രാജിയില്ലെന്ന നിലപാടിലുറച്ച് തോമസ് ചാണ്ടി
text_fieldsതിരുവനന്തപുരം: കോടതിയുടെ രൂക്ഷ പരാമർശത്തെ തുടർന്ന് മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് സമ്മർദം മുറുകുന്നു. എന്നാൽ, രാജിയില്ലെന്ന ഉറച്ച നിലപാടിൽ ചാണ്ടിയും. പ്രതിഷേധം തെരുവിലേക്ക് വളർത്താനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. സര്‍ക്കാറിെൻറ മെല്ലപ്പോക്കിനെ കഠിനഭാഷയിലാണ് ഹൈകോടതി വിമർശിച്ചത്. ഇൗ പരാമർശം വന്ന സാഹചര്യത്തിൽ മന്ത്രി രാജിെവക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഇനിയും മന്ത്രിസ്ഥാനത്ത് തോമസ് ചാണ്ടിയെ തുടരാൻ അനുവദിക്കുന്നത് ശരിയല്ലെന്ന നിലപാട് ഇടതുമുന്നണിക്കുള്ളിലുമുണ്ട്.
തോമസ് ചാണ്ടിയെ സംരക്ഷിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിലപാടിൽ മാറ്റംവരുത്തുെന്നന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞദിവസം തോമസ്ചാണ്ടിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയിരുന്നു. രാജിെവേക്കണ്ടിവരുമെന്ന് സൂചന നൽകിയെന്നാണ് ലഭിക്കുന്ന വിവരം. സി.പി.എം നേതൃത്വവും ഇതേകാര്യം തോമസ് ചാണ്ടിയെ അറിയിച്ചെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി ആവശ്യപ്പെടുകയോ കോടതി വിധി വരുകയോ ചെയ്താൽ മാത്രമേ രാജിയിലേക്ക് പോകൂവെന്നാണ് ചാണ്ടിയുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. അതേസമയം ഹൈകോടതി പരാമർശത്തെ കുറിച്ച് പ്രതികരിക്കാൻ മുഖമന്ത്രി തയാറായില്ല. അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന നിലയിൽ പ്രസ്താവനയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നു.
തെറ്റുചെയ്തവരെ സംരക്ഷിക്കില്ലെന്ന് പ്രതികരിച്ച കോടിയേരി നിയമോപദേശം അറിഞ്ഞശേഷം തീരുമാനമുണ്ടാകുമെന്ന് വ്യക്തമാക്കി. സര്‍ക്കാറിന് കീഴില്‍ എല്ലാവര്ക്കും ഒറ്റനീതിയെന്ന പ്രതികരണമാണ് കാനം നടത്തിയത്. തോമസ് ചാണ്ടിക്കെതിരായ ഹൈകോടതി പരാമര്‍ശത്തെക്കുറിച്ച് അറിയില്ല. വിധിന്യായത്തിെൻറ ഭാഗമല്ലാത്ത പരാമര്‍ശങ്ങള്‍ പരിഗണിക്കേണ്ടതില്ല. ഇക്കാര്യം കോടതി തന്നെ വ്യക്തമാക്കിയിട്ടുെണ്ടന്നും കാനം പറഞ്ഞു. അതിനിടെ ചാണ്ടിയുടെ ആതിഥ്യം പല യു.ഡി.എഫ് നേതാക്കളും കഴിഞ്ഞ സർക്കാറിെൻറ കാലത്ത് സ്വീകരിെച്ചന്ന ആരോപണവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി രംഗത്തുവന്നത് പ്രതിപക്ഷത്തെ വെട്ടിലാക്കി.
തോമസ് ചാണ്ടിയെ വഴിയിൽ തടയുകയെന്ന പ്രഖ്യാപനവുമായി യുവമോർച്ചയും പ്രതിപക്ഷ സംഘടനകളും രംഗത്തുവന്നു. തിരുവനന്തപുരത്ത് യുവമോർച്ച പ്രവർത്തകർ തോമസ് ചാണ്ടിയെ തടയാൻ ശ്രമിച്ചു. വ്യാഴാഴ്ച സോളാർ അന്വേഷണ കമീഷൻ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കുന്നതിനാൽ കാര്യമായ നടപടികൾ തോമസ് ചാണ്ടി വിഷയത്തിലുണ്ടാകാനുള്ള സാധ്യതയില്ല. അതേസമയം പ്രതിപക്ഷം അക്കാര്യം ഉന്നയിക്കാൻ ശ്രമിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.