മമതയും നായിഡുവും ആപ്പിനായി ഡൽഹിയിലേക്ക്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞടുപ്പ് ചിത്രം തെളിഞ്ഞതോടെ രാജ്യതലസ്ഥാന നഗരി പ്രചാരണ ചൂ ടിലേക്ക്. ത്രികോണമത്സരം നടക്കുന്ന ഡൽഹിയിൽ ആറാം ഘട്ടമായ മേയ് 12നാണ് വോെട്ടടുപ്പ്. ഡ ൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടി (ആപ്) ക്കായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ആന്ധ്രപ്രേദശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പ്രചാരണത്തിനായി എത്തിയേക്കും. ആപ് അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് െകജ്രിവാളുമായി ഇരുവരും അടുത്തബന്ധം സൂക്ഷിക്കുന്നവരാണ്. പ്രചാരണം ചൂടുപിടിക്കുന്നതോടെ മേയ് ആദ്യവാരം ഇരുവരും ഡൽഹിയിലെത്തുെമന്നാണ് സൂചന.
പുതുമുഖങ്ങെള മത്സരരംഗത്തിറക്കി ഡൽഹിയിലെ ഏഴു മണ്ഡലങ്ങളും പിടിച്ചെടുക്കാനാണ് ആപ് പദ്ധതി. പഴയ പടക്കുതിരകളാണ് കോൺഗ്രസിെെൻറ സ്ഥാനാർഥികൾ. ഡൽഹി മുൻ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷയുമായ ഷീല ദീക്ഷിത്, പി.സി.സി മുൻ അധ്യക്ഷൻ അജയ് മാക്കൻ, മുൻ മന്ത്രി അർവീന്ദർ സിങ് ലൗലി, മുതിർന്ന നേതാക്കളായ ജെ.പി അഗർവാൾ, മഹബാൽ മിശ്ര, ബോക്സിങ് താരം വിജേന്ദർ സിങ് തുടങ്ങിയവർ.
അതേമസയം, ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, സൂഫി ഗായകൻ ഹൻസ് രാജ് ഹൻസ്, ഭോജ്പുരി ഗായകനും സംസ്ഥാന ബി.ജെ.പി അധ്യക്ഷനുമായ മനോജ് തിവാരി, കേന്ദ്രമന്ത്രി ഹർഷ് വർധൻ, ബി.ജെ.പി ദേശീയ വനിത നേതാവ് മീനാക്ഷി ലേഖി തുടങ്ങിിയ പ്രമുഖരെയാണ് ബി.ജെ.പി മത്സരരംഗത്തിറക്കിയത്. പ്രചാരണത്തിൽ ആപ് ഏറെ മുന്നിലാണ്.
കോൺഗ്രസുമായി സഖ്യചർച്ച വൈകിയതോടെ നാമ നിർദേശ പത്രിക സമർപ്പിക്കുന്നത് അവസാനദിനത്തിലേക്ക് നീട്ടിയെങ്കിലും വീടുകയറിയുള്ള പ്രചാരണവും റോഡ് ഷോയും ആപ് പൂർത്തിയാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുേമ്പ പ്രചാരണത്തിന് തുടക്കമിട്ടു. ബി.ജെ.പിയും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന് മുേമ്പ പ്രചാരണം തുടങ്ങിയിരുന്നു. അതേസമയം, ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇറങ്ങിയാൽ മാത്രമേ തലസ്ഥാന നഗരിയിൽ കോൺഗ്രസ് പ്രചാരണം ശക്തമാകൂ എന്ന അവസ്ഥയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.