രാഘവനുമേൽ കുരുക്കു മുറുകുന്നു
text_fieldsകോഴിക്കോട്: അഞ്ചു കോടി രൂപ കോഴ വാഗ്ദാനത്തിൽ കുടുങ്ങിയ എം.കെ. രാഘവൻ എം.പിക്കുമേൽ കുരു ക്കു മുറുകുന്നു. തെഹൽക മുൻ എഡിറ്റർ മാത്യു സാമുവൽ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട മുൻ കോഴിക്കോട് കലക്ടർ എൻ. പ്രശാന്തിെൻറ റിപ്പോർട്ടും രാഘവന് വിനയായി. കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ മൂന്നാം തവണ മത്സരിക്കുന്ന രാഘവനെ ന്യായീകരിക്കാൻ പറ്റാതെ യു.ഡി.എഫും കു ഴങ്ങുകയാണ്. തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന തലത്തിലേക്ക് വിവാദം വളരുന്നു.
സിംഗപ്പു ർ കേന്ദ്രമായ ബിസിനസ് ഗ്രൂപ്പിന് കോഴിക്കോട്ടു ഹോട്ടൽ തുടങ്ങാൻ 15 ഏക്കർ ഭൂമി ആവശ്യമുണ്ടെന്നു പറഞ്ഞാണ് ഡൽഹിയിലെ കൺസൽട്ടൻസി കമ്പനി പ്രതിനിധികൾ എന്ന നിലയിൽ ഹിന്ദി ചാനലിെൻറ ആളുകൾ രാഘവനെ കോഴിക്കോട്ടെ വീട്ടിൽ വന്നു കണ്ടത്. ഭൂമി വാങ്ങാനും തുടർന്നുണ്ടാകാനിടയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും അവർ അഞ്ചു കോടി വാഗ്ദാനം ചെയ്തു. തുടർന്നു നടത്തുന്ന സംഭാഷണത്തിലാണ് തെരഞ്ഞെടുപ്പിൽ ചെലവാകുന്ന ലക്ഷങ്ങളുടെയും കോടികളുടെയും കണക്കുകൾ രാഘവൻ പുറത്തുവിടുന്നത്. പാർട്ടിയിൽനിന്നു കിട്ടുന്ന വിഹിതത്തിെൻറ കണക്കുകൂടി വെളിപ്പെടുത്തിയതോടെ പാർട്ടിയും പ്രതിരോധത്തിലായി.
കോഴിക്കോട്ടു കലക്ടർ ആയിരിക്കെ എൻ. പ്രശാന്തുമായി രാഘവൻ ഇടഞ്ഞപ്പോൾ ജനപ്രതിനിധി എന്ന നിലയിൽ രാഘവന് അനുകൂല നിലപാടാണ് എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചത്. എം പി ഫണ്ട് വിനിയോഗമാണു കലക്ടറുമായി ഇടയാൻ കാരണമായത്. എംപി ഫണ്ട് പ്രവൃത്തികൾക്ക് രാഘവൻ 10 ശതമാനം വീതം കമീഷൻ വാങ്ങുന്നുവെന്നാണ് മാത്യു സാമുവൽ ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനു ആധാരമായി രാഘവനെതിരെ പ്രശാന്ത് അന്നത്തെ ചീഫ് സെക്രട്ടറി വിജയാനന്ദിനു നൽകിയ റിപ്പോർട്ടും സാമുവൽ പുറത്തുവിട്ടു. രാഘവനും മീഡിയയും കൂടി അന്ന് പ്രശാന്തിനെ വേട്ടയാടിയതായും സാമുവൽ കുറ്റപ്പെടുത്തുന്നു.
ടിവി 9നെ കൊണ്ടുവന്നത് സി.പി.എം ആണെന്നാണ് രാഘവെൻറ വാദം. എന്നാൽ, സി.പി.എമ്മുമായി ഒരു ബന്ധവുമില്ലാത്ത ചാനലാണ് സ്റ്റിങ് ഓപറേഷൻ നടത്തിയത്. ബി.ജെ.പിയുടെ അടക്കം രാജ്യത്തെ 20 എംപിമാരെയാണ് ചാനൽ പ്രതിനിധികൾ കണ്ടത്. രാഘവൻ പ്രസിഡൻറായ അഗ്രീൻകോ സഹകരണ സംഘം 77 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസിൽ പ്രതിയായ രാഘവനു കൂനിന്മേൽ കുരു പോലെയാണ് പുതിയ വിവാദം വിനയായത്.
കോൺഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ ഒാഹരിയായി നൽകിയ കോടികൾക്കു തുമ്പില്ലാതായതിെൻറ പേരിൽ പാർട്ടിക്കുള്ളിൽ അമർഷം പുകഞ്ഞിട്ടും രാഷ്ട്രീയപ്രേരിതമാണെന്നു ആരോപിച്ചു കോൺഗ്രസ് അഗ്രീൻകോ വിവാദത്തിൽ രാഘവെൻറ രക്ഷക്കെത്തിയിരുന്നു. അഗ്രീൻകോയുടെ കടബാധ്യതയിൽ രാഘവനെതിരായ ജപ്തി നടപടികൾ സ്റ്റേ ചെയ്തു സംസ്ഥാന സർക്കാറും അദ്ദേഹത്തെ സഹായിക്കുകയാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.