Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമൃദുഹിന്ദുത്വത്തെ...

മൃദുഹിന്ദുത്വത്തെ ചൊല്ലി മുന്നണിപ്പോര്

text_fields
bookmark_border
മൃദുഹിന്ദുത്വത്തെ ചൊല്ലി മുന്നണിപ്പോര്
cancel

ആ​ല​പ്പു​ഴ: വി​ക​സ​ന​ത്തി​ൽ തു​ട​ങ്ങി​യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ രാ​ഷ്​​ട്രീ​യം ചെ​ങ്ങ​ന്നൂ​രി​ൽ അ​വ​സാ​നി​ച്ച​ത്​ കൃ​ത്യ​മാ​യ വ​ർ​ഗീ​യ ആ​രോ​പ​ണ പ്ര​​ത്യാ​രോ​പ​ണ​ങ്ങ​ളി​ൽ. മൃ​ദു​ഹി​ന്ദു​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ്​ മു​ന്ന​ണി​ക​ളി​ലെ നേ​താ​ക്ക​ൾ ര​ണ്ടു​ദി​വ​സ​മാ​യി തു​ട​രു​ന്ന വാ​ക്​​പോ​ര്​ ചെ​ങ്ങ​ന്നൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ ചി​ത്രം പാ​ടെ മാ​റ്റി. ബി.​ജെ.​പി വോ​ട്ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ ര​ണ്ട്​ മു​ന്ന​ണി​യും പ​ര​സ്​​പ​രം പ​ഴി​ചാ​രു​ന്ന​ത്.

യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി ഡി.​വി​ജ​യ​കു​മാ​റി​​​െൻറ അ​യ്യ​പ്പ സേ​വാ​സം​ഘ​ത്തി​​​െൻറ അ​ഖി​ലേ​ന്ത്യ ഉ​പാ​ധ്യ​ക്ഷ പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി ​േകാ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​​​െൻറ ആ​രോ​പ​ണം ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ന്​ അ​പ്പു​റ​ത്തേ​ക്ക്​ ക​ട​ന്നു. സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​യാ​ണ്​ സേ​വാ​സം​ഘ​മെ​ന്ന സി.​പി.​എം ആ​രോ​പ​ണ​ത്തെ കൃ​ത്യ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന്​ ക​ഴി​ഞ്ഞു. 73 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സം​ഘം രാ​ഷ്​​ട്രീ​യേ​ത​ര പ്ര​സ്ഥാ​ന​മാ​ണെ​ന്ന്​ ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ടാ​യി അ​തി​​​െൻറ അ​ധ്യ​ക്ഷ​പ​ദ​വി​യി​ലി​രി​ക്കു​ന്ന മു​ൻ​ കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ​കൂ​ടി​യാ​യ മു​തി​ർ​ന്ന ​േകാ​ൺ​ഗ്ര​സ്​ നേ​താ​വ്​ തെ​ന്ന​ല ബാ​ല​കൃ​ഷ്​​ണ​പി​ള്ള മ​ണ്ഡ​ല​ത്തി​ലെ​ത്തി വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി വി​ശ​ദീ​ക​രി​ച്ചു.

അ​യ്യ​പ്പ​ഭ​ക്​​ത​െ​ര​യെ​ല്ലാം ആ​ർ.​എ​സ്.​എ​സു​കാ​രാ​യി കാ​ണു​ന്ന​താ​ണ്​ സി.​പി.​എം നി​ല​പാ​ടെ​ന്ന പ്ര​ത്യാ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ്​ വി​ഷ​യം ഏ​റ്റെ​ടു​ത്ത​തോ​ടെ സി.​പി.​എ​മ്മി​​ന്​ വി​ഷ​യം ബൂ​മ​റാ​ങ്ങാ​യി മാ​റി. ചെ​ങ്ങ​ന്നൂ​രി​ൽ കോ​ൺ​ഗ്ര​സ​ും ബി.​ജെ.​പി​യും ത​മ്മി​ൽ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ണ്ടെ​ന്നും വ​ട​ക​ര​യി​ലും ബേ​പ്പൂ​രി​ലു​മു​ണ്ടാ​യ കോ-​ലീ-​ബി സ​ഖ്യം മ​ണ്ഡ​ല​ത്തി​ൽ രൂ​പം​കൊ​ണ്ട​താ​യി സം​ശ​യി​ക്കു​െ​ന്ന​ന്നും ആ​ദ്യം പ​റ​ഞ്ഞ​ത്​ വി.​എ​സ്. അ​ച്യ​ു​താ​ന​ന്ദ​നാ​ണ്. വി​ജ​യ​കു​മാ​റി​​​െൻറ ഖ​ദ​ർ​മു​ണ്ടി​ന്​ താ​ഴെ കാ​ക്കി ട്രൗ​സ​റാ​ണെ​ന്നു​വ​രെ അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. എ​ന്നാ​ൽ എ.​കെ. ആ​ൻ​റ​ണി, ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ്​ ചെ​ന്നി​ത്ത​ല, എം.​എം. ഹ​സ​ൻ തു​ട​ങ്ങി​യ​വ​ർ വി​ഷ​യം ഏ​റ്റെ​ടു​ത്ത്​ പ​ര​സ്യ​മാ​യ വി​മ​ർ​​ശ​നം അ​ഴി​ച്ചു​വി​ട്ടു. 

അ​യ്യ​പ്പ​ഭ​ക്​​ത​രും കു​റി​തൊ​ട്ട​വ​രു​മൊ​ക്കെ ആ​ർ.​എ​സ്.​എ​സു​കാ​രാ​ണെ​ങ്കി​ൽ സി.​പി.​എ​മ്മി​നു​ള്ളി​ലെ ഇ​ത്ത​ര​ക്കാ​െ​ര​യും ആ ​ഗ​ണ​ത്തി​ൽ​​പെ​ടു​ത്തു​മോ​യെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളെ​റി​ഞ്ഞ മ​റു​ചോ​ദ്യ​ത്തി​ന്​ മു​ന്നി​ൽ സി.​പി.​എം പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ഫ​ല​ത്തി​ൽ ഹി​ന്ദു​സ​മൂ​ഹ​ത്തി​ലെ നി​ഷ്​​പ​ക്ഷ വോ​ട്ടു​ക​ൾ യു.​ഡി.​എ​ഫി​ന്​ അ​നു​കൂ​ല​മാ​ക്കാ​ൻ മാ​ത്ര​മാ​യി വി​വാ​ദം മാ​റി​യെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitics newsChengannur By Electiond vijayakumarMedium Hindutva
News Summary - Medium Hindutva in Chengannur By Election -Politics News
Next Story