മന്ത്രി സ്മൃതി ഇറാനിയുമായി ഡീൻ, പ്രതാപൻ വാക്കേറ്റം
text_fieldsന്യൂഡൽഹി: മന്ത്രി സ്മൃതി ഇറാനിയും കേരള എം.പിമാരുമായി ലോക്സഭയിൽ വാക്കേറ്റം. ഇതിനിടയിൽ ഡീൻ കുര്യാക്കോസ്, ടി.എൻ. പ്രതാപൻ എന്നിവർ ഷർട്ടിെൻറ കൈമടക്ക് തിരുകിക്കയറ്റി വനിതയായ മന്ത്രിയോട് തട്ടിക്കയറിയതിനു മാപ്പു പറയണമെന്ന ഭരണപക്ഷത്തിെൻറ നിലപാടിനെ തുടർന്ന് സഭ സ്തംഭിച്ചു. തെലങ്കാന ഏറ്റുമുട്ടൽ കൊലയും ഉന്നാവോ പെൺകുട്ടി നേരിട്ട ക്രൂരതയും ലോക്സഭയിൽ ചർച്ചയായതിനിടെയാണ് നാടകീയ സംഭവങ്ങൾ. വിഷയത്തിൽ മറുപടി പറയാൻ ആഭ്യന്തര മന്ത്രി സഭയിൽ ഇല്ലാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തി. ഏതെങ്കിലും മന്ത്രി ഉണ്ടായാൽ മതിയെന്നായിരുന്നു സർക്കാറിെൻറ ന്യായീകരണം. സർക്കാറിനു വേണ്ടി സംസാരിച്ചത് മന്ത്രി സ്മൃതി ഇറാനിയാണ്.
ആഭ്യന്തര മന്ത്രിയാണ് വിഷയത്തിൽ സംസാരിക്കേണ്ടതെന്ന് കേരളത്തിൽ നിന്നുള്ളവർ അടക്കം കോൺഗ്രസ് എം.പിമാർ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ പ്രസംഗം അവർ തുടർച്ചയായി തടസ്സപ്പെടുത്തി. കെ. മുരളീധരൻ, വി.കെ. ശ്രീകണ്ഠൻ, ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ് എന്നിവരായിരുന്നു മുന്നിൽ. മന്ത്രിയാകട്ടെ, വനിതകൾക്കു നേരെ പശ്ചിമ ബംഗാളിലും മറ്റും മുമ്പു നടന്ന ചില സംഭവങ്ങൾ എടുത്തിട്ട് പ്രതിപക്ഷത്തെ നേരിട്ടു.
വനിതകളോടുള്ള അതിക്രമങ്ങളിലും പ്രതിപക്ഷം രാഷ്ട്രീയം കാണുകയാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രിയോട് ചില പശ്ചിമ ബംഗാൾ അംഗങ്ങളും, ഇരിപ്പിടം വിട്ടിറങ്ങിയ ഡീൻ കുര്യാക്കോസും ടി.എൻ. പ്രതാപനും തട്ടിക്കയറി. ഷർട്ടിെൻറ കൈമടക്ക് തിരുകിക്കയറ്റി രോഷം പ്രകടിപ്പിച്ചവരെ അടുത്തേക്ക് വരാൻ വെല്ലുവിളിച്ച് മന്ത്രിയും നേരിട്ടു. അവരെ കൈകാട്ടി വിളിച്ച് മന്ത്രി രോഷാകുലയായി സീറ്റ് വിട്ട് മുന്നോട്ടു നടന്നതോടെ മറ്റ് അംഗങ്ങൾ ഇടപെട്ടു. ഡീൻ, പ്രതാപൻ എന്നിവരെയും മന്ത്രിയെയും ഇരിപ്പിടത്തിലേക്ക് പറഞ്ഞയച്ചു.
മന്ത്രിയുടെ രോഷവും സങ്കടവും ബി.ജെ.പിയിലെ വനിത അംഗങ്ങൾ ഏറ്റുപിടിച്ചു. വനിത അംഗത്തോട് ഭീഷണിപ്പെടുത്തുന്ന വിധത്തിൽ മാന്യമല്ലാതെ പെരുമാറിയ ഡീനും പ്രതാപനും മാപ്പു പറയണമെന്ന് അവർ ആവശ്യപ്പെട്ടു. അേപ്പാഴേക്കും സ്പീക്കർ ഓം ബിർല അടുത്ത വിഷയത്തിലേക്ക് കടന്നിരുന്നു. രംഗം ശാന്തമാവുന്നില്ലെന്നു കണ്ട അദ്ദേഹം, സ്മൃതി ഇറാനി സംസാരിക്കാൻ എഴുേന്നറ്റതു കണക്കിലെടുക്കാതെത്തന്നെ സഭ ഉച്ചഭക്ഷണത്തിനു പിരിയുകയാണെന്ന് അറിയിച്ചു.
വീണ്ടും സഭ ചേർന്നപ്പോൾ മീനാക്ഷി ലേഖിയായിരുന്നു ചെയറിൽ. ഡീൻ കുര്യാക്കോസും ടി.എൻ. പ്രതാപനും എത്തിയിരുന്നില്ല. ബോധപൂർവം അവർ വിട്ടുനിൽക്കുകയാണെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി. വിളിച്ചുവരുത്തി മാപ്പു പറയിക്കുകയോ സസ്പെൻഡ് ചെയ്യുകയോ വേണമെന്നായിരുന്നു അവരുടെ ആവശ്യം. കോൺഗ്രസിെൻറ സഭ നേതാവായ അധിർ രഞ്ജൻ ചൗധരിയോട് കാര്യങ്ങൾ വിശദീകരിക്കാൻ ചെയർ ആവശ്യപ്പെട്ടു. എന്നാൽ, ബഹളം നടന്നപ്പോൾ അദ്ദേഹം സഭയിൽ ഉണ്ടായിരുന്നില്ല. ബഹളമുണ്ടാക്കിയ അംഗങ്ങളുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ട് മീനാക്ഷി ലേഖി ഒരു മണിക്കൂർ സഭ നടപടി നിർത്തിവെച്ചു.
സ്മൃതി ഇറാനിയാകട്ടെ, നടപടി നിർത്തിയിട്ടും സഭ വിട്ടുപോകാതെ ഏതാനും വനിത അംഗങ്ങൾക്കൊപ്പം അവിടെത്തന്നെ ഇരുന്നു പ്രതിഷേധം പ്രകടമാക്കി. വീണ്ടും സേമ്മളിച്ചപ്പോഴും പ്രതാപനും ഡീനും സഭയിൽ എത്തിയില്ല. മോശം പെരുമാറ്റത്തെ അപലപിച്ച് നിരവധി ബി.ജെ.പി അംഗങ്ങളും ബി.ജെ.ഡി, ആപ് അംഗങ്ങളും സംസാരിച്ചു. തിങ്കളാഴ്ച പ്രതാപനും ഡീനും സഭയിൽ എത്തുേമ്പാൾ മാപ്പു പറയിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്. എന്നാൽ, പ്രതിപക്ഷത്തു നിന്ന് ആർക്കും സംസാരിക്കാൻ അവസരം ലഭിച്ചില്ല. മറ്റു സഭ നടപടികളിലേക്ക് കടക്കാതെ സഭ പിരിയുന്നതായി മീനാക്ഷി ലേഖി അറിയിച്ചു. മാപ്പു പറയേണ്ട പ്രശ്നമില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.