തീവ്രവാദ പരാമർശം: കൊമ്പുകോർത്ത് മമതയും ഉവൈസിയും
text_fieldsെകാൽക്കത്ത: ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലീമിൻ (എ.ഐ.എം.ഐ.എം) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിക്കെതിരെ പശ്ചിമ ബം ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഒളിയമ്പ്. ഉവൈസിയുടെ പേര് പരാമർശിക്കാതെയുള്ള മമതയുടെ പ്രസ്താവനയോട് ഉവൈ സി തിരിച്ചടിച്ചു.
ഹിന്ദുക്കൾക്കിടയിലെ തീവ്രവാദികളെ പോലെ തന്നെ ന്യൂനപക്ഷ തീവ്രവാദവും ഇപ്പോൾ ഉയർന്നു വ രുന്നുണ്ടെന്നും ഹൈദരാബാദിൽ നിന്നുള്ള ഒരു രാഷ്ട്രീയ പാർട്ടി ബി.ജെ.പിയിൽ നിന്ന് പണം കൈപ്പറ്റുകയാണെന്നുമായിരുന്നു മമതയുടെ ആരോപണം. അനധികൃത കുടിയേറ്റ പ്രശ്നം രൂക്ഷമായ പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് അതിർത്തി പ്രദേശമായ കൂച്ച് ബിഹാറിൽ റാലിയിൽ സംസാരിക്കുകയായിരുന്നു മമത.
മമതയുടെ പ്രസ്താവന ഉവൈസിയെ ചൊടിപ്പിച്ചു. ‘‘ഞങ്ങളുടെ പ്രവർത്തനം തീവ്രവാദമാണെന്നാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ അഭിപ്രായമെങ്കിൽ എനിക്കൊന്നും പറയാനില്ല. അവർ ബി.ജെ.പിയെ പശ്ചിമബംഗാളിൽ പ്രവേശിക്കാൻ അനുവദിച്ചതാണ് തീവ്രവാദം. ജീവിത നിലവാരം വളരെ താഴ്ന്ന മുസ്ലിംകളെ അവർ അവഗണിക്കുകയാണ്. വോട്ടിന് വേണ്ടി മുസ്ലിംകളെ പ്രീണിപ്പിക്കുന്നത് ദയവായി നിർത്തൂ’’ അസദുദ്ദീൻ ഉവൈസി അഭിപ്രായപ്പെട്ടു.
ഭയവും നിരാശയും കാരണമാണ് മമതയിൽ നിന്ന് ഇത്തരം പ്രസ്താവനകൾ ഉണ്ടാകുന്നത്. തനിക്കെതിരെ ആരോപണമുന്നയിക്കുന്നതിലൂടെ ഉവൈസിയുടെ പാർട്ടി സംസ്ഥാനത്ത് ഒരു പ്രബല ശക്തിയായി മാറിയിരിക്കുന്നുവെന്ന സന്ദേശമാണ് മമത സംസ്ഥാനത്തെ മുസ്ലിംകൾക്ക് നൽകുന്നതെന്നും ഉവൈസി പറഞ്ഞു.
ന്യുനപക്ഷങ്ങൾക്കിടയിൽ വളരെ മോശം മാനവ വികാസ സൂചികയാണ് ബംഗാളിലെ മുസ്ലിംകൾക്കുള്ളതെന്ന് പറഞ്ഞത് മതപരമായ തീവ്രവാദമല്ലെന്ന് അസദുദ്ദീൻ ഉവൈസി ട്വീറ്റ് ചെയ്തു. ഹൈദരാബദിൽ നിന്നുള്ള ഞങ്ങൾ ഒരു കൂട്ടം ആളുകളിൽ ദീദി ആശങ്കപ്പെടുന്നുണ്ടെങ്കിൽ എങ്ങനെയാണ് 42 ലോക്സഭ സീറ്റുകളിൽ 18ലും ബി.ജെ.പി വിജയിച്ചതെന്ന് അവർ ഞങ്ങളോട് പറയണം.’’ ഉവൈസി ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.