സി.പി.എമ്മിൽ പുതിയ ക്രമപ്രശ്നം: മമത ബന്ധം
text_fieldsന്യൂഡൽഹി: ബി.ജെ.പിവിരുദ്ധ പ്രതിപക്ഷ പാർട്ടികളുടെ െഎക്യശ്രമങ്ങൾക്കിടയിൽ സി.പി.എമ്മിൽ പുതിയ ക്രമപ്രശ്നം. ബി.ജെ.പിയുമായി ഏറ്റുമുട്ടുന്ന മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനോടുള്ള സമീപനം എങ്ങനെ നിർവചിക്കണം? കോൺഗ്രസ്ബന്ധത്തിെൻറ കാര്യത്തിൽ പാർട്ടിക്കുള്ളിൽ ഉരസൽ ബാക്കിനിൽക്കുേമ്പാൾ തന്നെയാണിത്. കർണാടകയിൽ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യം അധികാരമേറ്റ ചടങ്ങിൽ സി.പി.എം നേതാക്കളായ സീതാറാം യെച്ചൂരിയും പിണറായി വിജയനും പെങ്കടുത്തിരുന്നു. മമത യെച്ചൂരിക്ക് കൈ കൊടുത്തു. പിണറായി വിജയന് പിറന്നാൾ ദിനത്തിൽ മമത ബാനർജി ട്വിറ്റർ ആശംസ നേർന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പിവിരുദ്ധ സഖ്യത്തിൽ സി.പി.എം, തൃണമൂൽ പങ്കാളിത്തം സജീവ ചർച്ചയാവുന്നത്.
പശ്ചിമ ബംഗാളിൽ ബി.ജെ.പിെയയും തൃണമൂലിനെയും ഒരു നാണയത്തിെൻറ രണ്ടു വശങ്ങളായി സി.പി.എം കാണുന്നുവെന്നാണ് ജന. സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ, ദേശീയ തലത്തിൽ ബി.ജെ.പിയെ നേരിടാൻ തൃണമൂലും സി.പി.എമ്മും ഒന്നിച്ചുവരുന്നതിൽ അപാകതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ, തൃണമൂലും സി.പി.എമ്മുമായി ബന്ധമോ ധാരണയോ ഇല്ല. മമത കൂടി പെങ്കടുക്കുന്ന കർണാടകയിലെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പോകണമോ എന്ന് പോളിറ്റ് ബ്യൂറോയിൽ ചർച്ച ചെയ്താണ് സി.പി.എം തീരുമാനമെടുത്തത്. പാർട്ടിക്കുള്ളിലെ ഭിന്നാഭിപ്രായക്കാരയ യെച്ചൂരിയും പിണറായി വിജയനും പോകെട്ടയെന്ന് തീരുമാനമാവുകയും ചെയ്തു.
കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസിനോട് വ്യത്യസ്ത സമീപനം സ്വീകരിക്കുന്നത് വിശദീകരിക്കാൻ പാടുപെട്ട സി.പി.എമ്മിന് തൃണമൂലുമായി ദേശീയതലത്തിൽ ഒന്നിച്ചുപോകുന്നതിെൻറ ഉദ്ദേശ്യശുദ്ധി പശ്ചിമ ബംഗാളിലെ പ്രവർത്തകരെ ബോധ്യപ്പെടുത്താൻ അതിലേറെ ക്ലേശിക്കേണ്ടി വരും. ബംഗാളിൽ സി.പി.എമ്മുകാരെ കൈകാര്യംചെയ്യുന്ന തൃണമൂലിെൻറ നേതാക്കളെ ചിരിച്ചുകൊണ്ട് സമീപിക്കാൻ നേതൃനിരക്ക് കഴിയാത്തതാണ് സ്ഥിതി. തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പിവിരുദ്ധ സഖ്യം പ്രായോഗികമല്ലെന്ന സമീപനം സി.പി.എം സ്വീകരിച്ചുകഴിഞ്ഞു.
മുൻകാലങ്ങളിൽ കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ മൂന്നാംചേരിയുണ്ടാക്കാൻ തീവ്രശ്രമം നടത്തിയ പശ്ചാത്തലം നിലനിൽെക്കത്തന്നെയാണിത്. തെരഞ്ഞെടുപ്പിനു ശേഷം മാത്രമാണ് ബി.ജെ.പിവിരുദ്ധ സഖ്യത്തിന് രൂപം നൽകാൻ കഴിയുകയെന്ന് 1996ലും 2004ലും ബോധ്യപ്പെട്ട കാര്യമാണെന്ന് സി.പി.എം വിശദീകരിക്കുന്നു. തെരഞ്ഞെടുപ്പുകാലത്ത് പ്രാദേശിക സാഹചര്യങ്ങൾക്കൊത്ത് മത്സരം. തെരഞ്ഞെടുപ്പിനുശേഷം ദേശീയ സാഹചര്യങ്ങൾെക്കാത്ത് സഖ്യം. സംസ്ഥാനങ്ങളിൽ പ്രാദേശിക സാഹചര്യങ്ങളാണ് വിഷയം. ദേശീയസഖ്യത്തിെൻറ ആവശ്യകത ഉണ്ടാവുേമ്പാൾ, സംസ്ഥാനത്തെ ബദ്ധശത്രുക്കൾക്ക് പൊതുശത്രുവിനെതിരെ ഒന്നിക്കേണ്ടി വരും. സി.പി.എം പറഞ്ഞുവെക്കുന്നത് അതാണ്. തൃണമൂലിെൻറ കാര്യത്തിൽ പശ്ചിമബംഗാളിലെ അണികളെ ബോധ്യപ്പെടുത്താൻ ക്ലേശിക്കേണ്ടിവരുമെന്നു മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.