മഹ്ബൂബയെ പിഴുതെറിഞ്ഞ് എൻ.സി; ജമ്മുവിൽ ബി.ജെ.പി
text_fieldsശ്രീനഗർ: ആറ് ലോക്സഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ജമ്മു-കശ്മീരിൽ പി. ഡി.പിയുടെ മൂന്ന് സിറ്റിങ് സീറ്റുകളിൽ വിജയക്കൊടിപാറിച്ച് ഫാറൂഖ് അബ്ദുല്ലയുട െ നാഷനൽ കോൺഫറൻസ്. മൂന്നു സീറ്റുകളിൽ വീതം നാഷനൽ കോൺഫറൻസും ബി.ജെ.പിയും വിജയിച്ച ു. താഴ്വരയിൽ പി.ഡി.പിയുടെ മൂന്ന് സീറ്റുകളും നാഷനൽ കോൺഫറൻസ് സ്വന്തമാക്കിയപ്പോൾ ജമ്മുവിലെ രണ്ടും ലഡാക്കിലെ ഒരു സീറ്റും ബി.ജെ.പി നേടി. ബി.ജെ.പിയുമായി സഖ്യം പങ്കിട്ട മഹ്ബൂബ മുഫ്തിയോടുള്ള താഴ്വരയിലെ ജനങ്ങളുടെ രോഷമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ഇതോടെ ലോക്സഭയിൽ മഹ്ബൂബയുടെ പാർട്ടി നാമാവശേഷമായി. നാണംകെട്ട തോൽവിയായിരുന്നു അനന്ത്നാഗിൽ മഹ്ബൂബയുെടത്. വിജയിച്ച നാഷനൽ കോൺഫറൻസിെൻറ ഹസ്നൈൻ മസ്ഉൗദിക്കും രണ്ടാമതെത്തിയ കോൺഗ്രസിെൻറ ഗുലാം അഹ്മദ് മിറിനും പിറകിൽ മൂന്നാമതായിരുന്നു മഹ്ബൂബ.
സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ മണ്ഡലവുമായിരുന്നു അനന്ത്നാഗ്; 8.8 ശതമാനം. സംസ്ഥാന നിയമസഭയിൽ 28 സീറ്റുമായി ഒന്നാമതുള്ള പി.ഡി.പിക്ക് ബി.ജെ.പിയുമായി ചേർന്നുള്ള ഇടക്കാല ഭരണം നഷ്ടക്കച്ചവടമായിരുന്നുവെന്നാണ് ഈ ഫലം തെളിയിക്കുന്നത്. എന്നാൽ, ജമ്മുപ്രവിശ്യയിലെ രണ്ട് സീറ്റുകളടക്കം മൂന്ന് സീറ്റുകൾ ബി.ജെ.പി നില നിർത്തി. ലഡാക്കിൽ പി.ഡി.പിയുടെയും നാഷനൽ കോൺഫറൻസിെൻറയും പിന്തുണയോടെ മത്സരിച്ച സ്വതന്ത്രൻ സജ്ജാദ് കാർഗിലിനെ ബി.ജെ.പി സ്ഥാനാർഥി പരാജയപ്പെടുത്തി. ഫാറൂഖ് അബ്ദുല്ലക്ക് ശ്രീനഗറിൽ 57,000 വോട്ടിെൻറ ലീഡാണുള്ളത്. ഇത് നാലാം തവണയാണ് ഫാറൂഖ് അബ്ദുല്ല പാർലമെൻറിൽ എത്തുന്നത്. 2014ൽ പി.ഡി.പിയുടെ താരിഖ് ഹാമിദിനോട് അദ്ദേഹം പരാജയപ്പെട്ടിരുന്നു. ഫാറൂഖ് അബ്ദുല്ലയുടെ രാഷ്ട്രീയജീവിതത്തിലെ ഏക പരാജയവുമായിരുന്നു അത്.
സുരക്ഷപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിയമസഭ തെരഞ്ഞെടുപ്പ് കമീഷൻ നീട്ടിക്കൊണ്ടുപോവുകയാണ്. ഇപ്പോൾ രാഷ്ട്രപതി ഭരണത്തിലാണ് ജമ്മു-കശ്മീർ. പുതിയ സർക്കാർ ഉടൻ അധികാരത്തിൽ വന്നേക്കുമെന്ന് ഫലമറിഞ്ഞ ഉടൻ ഫാറൂഖ് അബ്ദുല്ല പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.