മാണിഗ്രൂപ്പിൽ വെടിനിർത്തൽ: കോട്ടയം ബന്ധം മുന്നണി ബന്ധത്തിെൻറ സൂചനയല്ലെന്ന് പ്രഖ്യാപനം
text_fieldsതിരുവനന്തപുരം: േകാട്ടയം ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ ഉടലെടുത്ത പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. ചൊവ്വാഴ്ച രാത്രി കെ.എം. മാണിയുടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി നിയമസഭാ കക്ഷിയോഗത്തിലാണ് സമവായം.
കോട്ടയം ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി പാർട്ടിയുണ്ടാക്കിയ ധാരണ ഏതെങ്കിലും മുന്നണി ബന്ധത്തിെൻറ സൂചനയായി കാണേണ്ടതിെല്ലന്ന് യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരെ കണ്ട കെ.എം. മാണി അറിയിച്ചു. ഇപ്പോൾ പാർട്ടിക്ക് സ്വതന്ത്രനിലപാടാണുള്ളത്. കോട്ടയത്തേത് പ്രാദേശിക വിഷയം മാത്രമാണ്. മുന്നണി ബന്ധത്തിെൻറ കാര്യത്തിൽ യുക്തമായ സമയത്ത് പാർട്ടി യുക്തമായ തീരുമാനമെടുക്കുമെന്നും മാണി വ്യക്തമാക്കി.
കോട്ടയത്തേത് എൽ.ഡി.എഫുമായുള്ള ധാരണയായി കണക്കാക്കേണ്ടെന്ന കെ.എം. മാണിയുടെ പ്രസ്താവനയിൽ തൃപ്തരാണെന്ന് മാണിക്കൊപ്പം മാധ്യമങ്ങളെ കണ്ട പി.െജ. ജോസഫും വ്യക്തമാക്കി. കോട്ടയത്ത് സി.പി.എമ്മുമായി ഉണ്ടാക്കിയ ബന്ധം എൽ.ഡി.എഫുമായുള്ള ധാരണയുടെ പുറത്താണെന്ന വിശ്വാസം മാറി. അങ്ങനെയൊരു മുന്നണി ബന്ധത്തിെൻറ സൂചനയായി കരുതേണ്ടെന്ന വിശകലനത്തോടെ മറ്റു പ്രശ്നങ്ങളെല്ലാം മാറിയെന്നും ജോസഫ് വിശദീകരിച്ചു.
ചൊവ്വാഴ്ച വൈകീട്ട് എം.എൽ.എ ഹോസ്റ്റലിൽ കെ.എം. മാണിയുടെ മുറിയിൽ ചേർന്ന നിയമസഭാ കക്ഷിയോഗം രണ്ടു മണിക്കൂർ നീണ്ടു. യോഗത്തിെൻറ തുടക്കത്തിൽതന്നെ കോട്ടയം സംഭവം നിർഭാഗ്യകരമായ ഒന്നായിരുെന്നന്ന് കെ.എം. മാണി ചൂണ്ടിക്കാണിച്ചു. അവിടെയുണ്ടായ കൂട്ടുകെട്ടിെന സംസ്ഥാനരാഷ്ട്രീയവുമായി കൂട്ടിക്കുഴക്കേണ്ടെന്നും അേദ്ദഹം വിശദീകരിച്ചു. എല്ലാ മുന്നണികളോടും സമദൂരമെന്ന പാർട്ടിയുടെ ചരൽക്കുന്ന് തീരുമാനത്തിൽ ഉറച്ചു നിൽക്കുമെന്നും മാണി വിശദീകരിച്ചു.
എന്നാൽ, കോട്ടയത്തെ സി.പി.എം ബന്ധം പാർട്ടി ഇടതുമുന്നണിയിലേക്ക് നീങ്ങുെന്നന്ന പ്രതീതിയുണ്ടാക്കിയെന്ന് പി.ജെ. ജോസഫ് ചൂണ്ടിക്കാട്ടി.
തുടർന്നു നടന്ന ചർച്ചയിലാണ് തൽക്കാലം ഒരു മുന്നണിക്കൊപ്പവും ചേരാതെ സമദൂരനിലപാടുമായി മുന്നോട്ടു പോകാൻ യോഗം തീരുമാനിച്ചത്.
ജൂൺ രണ്ടാം വാരം പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി ചേരാനും നിയമസഭാകക്ഷിയോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.