മലപ്പുറം രണ്ട് ലക്ഷം; പൊന്നാനി മുക്കാൽ ലക്ഷം
text_fieldsമലപ്പുറം: മലപ്പുറം, പൊന്നാനി, വയനാട് മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥികൾ വൻ മുന്നേ റ്റം നടത്തുമെന്ന് നിയോജക മണ്ഡലം ചെയർമാൻ, കൺവീനർമാരുടെ യോഗത്തിൽ വിലയിരുത്തൽ. മ ലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി രണ്ട് ലക്ഷത്തിൽപ്പരവും പൊന്നാനിയിൽ ഇ.ടി. മുഹമ്മദ ് ബഷീർ 75,000ത്തിലധികവും വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജയിക്കും.
വയനാട് മണ്ഡലത്തിെൻറ ഭാ ഗമായ ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിൽനിന്നായി ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം രാഹുലിന് കിട്ടുമെന്ന് ബൂത്ത് തല കണക്കുകളുടെ അടിസ്ഥാനത്തിൽ യോഗം വിലയിരുത്തി.
മുന്നണി സംവിധാനമില്ലാത്ത സ്ഥലങ്ങളിൽപോലും ലീഗിനൊപ്പം കോൺഗ്രസും സജീവമായിരുന്നു. കോട്ടക്കൽ, തിരൂരങ്ങാടി, തിരൂർ മണ്ഡലങ്ങളിൽ ഇ.ടിക്ക് മുൻതൂക്കമുണ്ടാവും. താനൂരിൽ ലീഡ് ലഭിക്കും. എൽ.ഡി.എഫിെൻറ കൈവശമുള്ള തവനൂർ, പൊന്നാനി മണ്ഡലങ്ങളിൽ ഒപ്പത്തിനൊപ്പമാകും. തൃത്താലയിലും മുന്നേറ്റം ഉറപ്പ്. 75,000 - ഒരു ലക്ഷം വോട്ടിന് യു.ഡി.എഫ് വിജയിക്കുമെന്ന് മുന്നണി ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞ പെരിന്തൽമണ്ണ, മങ്കട നിയോജകമണ്ഡലങ്ങളിൽ മികച്ച പ്രകടനം കുഞ്ഞാലിക്കുട്ടി നടത്തിയിട്ടുണ്ട്. മലപ്പുറത്തെ ഭൂരിപക്ഷം രണ്ടേകാൽ ലക്ഷം വരെയാകാം.
രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയതോടെ കോൺഗ്രസ് പ്രവർത്തകർ വർധിത വീര്യത്തിൽ ലീഗ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രവർത്തിച്ചു. വെൽഫെയർ പാർട്ടിയുടെ പ്രവർത്തനവും യു.ഡി.എഫിന് ഗുണം ചെയ്തെന്ന് നേതാക്കൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.