കേരള കോൺഗ്രസ് ചെയർമാനെ കെണ്ടത്താൻ സമവായചർച്ച
text_fieldsതിരുവനന്തപുരം: കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന കേരള കോൺഗ്രസ്-എ ം ചെയർമാൻ, നിയമസഭാകക്ഷി നേതാവ് എന്നീ പദവികളിലേക്ക് പകരക്കാരെ കണ്ടെത്താൻ സമവാ യചർച്ച സജീവം. ധാരണയിലെത്തിയിട്ടുമതി നേതൃയോഗങ്ങൾ ചേരാനെന്ന തീരുമാനത്തിലാണ് നേതാക്കൾ. ഇതിനെതുടർന്ന് പാർലമെൻററിപാർട്ടി യോഗം മാറ്റിവെച്ചു.
മാണി വിഭാഗത്ത ിൽനിന്നുള്ള മുതിർന്ന നേതാവിനെ ചെയർമാനാക്കി ധാരണയിലെത്താനാണ് പി.ജെ. ജോസഫിെൻറ നീക്കം. മാണി, ജോസഫ് കേരള കോൺഗ്രസുകളുടെ ലയനത്തെതുടർന്ന് പാർട്ടി ചെയർമാൻ, നിയമസഭാകക്ഷി നേതാവ് പദവികൾ കെ.എം. മാണിയാണ് വഹിച്ചുപോന്നത്. പി.ജെ. ജോസഫ് ഉപനേതാവും പാർട്ടി വർക്കിങ് ചെയർമാനുമാണ്. കെ.എം. മാണിയുടെ മകൻ ജോസ് കെ. മാണി വൈസ് ചെയർമാനാണ്.
പാർട്ടികൾ ലയിെച്ചങ്കിലും രണ്ടായി പ്രവർത്തിച്ച് വരുന്നതിനിടെയാണ് ലോക്സഭ സ്ഥാനാർഥിനിർണയം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്. പാർട്ടിക്ക് ലഭിക്കുന്ന സീറ്റിൽ പി.ജെ. ജോസഫ് വിഭാഗം അവകാശമുന്നയിച്ചെങ്കിലും മാണിവിഭാഗം തോമസ് ചാഴികാടനെ സ്ഥാനാർഥിയാക്കുകയായിരുന്നു. ഇതിനെതുടർന്ന് പാർട്ടി പിളർപ്പിലേക്ക് നീങ്ങിയെങ്കിലും യു.ഡി.എഫ് നേതാക്കൾ ഇടെപട്ട് ജോസഫിനെ സാന്ത്വനിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ കഴിഞ്ഞിരുന്ന കെ.എം. മാണിയും ജോസഫിനെ നേരിൽ വിളിച്ച് സംസാരിച്ചതോടെയാണ് പിളർപ്പ് ഒഴിവായത്. എന്നാൽ, വൈകാതെ കെ.എം. മാണി അന്തരിച്ചു. ഇതിനെതുടർന്ന് പാർട്ടി ചെയർമാെൻറ ചുമതലയും ആർക്കും നൽകിയിട്ടില്ല.
ചെയർമാൻ സ്ഥാനത്തേക്ക് ജോസ് കെ. മാണിയെ കൊണ്ടുവരാൻ ഒരുവിഭാഗം നീക്കം നടത്തിയതിനെ തുടർന്നാണ് പി.ജ. ജോസഫിെൻറ ഇടെപടൽ. ചെയർമാൻ സ്ഥാനം വേണമെന്ന ആവശ്യം മാണിവിഭാഗം അംഗീകരിക്കുന്നില്ലെങ്കിൽ മുതിർന്നനേതാവും മുൻ ചെയർമാനുമായ സി.എഫ്. തോമസിനെ ജോസഫ് നിർദേശിക്കും. നിലവിൽ െഡപ്യൂട്ടി ചെയർമാനായ സി.എഫ്. തോമസ് കുറച്ച് നാളുകളായി ജോസ് കെ. മാണിയുമായി നല്ല ബന്ധത്തിലല്ല. ചെയർമാൻ സ്ഥാനം മാണിവിഭാഗത്തിന് നൽകുന്നതോടെ നിയമസഭാകക്ഷി നേതാവായി ജോസഫ് വരും. മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പാലായിലെ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയുടെ ഭാര്യയെ മത്സരിപ്പിക്കാനുള്ള നീക്കവും സജീവമാണ്. അങ്ങനെയെങ്കിൽ തൽക്കാലം ജോസഫ് വിഭാഗത്തെ പിണേക്കണ്ടെന്ന നിലപാടിലായിരിക്കും മാണിയുടെ കുടുംബം. 15ന് യു.ഡി.എഫ് യോഗത്തിന് ശേഷമായിരിക്കും കേരള കോൺഗ്രസ്-എം നേതൃയോഗം ചേരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.