മേഘാലയയിൽ സർക്കാർ രൂപീകരിക്കാൻ നീക്കങ്ങളുമായി കോൺഗ്രസും ബി.െജ.പിയും
text_fieldsന്യൂഡൽഹി: ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ രാഷ്ട്രീയ അനിശ്ചിതത്വം നിനിൽക്കുന്ന മേഘാലയയിൽ സർക്കാർ രൂപീകരിക്കാൻ 21 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോൺഗ്രസ് ശ്രമം തുടങ്ങി. സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മുകൾ സാങ്മ ഗവർണർക്ക് കത്തു നൽകി. 11 മണിക്ക് പാർട്ടി എം.എൽ.എമരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. അതിൽ പാർലമെൻററി പാർട്ടി നേതാവിെന തെരഞ്ഞെടുത്ത ശേഷം വീണ്ടും ഗവർണറെ കാണാനാണ് കോൺഗ്രസ് നീക്കം.
സർക്കാർ രൂപവത്കരണം ലക്ഷ്യമിട്ട് മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പേട്ടലിനെയും കമൽ നാഥിനെയും രാഹുൽ ഗാന്ധി നേരത്തെ തന്നെ മേഘാലയയിലേക്ക് അയച്ചിരുന്നു. സ്വതന്ത്രരുമായി ചർച്ച നടത്തി സഖ്യസർക്കാർ സാധ്യത ആരായുകയാണ് പ്രാഥമിക ലക്ഷ്യം. കഴിഞ്ഞ 10 വർഷമായി സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് അവസാന ഫലം പുറത്തുവരുേമ്പാൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. അടുത്തിടെ മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അമാന്തിച്ചുനിന്നതിനാൽ ഭരണം ബി.ജെ.പി സഖ്യം കൈപ്പിടിയിലൊതുക്കിയ മുന്നനുഭവം കണക്കിലെടുത്താണ് കോൺഗ്രസിെൻറ നീക്കങ്ങൾ.
അതേസമയം, കിരൺ റിജിജു, അൽഫോൺസ് കണ്ണന്താനം എന്നിവരെയാണ് ബി.െജ.പി മേഘാലയയിലേക്ക് നിയോഗിച്ചിരുന്നത്. ഇതിനു പറുമെ കോൺഗ്രസിൽനിന്ന് ബി.െജ.പിയിലേക്കെത്തുകയും പിന്നീട് അസം ആരോഗ്യ മന്ത്രിയാവുകയും ചെയ്ത ഹിമന്ദ ബിശ്വ ശർമയെയും അവിടെക്ക് നിയോഗിച്ചിട്ടുണ്ടെന്നാണ് സൂചന. 19 സീറ്റുകളാണ് എൻ.പി.പിക്കുള്ളത്. രണ്ട് സീറ്റുകൾ ബി.ജെ.പിക്കുമുണ്ട്. ഇൗ സഖ്യത്തെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കണെമന്ന് ഗവർണറോട് ആവശ്യപ്പെടാനാണ് ബി.ജെ.പി തീരുമാനം. 60 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.