതോ കൂടുതൽ പച്ചപുതക്കുമോ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പിെൻറ ഫലം തിങ്കളാഴ്ച അറിയാം. ഒരുമാസം നീണ്ട പാർട്ടികളുടെ പ്രചാരണങ്ങളും പ്രവർത്തനങ്ങളും മണ്ഡലം എങ്ങനെ ഏറ്റെടുത്തെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങൾ. യു.ഡി.എഫും എൽ.ഡി.എഫും ഒപ്പം എൻ.ഡി.എയും ജയം അവകാശപ്പെടുന്നു. ഇതിൽ ആർക്കൊപ്പമാകും ജനവിധിയെന്ന് രാവിലെ 8.30ഒാടെ ആദ്യ സൂചനകൾ ലഭിക്കും.
മുസ്ലിം ലീഗ് കോട്ടയായ മലപ്പുറത്തിെൻറ രാഷ്ട്രീയ ഗതി എങ്ങോെട്ടന്ന് തെളിയിക്കുന്നത് കൂടിയാകും ഉപതെരഞ്ഞെടുപ്പ് ഫലം. 2014ലെ മുസ്ലിം ലീഗിലെ ഇ. അഹമ്മദിെൻറ ഭൂരിപക്ഷമായ 1,94,739 പി.കെ. കുഞ്ഞാലിക്കുട്ടി മറികടക്കുമോ എന്നതിലാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ ശ്രദ്ധ. എം.ബി. ഫൈസൽ അട്ടിമറി വിജയം നേടുമെന്ന് എൽ.ഡി.എഫ് പറയുന്നു. എൻ. ശ്രീപ്രകാശ് മികച്ച മുന്നേറ്റം നടത്തുമെന്ന് ബി.ജെ.പിയും കണക്കുകൂട്ടുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ശക്തമായ പ്രചാരണങ്ങളാണ് മൂന്ന് മുന്നണികളും ഇത്തവണ മലപ്പുറം മണ്ഡലത്തിൽ നടത്തിയത്.
സംസ്ഥാന നേതാക്കൾ മലപ്പുറത്ത് തമ്പടിച്ചു പ്രചാരണത്തിനിറങ്ങി. 1,14,975 വോട്ടർമാർ ഇൗ തെരഞ്ഞെടുപ്പിൽ കൂടിയിട്ടുണ്ട്. എന്നാൽ, പോളിങ് ശതമാനം വലിയരീതിയിൽ ഉയർന്നില്ല. 71.33 ശതമാനം ആയിരുന്നു ഇത്തവണ പോളിങ്. ഇത് ആർക്ക് ഗുണം ചെയ്യുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പാർട്ടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.