ന്യൂനപക്ഷ വോട്ടുകൾ ഒഴുകിയത് യു.ഡി.എഫിലേക്ക്
text_fieldsകോഴിക്കോട്: ന്യൂനപക്ഷ ജനവിഭാഗങ്ങളിലെ മോദിവിരുദ്ധ വികാരം കേരളത്തിൽ തുണച്ച ത് യു.ഡി.എഫിനെ. ബി.െജ.പിക്ക് ബദലാവാൻ കോൺഗ്രസിെന കഴിയൂ എന്ന ചിന്തയും തിരിച്ചറിവ ുമാണ് ന്യൂനപക്ഷ വോട്ടുകൾ കൂട്ടമായി യു.ഡി.എഫിെൻറ പെട്ടിയിലേക്കൊഴുകാൻ കാരണം. വയ നാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വവും ഇതിന് ആവേശം പകർന്നു.
ബി.ജെ.പിക്കും വർ ഗീയതക്കുമെതിരായ പോരാട്ടത്തിൽ ഇടതുചേരിയാണ് മുന്നിൽ നിന്നതെങ്കിലും കേന്ദ്രത്ത ിൽ ഇവർ നന്നേ ദുർബലമായതാണ് ന്യൂനപക്ഷ വിഭാഗങ്ങളെ ഇൗ ചിന്തയിലേക്കെത്തിച്ചത്. സംസ്ഥാനത്ത് മുസ്ലിം, ക്രൈസ്തവ ജനവിഭാഗങ്ങൾ ഏതാണ്ട് ജനസംഖ്യയുടെ പകുതിയോളം വരും. അതുകൊണ്ടുതെന്ന മുന്നണികളുടെ ജയപരാജയങ്ങൾ തീരുമാനിക്കുന്നതിൽ ഇവരുടെ നിലപാട് നിർണായകമാണ്.
ഓരോ സീറ്റും നിർണായകമായതിനാൽ മുസ്ലിം മതസംഘടനകളും ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇക്കാര്യത്തിൽ കരുതലോടെയാണ് തീരുമാനങ്ങളെടുത്തത്. പ്രബല മതസംഘടനകളായ സമസ്തയും മുജാഹിദ് വിഭാഗങ്ങളും ജമാഅത്തെ ഇസ്ലാമിയുമൊക്കെ സമ്മതിദാന അവകാശം കരുതലോടെ വിനിയോഗിക്കണമെന്ന് നിരന്തരം പ്രസ്താവനകൾ നടത്തി. വെൽഫെയർ പാർട്ടി കേരളത്തിൽ ഒരിടത്തും സ്ഥാനാർഥികെള നിർത്താതെ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് പ്രചാരണ രംഗത്തിറങ്ങി. ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഭൂരിഭാഗവും നേരത്തേതന്നെ യു.ഡി.എഫിനൊപ്പമായിരുന്നു. മലബാറിൽ മുസ്ലിം വിഭാഗങ്ങൾ എല്ലാം മറന്ന് വോട്ടുചെയ്തതിനാലാണ് ഇവിടെ വലിയ മുന്നേറ്റം ഉണ്ടാക്കാൻ യു.ഡി.എഫിന് സാധിച്ചത്.
കാലങ്ങളായി എൽ.ഡി.എഫ് നിലനിർത്തുന്ന കാസർകോട് പോലും ഈ കാറ്റിൽ യു.ഡി.എഫിനെ തുണച്ചു. വയനാട്ടിലും കോഴിക്കോട്ടും വടകരയിലും കണ്ണൂരിലും യു.ഡി.എഫ് വിജയത്തിെൻറ മാറ്റുകൂട്ടിയത് മുസ്ലിം വോട്ടുകളാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇത് ശരിവെച്ചാണ് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി അദ്ദേഹം നടത്തിയ പ്രസ്താവനയിൽ ന്യൂനപക്ഷങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്തതുകൊണ്ടാണ് യു.ഡി.എഫിന് ഈ വിജയം സാധ്യമായതെന്ന് പറയുകയുണ്ടായി. ബി.ജെ.പി അധികാരത്തിൽനിന്ന് പോകണമെന്ന ഒറ്റ ചിന്തയാണ് ഇതിന് കാരണമെന്നും അേദ്ദഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.