മന്ത്രിസ്ഥാനം: ഉഴവൂർ വിജയനെതിരെ തോമസ് ചാണ്ടിയും
text_fieldsആലപ്പുഴ: എന്‍.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂര്‍ വിജയനെതിരെ മന്ത്രി തോമസ് ചാണ്ടി. തെൻറ മന്ത്രിസ്ഥാനം വൈകിപ്പിക്കാന്‍ ഉഴവൂര്‍ വിജയന് ശ്രമിച്ചതായി കുവൈത്തില്‍ നടന്ന ചടങ്ങിലാണ് തോമസ് ചാണ്ടി വെളിപ്പെടുത്തിയത്. പാർട്ടി സംസ്ഥാനഘടകത്തിലെ അഭിപ്രായഭിന്നത രൂക്ഷമാണെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു മന്ത്രിയുടെ പ്രസ്താവന.
കഴിഞ്ഞ ദിവസം എന്‍.സി.പി സംസ്ഥാന ട്രഷറര്‍ മാണി സി. കാപ്പനും ഉഴവൂർ വിജയനെതിരെ തിരിഞ്ഞിരുന്നു. പാര്‍ട്ടിഘടകത്തെ അറിയിക്കാതെ പ്രസിഡൻറ് തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മാണി ദേശീയനേതൃത്വത്തിന് കത്തയച്ചിരുന്നു. പ്രസിഡൻറിനെ മാറ്റണമെന്നായിരുന്നു കത്തിലെ പ്രധാന ആവശ്യം. പാർട്ടിയുടെ മന്ത്രിയും പ്രസിഡൻറിനെതിരെ പരസ്യ നിലപാടെടുത്തതോടെ കേരളഘടകം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.