ബി.ജെ.പി സര്‍ക്കാര്‍ പൗരന്മാരെ നിശബ്ദമാക്കി ജനാധിപത്യം കവര്‍ന്നെടുക്കുന്നുവെന്ന് എം.കെ ഫൈസി
text_fieldsകോഴിക്കോട്: കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ പൗരന്മാരെ നിശബ്ദമാക്കി ജനാധിപത്യം കവര്‍ന്നെടുത്തു കൊണ്ടിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ പാര്‍ട്ടി സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുത്ത ലീഡേഴ്‌സ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി അല്ലാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനവും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന തീട്ടൂരമാണ്. അതിനായി ഇ.ഡി, എൻ.ഐ.എ, ഇന്‍കം ടാക്‌സ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. ബി.ജെ.പി ഇതര പ്രസ്ഥാനങ്ങളെയും മാധ്യമ സ്ഥാപനങ്ങളെയും റെയ്ഡിലൂടെയും അറസ്റ്റിലൂടെയും നിശബ്ദമാക്കാനും വരുതിയിലാക്കാനുമാണ് ശ്രമിക്കുന്നത്. ഗുജറാത്ത് വംശഹത്യയില്‍ മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്തതിന്റെ പേരില്‍ ബി.ബി.സിയുടെ ഓഫീസില്‍ പോലും റെയ്ഡ് നടത്തിയത് ഉദാഹരണമാണ്.
രാജ്യത്ത് ചങ്ങാത്ത മുതലാളിമാര്‍ക്കും സംഘപരിവാര അനുകൂലികള്‍ക്കും മാത്രമാണ് സുരക്ഷയുള്ളത്. ബിജെപിയെയും കേന്ദ്ര ഭരണത്തെയും വിമര്‍ശിച്ച ഒരു സ്ഥാപനവും പാര്‍ട്ടിയും അവരുടെ നീരാളി കൈകളില്‍ നിന്നു രക്ഷപ്പെട്ടിട്ടില്ല. ബിജെപിയുടെ അക്രമത്തിനും ഭീഷണിക്കും ഇരകളാക്കപ്പെടുന്നത് ഏതെങ്കിലും ഒരു മതവിഭാഗമോ പ്രസ്ഥാനമോ അല്ല. മുസ്ലിംകളും ക്രൈസ്തവരും ദലിതരും ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളും അവരുടെ അക്രമങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ മജീദ് ഫൈസി, ദേശീയ സമിതിയംഗങ്ങളായ സഹീര്‍ അബ്ബാസ്, സി.പി.എ ലത്തീഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുല്‍ ഹമീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍, പി.പി റഫീഖ്, സെക്രട്ടറിമാരായ പി.ആര്‍ സിയാദ്, കെ.കെ അബ്ദുല്‍ ജബ്ബാര്‍, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി.ജമീല സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.